നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ സൂചിക; അന്‍വറിന്റെ കാര്യത്തില്‍ ലീഗ് മുന്‍കൈ എടുത്തിട്ടില്ല; 8000 വോട്ടിന്റെ ഭൂരിപക്ഷമെന്നും കുഞ്ഞാലിക്കുട്ടി

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് ഫലം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂചികയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി്. പി.വി. അന്‍വറിന്റെ കാര്യത്തില്‍ ലീഗ് മുന്‍കൈ എടുത്തിട്ടില്ല. കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് പറഞ്ഞത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, പി.വി.അന്‍വര്‍ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് എ.പി.അനില്‍കുമാര്‍ പ്രതികരിച്ചു. അന്‍വര്‍ അടഞ്ഞ അധ്യായമാണെന്നതാണ് യുഡിഎഫിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തിങ്കളാഴ്ച നടക്കും. ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 14 ടേബിളുകളിലായി 20 റൗണ്ടായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുക. 8,000 വോട്ട് ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് ക്യാംപ്.
കുറഞ്ഞത് 2,000 വോട്ട് ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാംപ്. പി.വി.അന്‍വറിന്റെ സാന്നിധ്യമാണ് ഉപതെരഞ്ഞെടുപ്പിനെ കൂടുതല്‍ സജീവമാക്കിയത്. ഉയര്‍ന്ന പോളിങ് ശതമാനം ആര്‍ക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇരു മുന്നണികളും.