HealthLIFE

പരീക്ഷാക്കാലത്ത് കുട്ടികളുടെ ഭക്ഷണക്രമീകരണം ഇങ്ങനെ…

രീക്ഷാക്കാലമാണ്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും ടെന്‍ഷന്‍ കൂടുന്ന സമയം. കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ പിന്‍തുണ കൊടുക്കേണ്ടതുണ്ട്. അവരുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേകിച്ചും ശ്രദ്ധിയ്ക്കണം. ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഓര്‍മക്കുറവും പ്രശ്നങ്ങളുമുണ്ടാക്കും. ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് തലച്ചോറിന് ആരോഗ്യം നല്‍കും.

വൈറ്റ് ബ്രെഡ്
പരീക്ഷാസീസണില്‍ കുട്ടികള്‍ക്ക മധുരം കലര്‍ത്തി ഡ്രിങ്ക്സ്, കോള, മിഠായികള്‍ എന്നിവ നല്‍കരുത്. ഇത് കുട്ടികളുടെ തലച്ചോറിന് ചെറിയ ഇന്‍ഫ്ളമേഷന്‍ ഉണ്ടാകും. മധുരം അധികമുള്ളതിനാല്‍ ഇതില്‍ പോഷകങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ശരീരത്തിന് വലിച്ചെടുക്കാന്‍ സാധിയ്ക്കില്ല. കഴിവതും മധുരം കുറയ്ക്കു. ഇത് ഓര്‍മപ്രശ്നങ്ങളുണ്ടാക്കും. ഇതുപോലെ നൂഡില്‍സ് കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്. ഇതും നല്ലതല്ല. ഇവയില്‍ ഫൈബറുകള്‍ ഇല്ല. ഗുണം ഇല്ലാത്ത കലോറിയാണ് ഇതില്‍ ഉള്ളത്. കുട്ടികള്‍ക്ക് ഇത് പെട്ടെന്ന് ഷുഗര്‍ കൂട്ടാനും ഉറക്കം വരാനും ഇടയാക്കും. ഇതുപോലെ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിയ്ക്കരുത്. പ്രത്യേകിച്ചും സോസേജ് പോലുളളവ. ഇതില്‍ നൈട്രേറ്റുകളുണ്ട്. ഇത് ബ്രെയിന്‍ ഫോഗുണ്ടാക്കും. ഇതുപോലെ ട്രാന്‍സ്ഫാറ്റുകള്‍ നല്‍കരുത്. കേക്കിലും മറ്റും ഇവയുണ്ട്. ക്രീമുള്ള കേക്കിലും ഇതേ പ്രശ്നമുണ്ട്. വൈറ്റ് ബ്രെഡ്, പേസ്റ്ററി പോലുള്ളവയും നല്‍കരുത്.

Signature-ad

മീന്‍
അടുത്തത് മത്സ്യമാണ്. ചാള, ചൂര, അയില, കൊഴുവ എന്നിവയെല്ലാം ഏറെ നല്ലതാണ്. ഇത് കറി വച്ചു നല്‍കുക. ഇത് ഒമേഗ 3 ഫാറ്റി ആസിഡ് സമൃദ്ധമാണ്. ഇതുപോലെ അവോക്കാഡോ നല്ലതാണ്. ഇതില്‍ ല്യൂട്ടീന്‍ അടങ്ങിയിട്ടുണ്ട്. പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഏറെ നല്ലതാണ്. ഓറഞ്ച്, ബ്രൊക്കോളി, ക്യാരറ്റ് എന്നിവയെല്ലാം നല്ലതാണ്. ഇവയെല്ലാം കുട്ടികള്‍ക്ക് ഇഷ്ടമില്ലെങ്കില്‍പ്പോലും ഉണ്ടാക്കി നല്‍കുക. ഇതുപോലെ കുട്ടികള്‍ക്ക് ധാരാളം വെള്ളം കുടിയ്ക്കാന്‍ നല്‍കുക. ഫ്രഷ് ജ്യൂസ് മധുരം ചേര്‍ക്കാതെ നല്‍കാം.

നെയ്യ്
കുട്ടികള്‍ക്ക് തവിട് കളയാത്ത ധാന്യങ്ങള്‍ കൊണ്ടുള്ള ഭക്ഷണങ്ങള്‍ നല്‍കാം. റാഗി, ചോളം എന്നിവയെല്ലാം നല്ലതാണ്. വെള്ള അരിക്ക് പകരം ചോറു വയ്ക്കാന്‍ മട്ടഅരി ഉപയോഗിയ്ക്കാം. നെയ്യ് പോലുള്ള ഭക്ഷണങ്ങളും കുട്ടികള്‍ക്ക് ബ്രെയിന്‍ ഗുണത്തിന് നല്ലതാണ്. നെല്ലിക്ക പോലുള്ളവയും നല്‍കാം. ഈ സമയത്തെങ്കിലും കഴിവതും ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കുക. വറുത്തതും പൊരിച്ചതും ഒഴിവാക്കുക. ഇതെല്ലാം ഏറെ ഗുണം നല്‍കും.

നട്സ്
കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണങ്ങളുണ്ട്. ഇലക്കറികള്‍ ഏറെ നല്ലതാണ്. ഇവ കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്. മുട്ട നല്‍കുന്നത് ഏറെ നല്ലതാണ്. ഇതിലെ മഞ്ഞയില്‍ കോളിന്‍ എന്ന ഘടകമുണ്ട്, വെള്ളയില്‍ പ്രോട്ടീനുമുണ്ട്. മുട്ടയും ചീരയും ചേര്‍ത്ത് തോരനാക്കി നല്‍കാം. ഇത് ഏറെ രുചികരമാണ്. നട്സ് ഏറെ ഗുണകരമാണ്. ഇതില്‍ വറുത്തു വരുന്ന നട്സ് നല്‍കാതിരിയ്ക്കുക. ബദാം, വാള്‍നട്സ്, പിസ്ത, കശുവണ്ടിപ്പരിപ്പ് എന്നിവയെല്ലാം ഗുണം നല്‍കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: