KeralaNEWS

കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കല്‍ പരിശോധനയില്ലാതെ; മകനെ എക്‌സൈസ് സംഘം ഉപദ്രവിച്ചു, പ്രതിഭയുടെ മൊഴി

ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മൊഴിയെടുത്തു. പ്രതിഭ നല്‍കിയ പരാതിയിലാണ് മൊഴിയെടുത്തത്. മകന്‍ കനിവിന്റെയും മൊഴി രേഖപ്പെടുത്തി. തകഴിയിലെ വീട്ടിലെത്തിയാണ് പ്രതിഭയുടെയും മകന്‍ കനിവിന്റെയും മൊഴിയെടുത്തത്. എക്‌സൈസിന്റെ നടപടിയില്‍ വീഴ്ച ഉണ്ടായി എന്ന് എംഎല്‍എ മൊഴി നല്‍കി.

കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കല്‍ പരിശോധനയില്ലാതെയാണ്. മകനെ എക്‌സൈസ് സംഘം ദേഹോപദ്രവമേല്‍പ്പിച്ചു. അതില്‍ ഭയന്നാണ് മകന്‍ കുറ്റം സമ്മതിച്ചത്. ലഹരി കൈവശം വെച്ചതായി കണ്ടെത്താതെ മകനെ സ്റ്റേഷനില്‍ തടഞ്ഞുവെച്ചു. മകനെ മനപ്പൂര്‍വം കേസില്‍ പ്രതിയാക്കിയെന്നും പ്രതിഭ മൊഴി നല്‍കി. ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എസ് അശോക് കുമാറാണ് മൊഴി രേഖപ്പെടുത്തിയത്.

Signature-ad

ഡിസംബര്‍ 28-നാണ് തകഴിയില്‍നിന്ന് എംഎല്‍എയുടെ മകന്‍ കനിവ് അടക്കം ഒന്‍പതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്.
കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.

ഒന്‍പത് പേരും ആലപ്പുഴ സ്വദേശികളാണ്. സംഭവം വാര്‍ത്തയായതിന് പിന്നാലെ മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി യു പ്രതിഭ എംഎല്‍എ രംഗത്തെത്തിയിരുന്നു. മാധ്യമ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും അവര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: