Month: June 2025

  • Breaking News

    ഇറാനു ചുറ്റും സൈനിക വല നെയ്ത് അമേരിക്ക; ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമ താവളങ്ങളില്‍ ഒരുക്കം തകൃതി; രണ്ടു യുദ്ധക്കപ്പലുകള്‍ തീരത്ത്; ബി-52 ബോംബറുകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; ബങ്കര്‍ ബസ്റ്ററുകളുമായി ബി-2 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍; ഇസ്രയേല്‍ ആണവായുധം ഉപയോഗിക്കുമെന്നും അഭ്യൂഹം

    ന്യൂയോര്‍ക്ക്: ഒരാഴ്ചയായി തുടരുന്ന ഇസ്രയേല്‍- ഇറാന്‍ യുദ്ധം പശ്ചിമേഷ്യയെ ആകെ കൊടിയ സംഘര്‍ഷത്തിലേക്കു തള്ളി വിട്ടിരിക്കുകയാണ്. അറബ് രാജ്യങ്ങളിലെല്ലാം നേവല്‍ ബേസകളുള്ള അമേരിക്കയും ഇപ്പോള്‍ യുദ്ധത്തില്‍ ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു വ്യക്തമാക്കിയതോടെ ആണവ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാനും വ്യക്തമാക്കി. ഇറാന്റെ ആകാശമാകെ നൂറുകണക്കിന് ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇറാന്റെ നീക്കങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ ഉപഗ്രഹങ്ങളടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേലിന്റെ നീക്കം. ഓരോവട്ടവും ബാലിസ്റ്റിക് ലോഞ്ചറുകള്‍ പുറം ലോകത്തെത്തുമ്പോള്‍ ഒന്നൊന്നായി തകര്‍ക്കാനും ഇസ്രയേലിനെ സഹായിക്കുന്നത് ഉപഗ്രഹങ്ങളില്‍നിന്നുള്ള തത്സമയ മിഴിവാര്‍ന്ന ദൃശ്യങ്ങളാണ്. ഇവ തകര്‍ക്കുന്നതിന്റെ വീഡിയോകളും ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും ഇറാനില്‍നിന്നുള്ള മിസൈല്‍ പ്രവാഹത്തിനു കുറവുണ്ടാകാത്ത സാഹചര്യത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമാണ്. ആണവ സമ്പുഷ്ടീകരണം ആയുധനിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന് ഇറാനെകൊണ്ട് ഉറപ്പുവാങ്ങുന്നതിന് ഒമാനില്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക് ഇറാന്‍ വഴങ്ങുന്നില്ലെന്ന യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ വാക്കുകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശ്വാസത്തിലെടുത്തു. കരാറിലെത്തിച്ചേരാന്‍…

    Read More »
  • Movie

    രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു, ആർജെ ബാലാജി- സൂര്യാ ചിത്രം “കറുപ്പ്” ടൈറ്റിൽ പോസ്റ്റർ റിലീസായി

    ആർജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ മാഗ്നം ഓപ്പസ് കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ചിത്രത്തിന് “കറുപ്പ്” എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. കറുപ്പിന്റെ ടൈറ്റിൽ പോസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ ആർ ജെ ബാലാജിയുടെ പിറന്നാൾ ദിനമായ വെള്ളിയാഴ്ച റിലീസ് ചെയ്തു. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണിത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറിൽ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്. വൈറൽ ഹിറ്റുകൾക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്മാൻ ജി കെ വിഷ്ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ…

    Read More »
  • Movie

    വീണ്ടും ശേഖർ കമ്മുല മാസ്റ്റർപീസ്; ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണവുമായി ധനുഷ് ചിത്രം “കുബേര”

    കൊച്ചി: തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര”ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. നിരൂപകരും കയ്യടി നൽകുന്ന ചിത്രത്തിന് കേരളത്തിലും ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുന്നത്. ധനുഷ് ഒരു യാചകൻ ആയി വേഷമിട്ട ചിത്രം, ആക്ഷൻ ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി, തീവ്രമായ കഥാസന്ദർഭങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കള്ളപ്പണവും രാഷ്ട്രീയവും നമ്മുടെ രാജ്യത്ത് എങ്ങനെ കൂടി കലർന്നിരിക്കുന്നു എന്നും ചിത്രം തുറന്നു കാണിക്കുന്നുണ്ട്. വിനോദത്തിനൊപ്പം വളരെ കാലിക പ്രസക്തമായ ഒരു വിഷയം…

    Read More »
  • NEWS

    രാത്രി മുഴുവൻ വീഡിയോ കോൾ!! വിവാഹേതര ബന്ധം എതിർത്ത ഭാര്യയ്ക്കും മക്കൾക്കും മർദനം, രണ്ടു ലക്ഷം രൂപയും സ്വർണവും അടിച്ചുമാറ്റി ആറുമക്കളുടെ പിതാവ് 15 കാരന്റെ ‘ഭാവി വധു’വിനൊപ്പം ഒളിച്ചോടി

    റാംപുർ: 15 കാരൻ മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം ആറുമക്കളുടെ പിതാവ് ഒളിച്ചോടി . ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം ഉണ്ടായത്. ആറു കുട്ടികളുടെ പിതാവായ ഷക്കീലാണ് മകന്റെ ഭാവി വധുവായ ജബീനയ്ക്കൊപ്പം നാടുവിട്ടത്. ഇരുവരും വൈകാതെ വിവാഹിതരാകുകയും ചെയ്തു. ജബീനയുമായുള്ള ബന്ധം എതിർത്തതിനെ തുടർന്ന് ഷക്കീൽ തന്റെ ഭാര്യ ഷബാനയെയും മകനെയും ക്രൂരമായി മർദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷക്കീൽ ജബീനയ്ക്കൊപ്പം ഒളിച്ചോടി വിവാഹിതരായത്. ഇടയ്ക്കു മകന്റെ ഭാവിവധുവിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ഷക്കീലും ജബീനയും പ്രണയത്തിലായത്. പിന്നീടു രാത്രി മുഴുവൻ ഇരുവരും വീഡിയോ കോളുകൾ വിളിക്കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു. തന്റെ പിതാവും പ്രതിശ്രുത വധുവും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മകൻ വിവാഹത്തിൽനിന്നു പിന്മാറി. ഇതിനു പിന്നാലെ ഷക്കീലിന്റെ ഭാര്യയും ബന്ധത്തെ ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാൾ ഭാര്യയെയും മകനെയും മർദിച്ചത്. പിതാവിന്റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്നാണ് ജബീനയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതെന്ന് 15 കാരനായ മകൻ പറയുന്നു. നാടുവിടുന്നതിനു മുൻപായി…

    Read More »
  • NEWS

    ഇറാൻ ആക്രമിച്ചത് ജൂതർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രി, ഇതുവരെ തൊടുത്തുവിട്ടത് 450 മിസൈലുകൾ, ‘ഇറാൻറേത് യുദ്ധക്കുറ്റവും തീവ്രവാദവും’, യുഎൻ സുരക്ഷാ കൗൺസിൽ അപലപിക്കണമെന്ന് ഇസ്രയേൽ, ഇറാനും കൗൺസിലിനെ സമീപിച്ചു

    ടെൽഅവീവ്: ഇറാൻ ഇസ്രയേൽ ബീർഷെബയിലെ സോറോക്ക ആശുപത്രിയിൽ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാ കൗൺസിൽ അപലപിക്കണമെന്ന ആവശ്യവുമായി ഇസ്രയേൽ. യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് ഇസ്രയേൽ ഈ ആവശ്യം മുന്നോട്ടുവച്ചത്. അതേ സമയം ഇതേ ആവശ്യവുമായി ഇറാനും യുഎൻ സുരക്ഷാ കൗൺസിലിനെ സമീപിച്ചു. ഇറാൻ ആക്രമിച്ചത് ജൂതർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇറാൻറെ നടപടി യുദ്ധകുറ്റവും തീവ്രവാദവുമാണെന്നും ഇസ്രയേൽ വ്യക്തമാക്കി. കൂടാതെ ഇറാൻറെ ആക്രമണത്തിൽ ഇസ്രയേലിനുണ്ടായ നഷ്ടകണക്കുകളും പുറത്തുവിട്ടു. ഇതുവരെ 450 മിസൈലുകളാണ് ഇറാൻ അയച്ചത്. 24 പേർ കൊല്ലപ്പെട്ടു. 1170 പേർക്ക് പരുക്കേറ്റു. 40 ഇടങ്ങളിലാണ് മിസൈൽ പതിച്ചത്. ഇറാൻറെ മിസൈലാക്രമണത്തിൽ 25000 വസ്തുവകകളാണ് തകർന്നത്. ആക്രമണത്തെ തുടർന്ന് 6500 പേരെയാണ് ഒഴിപ്പിച്ചതെന്നും ഇസ്രയേൽ വ്യക്തമാക്കി. കൂടാതെ ആശുപത്രിക്കുനേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 45 പേർക്ക് പരുക്കേറ്റുവെന്നും ഇസ്രയേൽ വ്യക്തമാക്കി. അതോടൊപ്പം ഇറാൻ വിദേശകാര്യ മന്ത്രിയെ നാളെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ സംസാരിക്കാൻ അവസരം…

    Read More »
  • Breaking News

    ഇറാൻ ആണവായുധ പദ്ധതിയുടെ സുപ്രധാന കേന്ദ്രം തകർത്തു? അറുപതിലധികം യുദ്ധ വിമാനങ്ങൾ, മിസൈലുകളും ബോംബുകളുമുൾപ്പെടെ 120 ആയുധങ്ങൾ, ലക്ഷ്യം എസ്പിഎൻഡി ഉൾപെടെ പന്ത്രണ്ടോളം സൈനിക കേന്ദ്രങ്ങൾ, തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ!!

    ടെഹ്‌റാൻ: ഇറാനിലെ സൈനിക കേന്ദ്രങ്ങളും ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് സെന്ററും ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം തുടരുന്നു. ഇന്നലെ ഇസ്രയേലിൽ ആശുപത്രിയടക്കം ആക്രമിക്കപ്പെട്ടതോടെ കനത്ത ആക്രമണമാണ് വെള്ളിയാഴ്ച ഇസ്രേയൽ സേന നടത്തിയത്. ഇറാന്റെ ആണവായുധ നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് (എസ്പിഎൻഡി) സ്ഥാപനത്തിന് നേരെയുൾപ്പെടെ കനത്ത ആക്രമണമുണ്ടായതായി റിപ്പോർട്ട്. അതേസമയം അറുപതിലധികം യുദ്ധവിമാനങ്ങളും മിസൈലുകളും ബോംബുകളുമുൾപ്പെടെ ഏകദേശം 120 ആയുധങ്ങൾ ഉപയോഗിച്ചാണ് ഇസ്രയേൽ വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എസ്പിഎൻഡി ഉൾപ്പെടെ ഇറാനിലെ പന്ത്രണ്ടോളം സൈനിക കേന്ദ്രങ്ങൾക്കുനേരെ തുടരെത്തുടരെ 0ഇസ്രയേൽ കനത്ത ആക്രമണമാണ് നടത്തിയത്. ടെഹ്‌റാനിലെ മിസൈൽ നിർമാണ കേന്ദ്രങ്ങൾക്കുനേരെയും വെള്ളിയാഴ്ച ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സേന അവകാശപ്പെട്ടു. എസ്പിഎൻഡി ഇറാന്റെ പ്രതിരോധരംഗത്ത് നിർണായക സാന്നിധ്യമാണ്. ആയുധനിർമാണത്തിലും നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും എസ്പിഎൻഡി വലിയ പങ്കാണ് വഹിക്കുന്നത്. 2011-ൽ ഇറാന്റെ ആണവായുധ പദ്ധതിയുടെ ശിൽപ്പിയെന്ന് അറിയപ്പെടുന്ന ഫഖ്രി സദേയാണ് എസ്പിഎൻഡി…

