Breaking NewsLead NewsSportsTRENDING

എന്തൊരു കഷ്ടം! ആദ്യ കളിയില്‍തന്നെ പിഴവ്; മാച്ച് റഫറി കനിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ നായകന് പിഴ അടയ്‌ക്കേണ്ടിവരും; പണിയായത് ഡ്രസ് കോഡ് ലംഘനം

ലീഡ്സ്: ഇന്ത്യന്‍ ടീമിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര തുടക്കമാണ് യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനു ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചറിയോടെയാണ് നായകനായുള്ള അരങ്ങേറ്റം അദ്ദേഹം ആഘോഷിച്ചത്. ഒന്നാംദിനത്തിലെ കളി അവസാനിക്കുമ്പോള്‍ പുറത്താവാതെ 127 റണ്‍സുമായി ഗില്‍ ക്രീസിലുണ്ട്.

നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം ക്യാപ്റ്റന്റെ ഇന്നിങ്സോടെ ടീമിനെ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു. ഈ പ്രകടനത്തോടെ ചില വമ്പന്‍ റെക്കോര്‍ഡുകളും താരം കുറിക്കുകയും ചെയ്തു. ആഹ്ലാദിക്കാന്‍ ഒരുപാടുണ്ടെങ്കിലും ഗില്‍ ‘ചെറിയൊരു’ വലിയ നിയമലംഘനം ആദ്യദിനം നടത്തിയെന്നാണു കണ്ടെത്തല്‍. ആദ്യ മത്സരമായതിനാല്‍ ഐസിസി നിയമങ്ങളിലെ അറിവില്ലായ്മയാകും ഇത്തരത്തില്‍ ഡ്രസ് കോഡില്‍ വന്നതെന്നു ചൂണ്ടിക്കാട്ടുന്നു.

Signature-ad

ലീഡ്സ് ടെസ്റ്റില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ്പ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ധരിച്ചത് കറുത്ത നിറമുള്ള സോക്സുകളായിരുന്നു. താരം ക്രീസിലെത്തി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ ഇതു സൂം ചെയ്തു കാണിക്കുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ പരമ്പരാഗതമായ വെള്ള സോക്സുകള്‍ മാത്രമേ കളിക്കാര്‍ സാധാരണയായി ധരിക്കാറുള്ളൂ. എംസിസിയുടെ നിയമാവലി പ്രകാരം കറുത്ത നിറമുള്ള സോക്സ് ഒരിക്കലും അനുവദനീയമല്ല.

ഐസിസിയുടെ വസ്ത്ര, ഉപകരണ നിയമങ്ങളെയും ചട്ടങ്ങളെയും പറ്റി പരാമര്‍ശിക്കുന്ന 19.45 വകുപ്പ് പ്രകാരം വെള്ള, ക്രീം അല്ലെങ്കില്‍ ഇളം ചാര നിറമുള്ള സോക്സുകള്‍ മാത്രമേ കളിക്കാര്‍ ധരിക്കാന്‍ പാടുള്ളൂ. 2023 മേയിലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതു ലംഘിച്ചാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ കറുപ്പ് നിറമുള്ള സോക്സ് ധരിച്ച് ഗില്‍ കളിക്കാനിറങ്ങിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരേ ഐസിസിയുടെ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. വലിയ പിഴ അടയ്‌ക്കേണ്ടിവരുമെന്നും പറയുന്നു.

വസ്ത്രങ്ങളുടെയും ബാറ്റുള്‍പ്പെടെ കളിക്കളത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെയും നിറവുമായി ബന്ധപ്പെട്ട നിയമം നിലവില്‍ വന്നതിനു ശേഷം അധികം പേരും ഇതു ലംഘിച്ചിട്ടില്ലെന്നു കാണാം. 2016ലെ ബിഗ് ബാഷ് ടി20 ലീഗില്‍ കളിക്കലെ കറുപ്പ് നിറമുള്ള ബ്ലേഡോടു കൂടിയ ബാറ്റ് ഉപയോഗിച്ചതിനെ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ താരം ക്രിസ് ഗെയ്ലിനു പിഴ ചുമത്തിയിരുന്നു. മാച്ച് ഫീയുടെ 10 ശതമാനമാണ് അന്നു അദ്ദേഹത്തിനു അടയ്ക്കേണ്ടതായി വന്നത്. പക്ഷെ അതൊരു ഐസിസി മല്‍സരവുമായിരുന്നില്ല.

ഗില്ലിനു പിഴ ചുമത്തുമോ?

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു പിഴ ചുമത്തുമോയെന്നതാണ് ഏറ്റവും പ്രധാപ്പെട്ട ചോദ്യം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ട്ത് മാച്ച് റഫറിയാണ്. റിച്ചി റിച്ചാര്‍ഡ്സനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റിലെ മാച്ച് റഫറി.

ഗില്ലിന്റെ വസ്ത്രധാരണത്തെക്കുറിച്ച് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ പിഴയും അടയ്ക്കേണ്ടി വരുമെന്നുറപ്പാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇവിടെ മനപ്പൂര്‍വമാണ് ലെവല്‍ 1 നിയമലംഘനം നടത്തിയിട്ടുള്ളതെന്നും കാണാം. അതിനാല്‍ 10 മുതല്‍ 20 ശതമാനം വരെ മാച്ച് ഫീസ് പിഴയായി ഗില്ലിനു അടയ്ക്കേണ്ടിയും വരും. എന്നാല്‍ ഈ തെറ്റ് അബദ്ധത്തില്‍ സംഭവിക്കുകയോ, വെള്ള നിറമുള്ള സോക്സ് നനഞ്ഞു പോയതു കൊണ്ടാണ് കറുപ്പ് സോക്സ് ഉപയോഗിക്കുകയും ചെയ്തതെങ്കില്‍ ഗില്ലിനു പിഴയൊഴിവാക്കാം. മാച്ച് റഫറിയുടേതാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.

 

Back to top button
error: