Month: February 2025
-
Crime
ചുറ്റിക ആക്രമണത്തിന്റെ രഹസ്യമെന്ത്? പൈശാചിക ആക്രമണം ഉണ്ടായിട്ടും ഒരു നിലവിളിപോലും കേള്‍ക്കാത്തതെന്ത്?
തിരുവനന്തപുരം: കുഞ്ഞനുജനെയും സുഹൃത്തിനെയും അമ്മൂമ്മയെയുമൊക്കെ കൊല്ലാന്‍ അഫാന്‍ എന്തുകൊണ്ട് ചുറ്റിക തിരഞ്ഞെടുത്തു? ആറുപേര്‍ക്കു നേരേ ആക്രമണമുണ്ടായിട്ടും എന്തുകൊണ്ട് അവരുടെ നിലവിളിപോലും ആരും കേട്ടില്ല? ഒറ്റയടിക്കുതന്നെ ജീവനെടുക്കുകയെന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. അപ്രതീക്ഷിത ആക്രമണത്തില്‍ പ്രതികരിക്കാനാകാത്തത് നിലവിളിപോലും ഇല്ലാതാക്കി. ശാരീരികമായും മാനസികമായും തന്നെക്കാള്‍ ശക്തി കുറഞ്ഞവര്‍ക്കുനേരേ ഇത്തരമൊരു ആയുധമുപയോഗിക്കുമ്പോള്‍ അതിന്റെ ആഘാതം വലുതായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞോ മറ്റോ കിട്ടിയ വിവരങ്ങളനുസരിച്ചാകാം അഫാന്‍ ചുറ്റിക ആയുധമായി തിരഞ്ഞെടുത്തതെന്നും സംശയിക്കുന്നു. ചുറ്റികയുടെ ഭാരവും അതുപയോഗിക്കുന്ന വേഗവുമാണ് ആഘാതം നിര്‍ണയിക്കുന്നത്. പിടിയുടെ നീളവും ആഘാതം എങ്ങനെയായിരിക്കുമെന്നതിന്റെ ഘടകമാണ്. ചുറ്റിക പതിക്കുന്നിടത്തു മാത്രം ശക്തമായ ആഘാതമുണ്ടാവുകയും പരിക്ക് മാരകമാവുകയും ചെയ്‌തേക്കാം. തലയിലും മറ്റും ഇത്തരത്തില്‍ ചുറ്റിക പതിച്ചാല്‍ തല്‍ക്ഷണം ജീവന്‍ നഷ്ടപ്പെട്ടേക്കാം. ഇത്തരം കാര്യങ്ങള്‍ പ്രതി മനസ്സിലാക്കിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ചുറ്റിക ആയുധമായി ഉപയോഗിച്ചുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ വളരെ കുറവാണെന്ന് മുന്‍ പോലീസ് സര്‍ജനും മെഡിക്കോ ലീഗല്‍ വിദഗ്ദ്ധനുമായ ഡോ. പി.ബി.ഗുജ്റാള്‍ പറഞ്ഞു. ശക്തമായ…
Read More » -
Crime
പോക്‌സോ അതിജീവിതയെ ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു; കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
ബംഗളൂരു: പോക്‌സോ കേസിലെ അതിജീവിതയെ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ബൊമ്മനഹള്ളി സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അരുണാണു പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സുഹൃത്തിനെതിരെ പരാതി നല്‍കാന്‍ എത്തിയതായിരുന്നു 17 വയസ്സുകാരി. പ്രതിക്കു ശിക്ഷ ലഭിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത ഇയാള്‍ കൂടിക്കാഴ്ചയ്ക്കു ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായും പുറത്തു പറഞ്ഞാല്‍ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
Read More » -
Crime
പയ്യന്നൂരില്‍ വീണ്ടും വന്‍ MDMA വേട്ട; രണ്ടു പേര്‍ പിടിയില്‍
കണ്ണൂര്‍: പയ്യന്നൂരില്‍ വീണ്ടും വന്‍ MDMA വേട്ട. റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ IPS ന്റെ നിര്‍ദേശാനുസരണം ജില്ലയില്‍ നടത്തി വരുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പയ്യന്നൂര്‍ പോലീസും കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാന്‍സാഫ് ) സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പയ്യന്നൂര്‍ കണ്ടോത്ത് വെച്ച് 41.250 ഗ്രാം MDMA യുമായി രണ്ടു പേര് പിടിയിലായത്. KL 60 S 2298 നമ്പര്‍ കാറില്‍ കടത്തിയ MDMA യുമായി പരിയാരം ചുടല സ്വദേശി കാനത്തത്തില്‍ മുഹമ്മദ് അഫ്രീഡി (24), തളിപ്പറമ്പ് സയീദ് നഗര്‍ സ്വദേശി മുഹമ്മദ് ദില്‍ഷാദ് (30) എന്നിവര്‍ ആണ് പിടിയിലായത്. ഇരുവരും മുന്‍പും MDMA യുമായി പിടിയിലായിരുന്നു. മുഹമ്മദ് അഫ്രീഡി മാസങ്ങളോളം തളിപ്പറമ്പ് പോലിസ് പിടികൂടിയ MDMA കേസില്‍ റിമാന്‍ഡില്‍ ആയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് വില്‍പ്പന തുടരുകയായിരുന്നു. പയ്യന്നൂര്‍ എസ്. ഐ: ടോമി പി. എ പ്രതികളെ…
Read More » -
Health
പരീക്ഷാക്കാലത്ത് കുട്ടികളുടെ ഭക്ഷണക്രമീകരണം ഇങ്ങനെ…
പരീക്ഷാക്കാലമാണ്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും ടെന്‍ഷന്‍ കൂടുന്ന സമയം. കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ പിന്‍തുണ കൊടുക്കേണ്ടതുണ്ട്. അവരുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേകിച്ചും ശ്രദ്ധിയ്ക്കണം. ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഓര്‍മക്കുറവും പ്രശ്നങ്ങളുമുണ്ടാക്കും. ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് തലച്ചോറിന് ആരോഗ്യം നല്‍കും. വൈറ്റ് ബ്രെഡ് പരീക്ഷാസീസണില്‍ കുട്ടികള്‍ക്ക മധുരം കലര്‍ത്തി ഡ്രിങ്ക്സ്, കോള, മിഠായികള്‍ എന്നിവ നല്‍കരുത്. ഇത് കുട്ടികളുടെ തലച്ചോറിന് ചെറിയ ഇന്‍ഫ്ളമേഷന്‍ ഉണ്ടാകും. മധുരം അധികമുള്ളതിനാല്‍ ഇതില്‍ പോഷകങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ശരീരത്തിന് വലിച്ചെടുക്കാന്‍ സാധിയ്ക്കില്ല. കഴിവതും മധുരം കുറയ്ക്കു. ഇത് ഓര്‍മപ്രശ്നങ്ങളുണ്ടാക്കും. ഇതുപോലെ നൂഡില്‍സ് കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്. ഇതും നല്ലതല്ല. ഇവയില്‍ ഫൈബറുകള്‍ ഇല്ല. ഗുണം ഇല്ലാത്ത കലോറിയാണ് ഇതില്‍ ഉള്ളത്. കുട്ടികള്‍ക്ക് ഇത് പെട്ടെന്ന് ഷുഗര്‍ കൂട്ടാനും ഉറക്കം വരാനും ഇടയാക്കും. ഇതുപോലെ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിയ്ക്കരുത്. പ്രത്യേകിച്ചും സോസേജ് പോലുളളവ. ഇതില്‍ നൈട്രേറ്റുകളുണ്ട്. ഇത് ബ്രെയിന്‍ ഫോഗുണ്ടാക്കും. ഇതുപോലെ ട്രാന്‍സ്ഫാറ്റുകള്‍ നല്‍കരുത്. കേക്കിലും മറ്റും ഇവയുണ്ട്. ക്രീമുള്ള…
Read More » -
Kerala
‘കേരള്‍ പേ ചര്‍ച്ച’ 28 ന് ഡല്‍ഹിയില്‍; സംസ്ഥാന നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു
ന്യൂഡല്‍ഹി: തര്‍ക്കം മുറുകുന്നതിനിടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിച്ചു. 28ന് വൈകിട്ട് 4.30ന് സംസ്ഥാനത്തെ എംപിമാരും മുതിര്‍ന്ന നേതാക്കളും എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കം, സംഘടനയെ ശക്തിപ്പെടുത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു യോഗമെന്നാണു വിവരം. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു പുറമേ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ പഴുതടച്ച ഒരുക്കം സംഘടനാതലത്തില്‍ വേണമെന്ന നിലപാടാണു ഹൈക്കമാന്‍ഡിന്. മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആരെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ കലഹമെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കെപിസിസിയില്‍ നേതൃമാറ്റം വേണ്ടെന്ന വികാരം നേതാക്കള്‍ നേരത്തേമുതല്‍ പങ്കുവയ്ക്കുന്നുണ്ട്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം ഗുണത്തെക്കാള്‍ പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, ഇടതു സര്‍ക്കാരിന്റെ വ്യവസായ വികസനത്തെ പ്രകീര്‍ത്തിച്ചു ശശി തരൂര്‍ ഉയര്‍ത്തിവിട്ട രാഷ്ട്രീയ കോലാഹലം യോഗത്തിന്റെ അജന്‍ഡയല്ലെന്ന സൂചനയും നേതാക്കള്‍ നല്‍കി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കുള്ള അതൃപ്തി ബോധ്യപ്പെടുത്താന്‍ തരൂര്‍ കഴിഞ്ഞയാഴ്ച…
Read More » -
Crime
കുഞ്ഞനുജന്റെ ജീവനെടുക്കുമ്പോഴും കൈ വിറച്ചില്ല; മൊബൈല്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ എട്ട് വര്‍ഷം മുമ്പും അഫാന്‍ വിഷമടിച്ചു!
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കുഞ്ഞനുജനെയും ഉറ്റ ബന്ധുക്കളെയും കാമുകിയെയും ക്രൂരമായി കൊലപ്പെടുത്തിയ അഫാന്‍ ലഹരി ഉപയോഗിച്ചതായി വിവരം. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയാണ് പ്രതി ലഹരി ഉപയോഗിച്ച വിവരം സ്ഥീരീകരിച്ചത്. ഏതുതരം ലഹരിയാണ് പ്രതി ഉപയോഗിച്ചതെന്ന് വ്യക്തമാകണമെങ്കില്‍ ശാത്രീയപരിശോധന ഫലം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ. പ്രതിക്കെതിരെ മറ്റ് ലഹരിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ സാധിക്കൂവെന്നും ഡിവൈഎസ്പി പറഞ്ഞു. ഇപ്പോള്‍ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. അതേസമയം, പ്രതി പൊലീസ് കസ്റ്റഡിയിലുണ്ടെങ്കിലും അഫാന്‍ എന്തിനാണ് കൊലപാതകങ്ങള്‍ നടത്തിയത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കൂട്ടക്കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായമോ പ്രേരണയോ ഉണ്ടോ എന്നും ചോദ്യവും ഉയരുന്നുണ്ട്. കൊല്ലപ്പെട്ട അഞ്ചില്‍ നാല് പേരും ബന്ധുക്കളാണ്. സാമ്പത്തിക ബാദ്ധ്യതയാണ് കൊലയ്ക്ക് കാരണമെന്ന് കുറ്റസമ്മത മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. പ്രതി എലി വിഷം കഴിച്ചെന്ന് അറിയിച്ചതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. മൊബൈല്‍…
Read More » -
Kerala
കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കല്‍ പരിശോധനയില്ലാതെ; മകനെ എക്‌സൈസ് സംഘം ഉപദ്രവിച്ചു, പ്രതിഭയുടെ മൊഴി
ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മൊഴിയെടുത്തു. പ്രതിഭ നല്‍കിയ പരാതിയിലാണ് മൊഴിയെടുത്തത്. മകന്‍ കനിവിന്റെയും മൊഴി രേഖപ്പെടുത്തി. തകഴിയിലെ വീട്ടിലെത്തിയാണ് പ്രതിഭയുടെയും മകന്‍ കനിവിന്റെയും മൊഴിയെടുത്തത്. എക്‌സൈസിന്റെ നടപടിയില്‍ വീഴ്ച ഉണ്ടായി എന്ന് എംഎല്‍എ മൊഴി നല്‍കി. കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കല്‍ പരിശോധനയില്ലാതെയാണ്. മകനെ എക്‌സൈസ് സംഘം ദേഹോപദ്രവമേല്‍പ്പിച്ചു. അതില്‍ ഭയന്നാണ് മകന്‍ കുറ്റം സമ്മതിച്ചത്. ലഹരി കൈവശം വെച്ചതായി കണ്ടെത്താതെ മകനെ സ്റ്റേഷനില്‍ തടഞ്ഞുവെച്ചു. മകനെ മനപ്പൂര്‍വം കേസില്‍ പ്രതിയാക്കിയെന്നും പ്രതിഭ മൊഴി നല്‍കി. ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എസ് അശോക് കുമാറാണ് മൊഴി രേഖപ്പെടുത്തിയത്. ഡിസംബര്‍ 28-നാണ് തകഴിയില്‍നിന്ന് എംഎല്‍എയുടെ മകന്‍ കനിവ് അടക്കം ഒന്‍പതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. ഒന്‍പത്…
Read More » -
Kerala
ചുങ്കത്തറയില്‍ അവിശ്വാസം: എല്‍.ഡി.എഫ്- യു.ഡിഎഫ് സംഘര്‍ഷം; ഇത് ചെറിയ സമ്മാനമെന്ന് അന്‍വര്‍, ‘വലുത് വേറെയുണ്ട്’
മലപ്പുറം: നിലമ്പൂര്‍ ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായി സംഘര്‍ഷം. എല്‍.ഡി.എഫ്-യു.ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിവീശി. എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തുകയായിരുന്നു. യു.ഡി.എഫ്. പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് മുന്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വര്‍, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ ഷൗക്കത്ത്, വി.എസ്. ജോയ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയത്. ഇവരെ തടയാന്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. എല്‍.ഡി.എഫ്. ഭരിക്കുന്ന ചുങ്കത്തറയില്‍ യു.ഡി.എഫാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 2020-ലെ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും പത്ത് വീതം അംഗങ്ങളാണ് ഭരണസമിതിയിലുണ്ടായിരുന്നത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് എല്‍.ഡി.എഫിനൊപ്പമായിരുന്ന അന്‍വര്‍ ഇടപെട്ട് ഒരു യു.ഡി.എഫ്. അംഗത്തെ കൂറുമാറ്റി എല്‍.ഡി.എഫ്. ഭരണം പിടിക്കുകയായിരുന്നു. ഈ അംഗത്തെ അയോഗ്യനാക്കിയെങ്കിലും എല്‍.ഡി.എഫ്. ഭരണം തുടരുകയായിരുന്നു. ഇതിനിടെയാണ് അവിശ്വാസ പ്രമേയവുമായി യു.ഡി.എഫ് എത്തുന്നത്. അന്‍വര്‍ ഇടപെട്ട് ഒരു എല്‍.ഡി.എഫ്. അംഗത്ത കൂറുമാറ്റി എന്നാണ് ഇടതുമുന്നണിയുടെ…
Read More »