    Read More »
  • Breaking News

    ആശ്വാസ വാർത്ത!! ഇന്ത്യക്കുവേണ്ടി മാത്രം ഇറാൻ വ്യോമപാത തുറന്നു, വിദ്യാർഥികൾ ഇന്നു രാത്രിതന്നെ ഡൽഹിയിലെത്തും

    ടെഹ്റാൻ: ഇസ്രയേൽ– ഇറാൻ സംഘർഷം അനുദിനം വഷളാകുന്നതിനിടെ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസ വാർത്തയെത്തി. ഇന്ത്യയ്ക്കു മാത്രമായി വ്യോമപാത തുറന്നുകൊടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു. ഇതോടെ ടെഹ്റാനിലും മറ്റു നഗരങ്ങളിലും കുടുങ്ങിയ ആയിരത്തോളെ ഇന്ത്യൻ വിദ്യാർഥികൾക്ക് രാജ്യത്തേക്ക് തിരികെ എത്താനാകും. ഇറാൻ വ്യോമപാത തുറന്നതോടെ ആയിരത്തോളം വിദ്യാർഥികൾക്ക് ഇന്ന് യാത്ര തിരിക്കാനാകുമെന്നാണ് റിപ്പോർട്ട്. ഇന്നു രാത്രി തന്നെ വിദ്യാർഥികൾ ഡൽഹിയിൽ മടങ്ങിയെത്തുമെന്നാണ് അറിയുന്നത്. ഇസ്രയേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചത്. ഇതോടെ ഇന്ത്യൻ വിദ്യാർഥികൾ അടക്കം ഒട്ടേറെ വിദേശ വിദ്യാർഥികൾ ടെഹ്റാനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇറാനു പിന്നാലെ ഇറാഖും തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. അതേസമയം ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. അർമീനിയ വഴിയാണ് ഇന്ത്യൻ വിദ്യാർഥികൾ രാജ്യത്ത് തിരികെ എത്തിയത്. ഡൽഹിയിൽ എത്തിയവരിൽ ഭൂരിഭാഗം പേരും ഇറാനിലെ ഉർമിയ സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികളാണ്.

    Read More »
  • Breaking News

    കുടുംബ വഴക്കിനിടെ കയ്യിൽ കിട്ടിയ കത്രിക ഭാര്യയുടെ കഴുത്തിൽ കുത്തിയിറക്കി കൊലപ്പെടുത്തി, കാട്ടിലേക്കു രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ

    കൊല്ലം: കുടുംബ വഴക്കിനെ തുടർന്നു കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണുകയാണ് (39) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയായിരുന്നു സംഭവം. കഴുത്തിലും കഴുത്തിനും താഴെയുമായാണ് സാനുകുട്ടൻ രേണുകയെ കുത്തിയത്. ആക്രമണം തടുക്കാനുള്ള ശ്രമത്തിനിടെ കൈകളിലും രേണുകയ്ക്കു കുത്തേറ്റിരുന്നു. ​ഗുരുതരമായി പരുക്കേറ്റ രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെ‍ഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണം സംഭവിച്ചു. രേണുകയെ സാനുകുട്ടന് സംശയമുണ്ടായിരുന്നു. ഇതേപ്പറ്റി ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കിട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു. വഴക്കിനിടെ കയ്യിൽ കിട്ടിയ കത്രിക ഉപയോഗിച്ച് രേണുകയെ സാനുക്കുട്ടൻ കഴുത്തിൽ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവ ശേഷം ഭർത്താവ് സാനു കുട്ടൻ ഒളിവിലാണ്. ഇയാൾ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടതായാണ് വിവരം. ഇയാൾക്കായി പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. രേണുകയുടെ മൃതദേഹം കടയ്ക്കൽ സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് 2 ആൺകുട്ടികളും 2…

    Read More »
  • India

    മകന് വേണ്ടി കണ്ടെത്തിയ യുവതിയുമായി 55 കാരന് പ്രണയം! പിന്നാലെ ഒളിച്ചോടി വിവാഹം, സിനിമയെ വെല്ലും പ്രണയകഥ

    പ്രണയത്തിന് കണ്ണും പ്രായവും ഒന്നുമില്ലെന്നാണല്ലോ പറയാറ്. ഇപ്പോള്‍ കുടുംബവും ബന്ധങ്ങളും ഒന്നും തടസമല്ലെന്ന് തെളിയിച്ചുകൊണ്ട് പുതിയൊരു പ്രണയ കഥയാണ് യുപിയില്‍നിന്ന് പുറത്തുവരുന്നത്. 55കാരനായ അച്ഛന്‍ വളരെ സ്‌നേഹത്തോടെ മകന് വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിച്ച് കണ്ടെത്തി. ബന്ധം ഉറപ്പിക്കുകയും ചെയ്തു. അവസാനം പെണ്‍കുട്ടിയുമായി പ്രണയത്തിലായ അമ്മായി അച്ഛന്‍ അവളെ വിവാഹം കഴിക്കുകയും ചെയ്തു. സിനിമാ തിരക്കഥയെ പോലും വെല്ലുന്ന യഥാര്‍ത്ഥ സംഭവമാണ് യുപിയിലെ രാംപുരില്‍ നടന്നത്. മകനുമായി വിവാഹ തീയതി വരെ നിശ്ചയിച്ചിരുന്നതാണ്. വിവാഹ നിശ്ചയത്തിന് ശേഷം പലതവണ 55കാരന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. അടിക്കടിയുള്ള സന്ദര്‍ശനമാണ് പുതിയൊരു ബന്ധത്തിന് വഴിതെളിച്ചത്. താമസിയാതെ പെണ്‍കുട്ടിക്കും തിരിച്ച് പ്രണയം തോന്നി. മകന്റെ ആരോഗ്യസ്ഥിതി വച്ച് നോക്കുമ്പോള്‍ മരുമകള്‍ ദുര്‍ബലയാണെന്നും താന്‍ കൊണ്ടുപോയി ഡോക്ടറെ കാണിക്കാമെന്നും ഇയാള്‍ പെണ്‍വീട്ടുകാരോട് പറയുകയും അവര്‍ സമ്മതം മൂളുകയുമായിരുന്നു. ഒപ്പം മകളെ പൊന്നുപോലെ നോക്കുന്ന അമ്മായി അപ്പനെ കിട്ടിയ സന്തോഷത്തിലായിരുന്നു ആ കുടുംബം. എന്നാല്‍, യുവതിയുമായി ഡോക്ടറെ കാണിക്കാന്‍…

    Read More »
  • Crime

    മക്കളെയുപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി; മനം നൊന്ത് കുടുംബത്തിലെ 4 പേര്‍ ജീവനൊടുക്കി

    ചെന്നൈ: മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയതിനെ തുടര്‍ന്ന് കുടുംബത്തിലെ നാലുപേര്‍ ജീവനൊടുക്കി. ദിണ്ടിഗല്‍ ജില്ലയിലെ ഒട്ടന്‍ഛത്രത്തിലാണ് സംഭവം. പവിത്രയെന്ന യുവതിയാണ് കാമുകനൊപ്പം പോയത്. പവിത്രയുടെ മുത്തശ്ശി ചെല്ലമ്മാള്‍ (65), അമ്മ കാളീശ്വരി (45), പവിത്രയുടെ മക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരാണു ജീവനൊടുക്കിയത്. പവിത്രയെ 10 വര്‍ഷം മുന്‍പ് അരവക്കുറിച്ചിയിലേക്കു വിവാഹം കഴിച്ചയച്ചിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയ പവിത്ര ഏപ്രിലില്‍ മക്കളുമായി സ്വന്തം വീട്ടിലേക്കു വന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധുക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ മറ്റൊരാളുമായി പവിത്ര അടുപ്പത്തിലായി. ചൊവ്വാഴ്ച പവിത്ര കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. പിന്നാലെ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാളീശ്വരിയും ചെല്ലമ്മാളും ആത്മഹത്യ ചെയ്യുകയായിരുന്നു.

    Read More »
Back to top button
error: