Breaking NewsCrimeLead NewsNEWS

പൂമാലയിട്ട് സ്വീകരിച്ചവര്‍ എവിടെ? കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയതിന് സവാദ് വീണ്ടും അറസ്റ്റില്‍; ആദ്യം പിടിയിലായത് നെടുമ്പാശേരിയില്‍ ബസില്‍ വച്ച്

മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. ജൂണ്‍ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതി അന്നുതന്നെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

2023ല്‍ കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിയായിരുന്നു അന്ന് അതിക്രമം നേരിട്ടത്. രണ്ട് യുവതികള്‍ക്കിടയില്‍ ഇരുന്നിരുന്ന സവാദ് നഗ്നതാപ്രദര്‍ശനം നടത്തിയെന്നും, ലൈംഗികചേഷ്ടകള്‍ കാണിച്ചെന്നുമായിരുന്നു ആരോപണം.

Signature-ad

യുവതി ബഹളംവെയ്ക്കുകയും കണ്ടക്ടറെ പരാതി അറിയിക്കുകയും ചെയ്തതോടെ ബസില്‍ നിന്നും ഇറങ്ങിയോടിയ ഇയാളെ കണ്ടക്ടറുടെ ഇടപെടലിലൂടെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പുെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിഷയം വലിയ വിവാദമായിരുന്നു. കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയതും വാര്‍ത്തയായിരുന്നു.

Back to top button
error: