Month: February 2025
-
Crime
സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന; 9 മാസത്തിനിടെ പകര്‍ത്തിയത് 50,000-ത്തോളം ദൃശ്യങ്ങള്‍, സംഘം പിടിയില്‍
അഹമ്മദാബാദ്: സി.സി.ടി.വി.കള്‍ ഹാക്ക് ചെയ്തും പൊതു സ്ഥലങ്ങളില്‍ ഒളിക്യാമറകള്‍ ഉപയോഗിച്ചും വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ വിറ്റഴിക്കുന്ന സംസ്ഥാനാന്തര സംഘത്തെ ഗുജറാത്ത് സൈബര്‍ ക്രൈംബാഞ്ച് പിടികൂടി. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നായി ആറുപേരെ അറസ്റ്റ് ചെയ്തു. ഒരു ഹരിയാണ സ്വദേശിയെ തിരയുന്നുണ്ട്. സി.സി.ടി.വി. സംവിധാനങ്ങളുടെ സുരക്ഷാവീഴ്ചകളാണ് അന്വേഷണത്തില്‍ വെളിച്ചത്തായത്. രാജ്‌കോട്ടിലെ ഒരു പ്രസവാശുപത്രിയിലെ പരിശോധനാദൃശ്യങ്ങള്‍ സൈബറിടങ്ങളില്‍ വില്‍പ്പനയ്ക്കുവെച്ചത് സംബന്ധിച്ച അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഒമ്പത് മാസത്തിനിടയില്‍ അമ്പതിനായിരത്തോളം ദൃശ്യങ്ങളാണ് ഇവര്‍ ഹാക്ക് ചെയ്യുകയോ പകര്‍ത്തുകയോ ചെയ്തത്. 800 രൂപ മുതല്‍ 2000 രൂപ വരെ വിലയ്ക്കായിരുന്നു വില്‍പ്പന. ക്രിപ്‌റ്റോ കറന്‍സി അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചിരുന്നത്. സി.സി.ടി.വി. ഹാക്കിങ്ങില്‍ പരിശീലനം നേടിയ സൂറത്ത് സ്വദേശി പാരിത് ധമേലിയ, ബി.ടെക്. ബിരുദധാരി െവെഭവ് മാനേ എന്നിവരാണ് ദൃശ്യങ്ങള്‍ ഹാക്ക് ചെയ്തിരുന്നതെന്ന് ക്രൈം ബ്രാഞ്ച് ഡി.സി.പി. ലാവിണാ സിങ് പറഞ്ഞു. ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങി കിടപ്പറകളിലെ ദൃശ്യങ്ങള്‍വരെ ഇവര്‍…
Read More » -
Kerala
തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍..; ആശാ വര്‍ക്കര്‍മാര്‍ക്ക് അന്ത്യശാസനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു പിന്തുണ ഏറിവരുന്നതോടെ നേരിടാന്‍ സര്‍ക്കാര്‍. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കി. ആശാ വര്‍ക്കര്‍മാര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഓഫിസര്‍മാര്‍ നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ആശാ വര്‍ക്കര്‍മാര്‍ക്കു പകരം ആരോഗ്യവകുപ്പിലെ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണം. സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ആണ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും എന്‍എച്ച്എം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ക്കും കത്തു നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് നിലവില്‍ നടത്തിവരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ആശാ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കര്‍ശനനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡയറക്ടറുടെ കത്തില്‍ പറയുന്നു. എല്ലാ ആശാ വര്‍ക്കര്‍മാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിച്ച് ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍…
Read More » -
Kerala
തദ്ദേശ വാര്‍ഡ് തിരഞ്ഞെടുപ്പ്: 15 സീറ്റുകളില്‍ എല്‍ഡിഎഫ്, 12 ഇടത്ത് യുഡിഎഫിന് വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. 15 സീറ്റുകളില്‍ എല്‍ഡിഎഫും 12 ഇടത്ത് യുഡിഎഫും വിജയിച്ചു. മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു. കാസര്‍കോട് ജില്ലയില്‍ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോഴിക്കോട് പുറമേരി പഞ്ചായത്ത് വാര്‍ഡ് (14) കുഞ്ഞല്ലൂര്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി പുതിയോട്ടില്‍ അജയനാണ് വിജയിച്ചത്. 20 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തത്. കരുളായി പഞ്ചായത്തിലെ ചക്കിട്ടാമല വാര്‍ഡില്‍ യുഡിഎഫിനു വന്‍ വിജയം. കഴിഞ്ഞ തവണ 68 വോട്ടിനു ജയിച്ച വാര്‍ഡില്‍ ഇത്തവണ ലീഗ് സ്ഥാനാര്‍ഥി ജയിച്ചതു 397 വോട്ടിന്റെ ഭൂരിപക്ഷത്തിന്. നിലമ്പൂര്‍ മണ്ഡലത്തിലുള്‍പ്പെടുന്ന പഞ്ചായത്താണു കരുളായി. തിരുനാവായ പഞ്ചായത്തിലെ എടക്കുളം സീറ്റ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ തവണ 2 വോട്ടിനു തോറ്റ സീറ്റ് 260 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ജില്ലയില്‍ ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്ന…
Read More » -
Crime
എട്ടു വര്‍ഷത്തെ ഇടവേള; തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കുരുതി, അന്ന് കേഡല്‍
തിരുവനന്തപുരം: എട്ടു വര്‍ഷത്തിനുശേഷം വീണ്ടുമൊരു പൈശാചികമായ കൂട്ടക്കൊലയുടെ വാര്‍ത്ത കേട്ട് തലസ്ഥാനം നടുങ്ങിയിരിക്കുകയാണ്. ഇന്നലെ വെഞ്ഞാറമൂടാണ് ദാരുണ കൊലപാതകങ്ങള്‍ നടന്നതെങ്കില്‍ അന്ന് കൊലപാതകങ്ങള്‍ നടന്നത് നഗരഹൃദയത്തോടു ചേര്‍ന്ന നന്ദന്‍കോട്ടായിരുന്നു. 2017 ഏപ്രില്‍ ഒമ്പതിന് കേഡല്‍ ജീന്‍സണ്‍ രാജ എന്ന ചെറുപ്പക്കാരനാണ് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. നന്ദന്‍കോട്ട് ക്ലിഫ് ഹൗസിനു സമീപം ബെയില്‍സ് കോമ്പൗണ്ടില്‍ എം.ബി.ബി.എസ് ബിരുദധാരിയായ കേഡല്‍ ആസ്ട്രല്‍ പ്രൊജക്ഷന്റെ പേരിലായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത്. ഡോ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ ഡോ.കരോലിന്‍, ജീന്‍ പത്മയുടെ ബന്ധു ലളിത എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. വിദേശത്ത് മെഡിസിന്‍ പഠനം നടത്തുന്നതിനിടെയാണ് ആസ്ട്രല്‍ പ്രൊജക്ഷനിലേക്ക് കേഡല്‍ ആകൃഷ്ടനായത്. കേസ് വിചാരണയിലാണ്. മനോരോഗിയായ തന്നെ വെറുതെ വിടണമെന്ന പ്രതിയുടെ ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു. വിചാരണ നേരിടാന്‍ പ്രതിക്ക് മാനസികാരോഗ്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയിരുന്നു. പൈശാചികമായ കൂട്ടക്കൊലയ്ക്ക് ശേഷവും പുഞ്ചിരിയോടെയാണ് കേഡല്‍ തെളിവെടുപ്പിനെത്തിയത്. കേഡല്‍ കടുത്ത മാനസികരോഗിയാണെന്നും ആഭിചാരക്രിയയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ്…
Read More » -
Crime
ചേര്‍ത്തലയില്‍ അയല്‍വാസിയുടെ ചെവി കടിച്ചെടുത്തു; ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ആറാം മൈലില്‍ അയല്‍വാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം നാലാംവാര്‍ഡ് കിഴക്കേ തമ്പുരാങ്കല്‍ കെ ജി രജീഷ് (43) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് രതീഷ് ജീവനൊടുക്കിയത്. ഈ മാസം 10-ാം തീയതിയാണ് തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജ് ജീവനക്കാരന്‍ ഗോപകുമാര്‍ (55) എന്നയാളുടെ ചെവി രജീഷ് കടിച്ചെടുത്തത്. ബസ് സ്റ്റോപ്പില്‍ മരുമകളെ കാത്തുനില്‍ക്കുകയായിരുന്ന ഗോപകുമാറിനെ രജീഷ് ആക്രമിച്ച് ചെവി കടിച്ചെടുത്തു എന്നായിരുന്നു പരാതി. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രജീഷ് റിമാന്‍ഡിലായിരുന്നു. ഈ മാസം 22-നാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
Read More » -
Health
മോദിയുടെ ‘ചലഞ്ച്’ ഏറ്റെടുത്ത് മോഹന്‍ലാല്‍; ഭാഗമാകാന്‍ മമ്മൂട്ടിയടക്കം പത്തുപേര്‍ക്ക് ക്ഷണം
അമിതവണ്ണത്തിനെതിരായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ‘ചലഞ്ച്’ ഏറ്റെടുത്ത് നടന്‍ മോഹന്‍ലാല്‍. അമിതവണ്ണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിനും തന്നെ നാമനിര്‍ദേശം ചെയ്തതിലും മോഹന്‍ലാല്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. അധിക ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നത് ശരിയായ ദിശയിലെ അര്‍ഥവത്തായ ചുവടുവെപ്പാണ്. ഒരുമിച്ച്, കൂടുതല്‍ ആരോഗ്യമുള്ള ഇന്ത്യയെ കെട്ടിപ്പെടുക്കാമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. മോദി തുടക്കം കുറിച്ച പ്രചാരണത്തില്‍ പങ്കാളിയാവാന്‍ മറ്റുപത്തുപേരെ മോഹന്‍ലാല്‍ ക്ഷണിച്ചു. സൂപ്പര്‍ താരങ്ങളായ രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി, ഉണ്ണി മുകുന്ദന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് പുറമേ സംവിധായകരായ പ്രിയദര്‍ശന്‍, മേജര്‍ രവി എന്നിവരെയാണ് മോഹന്‍ലാല്‍ ക്ഷണിച്ചത്. ‘നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള ഏത് ശ്രമവും ഉദ്യമവും സ്വാഗതാര്‍ഹമാണ്. ആരോഗ്യമാണ് ജീവിത സൗഖ്യത്തിന്റെ അടിസ്ഥാനം. അമിത വണ്ണത്തിനെതിരായ പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്റെ ഭാഗമാവുന്നതില്‍ ആരോഗ്യത്തെ ഉപവസിക്കുന്ന എനിക്ക് ഏറെ സന്തോഷമുണ്ട്. നിയന്ത്രണത്തോടെയും ആത്മസംയമനത്തോടെയും ജീവിച്ചാല്‍ ശരീരത്തെ ദുര്‍മേദസില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്താമെന്ന് അനുഭവിച്ചറിഞ്ഞയാളാണ് ഞാന്‍. അത്തരമൊരുശരീരത്തില്‍നിന്ന് ജീവിതത്തിന്റെ…
Read More » -
Crime
25 കിലോമീറ്റര്‍, 3 വീട്, അഞ്ച് കൊലപാതകങ്ങള്‍! ഓപ്പറേഷന്‍ രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയില്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകക്കേസില്‍ പ്രതി അഫാന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സൂചനയുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശന്‍. എന്നാല്‍ ഉറപ്പിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരേ ആയുധമാണോ എല്ലാ കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സുദര്‍ശന്‍ പറഞ്ഞു. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. അഫാനുമായുള്ള ഇഷ്ടം പെണ്‍സുഹൃത്തായ ഫര്‍സാനയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഫാന്‍ വീട്ടില്‍ വന്ന് വിവാഹം ചെയ്ത് നല്‍കാമോയെന്ന് ചോദിച്ചിരുന്നതായി ഫര്‍സാനയുടെ സഹോദരന്‍ അമല്‍ മുഹമ്മദ് പറഞ്ഞു. അഫാന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും വിവാഹത്തിന് തങ്ങള്‍ക്ക് സമ്മതായിരുന്നുവെന്നും അമല്‍ പ്രതികരിച്ചു. അഞ്ചലിലെ കോളജില്‍ ബിഎസ്സി കെമസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഫര്‍സാന. ഫര്‍സാന വീട്ടില്‍ നിന്നിറങ്ങിയത് തിങ്കളാഴ്ചയാണെന്നും സ്ഥിരീകരണം വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഫര്‍സാന വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. തിങ്കളാഴ്ച പോയെന്നാണ് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞതെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബിനു എസ് നായരും പറഞ്ഞു.…
Read More » -
Kerala
ഈ ജില്ല വേറെ ലെവലാകും! വരുന്നത് കോടികളുടെ പദ്ധതി, പക്ഷേ…
ആലപ്പുഴ: എം.സി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട ചെങ്ങന്നൂര്‍ റിംഗ് റോഡ് പദ്ധതി കടലാസില്‍ ഒതുങ്ങി. കല്ലിശേരി മുതല്‍ മംഗലം മിത്രപ്പുഴക്കടവ് പാലം വരെയുള്ള 18കിലോ മീറ്റര്‍ ബൈപാസ് നിലവിലുണ്ട്. ഇതിനോട് ചേര്‍ത്ത് മൂന്നു ഘട്ടമായി 6.7കിലോമീറ്റര്‍ റിംഗ് റോഡ് കൂടി നിര്‍മ്മിക്കാനാണു പദ്ധതി. ഐ.ടി.ഐ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് കോഴഞ്ചേരി റോഡില്‍ കെ.എസ്ഇ.ബി സബ്‌സ്റ്റേഷന്‍ കടന്ന് അങ്ങാടിക്കല്‍ പുത്തന്‍കാവ് ക്ഷേത്രത്തിനരികിലെ പാടത്തിലൂടെ നിലവിലുള്ള പൊതുമരാമത്ത് റോഡില്‍ എത്തുന്നതാണ് ആദ്യഘട്ടം. 1.19 കിലോമീറ്റര്‍ വരുന്നതാണിത്. ഹാച്ചറി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ആലാ റോഡില്‍ പേരിശേരി മഠത്തുംപടി ലവല്‍ ക്രോസ് വരെ രണ്ടര കിലോമീറ്ററാണ് രണ്ടാം ഘട്ടം. പേരിശേരി മുതല്‍ മുണ്ടന്‍കാവ് വരെയാണ് മുന്നാംഘട്ടം (മൂന്ന് കിലോമീറ്റര്‍). 2017ലെ ബഡ്ജറ്റിലാണ് ചെങ്ങന്നൂരില്‍ റിംഗ് റോഡ് എന്ന പ്രഖ്യാപനമുണ്ടായത്. 2020ല്‍ സ്ഥലമേറ്റെടുക്കാനായി 65കോടി രൂപ വകയിരുത്തി. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം പൂര്‍ത്തിയായിട്ടുണ്ട്. 2017ല്‍ 150 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചതെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍…
Read More » -
Kerala
പി.സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു, നിര്‍ദേശിച്ചത് 48 മണിക്കൂര്‍
കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി നേതാവ് പി സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവിലാണ് അദ്ദേഹം കഴിയുന്നത്. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വൈദ്യപരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് ജോര്‍ജിനെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷമായിരിക്കും ജയിലിലേയ്ക്ക് മാറ്റുന്നതില്‍ പൊലീസ് അന്തിമ തീരുമാനം കൈകൊള്ളുക. ഇന്നലെ രാവിലെയാണ് പി സി ജോര്‍ജ് ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജ്, കേസില്‍ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാല്‍, കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. തുടര്‍ന്ന് പി സി ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ജോര്‍ജിനായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ…
Read More »
