Breaking NewsLead NewsNEWSPravasiWorld

കുവൈത്തിൽ ബ്രിട്ടീഷ് ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം!! ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരക്കുന്നു, ജീവനക്കാർ സുരക്ഷിതർ!! ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ,

ന്യൂഡൽഹി: യുഎസ്- ഇറാൻ യുദ്ധം നിലനിൽക്കുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം നടന്നതായി ബ്രിട്ടന്റെ കടൽസുരക്ഷ ഏജൻസിയായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) റിപ്പോർട്ട് ചെയ്തു. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. അതേസമയം കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്. ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുണ്ട്.

ബ്രിട്ടീഷ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക–ഇറാൻ–ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിലെ കപ്പൽഗതാഗതത്തെ ബാധിക്കുന്ന പുതിയ സംഭവമാണിത്. നങ്കൂരമിട്ടിരുന്ന ടാങ്കറിന്റെ മാസ്റ്റർ നൽകിയ വിവരമനുസരിച്ച് കപ്പലിന്റെ ഇടത് ഭാഗത്ത് വലിയ സ്ഫോടനശബ്ദം കേട്ടതായും തുടർന്ന് സമീപത്തുനിന്ന് ഒരു ചെറിയ ബോട്ട് പ്രദേശം വിട്ടുപോകുന്നത് കണ്ടതായും UKMTO എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നാലെ കാർഗോ ടാങ്കിൽ നിന്ന് കടലിലേക്ക് എണ്ണ ചോർന്നതായി കണ്ടെത്തിയതായും ഇതിന് പരിസ്ഥിതിപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന ആശങ്കയും അധികൃതർ അറിയിച്ചു.

Signature-ad

ഈ സംഭവം നടന്നത് കുവൈത്തിന്റെ ഔദ്യോഗിക സമുദ്രപരിധിക്ക് പുറത്താണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) അകലെയാണ് സ്‌ഫോടനം നടന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ദോഹയിലെ യുഎസ് എംബസിക്ക് സമീപത്ത് താമസിക്കുന്നവരെ ഖത്തർ ഒഴിപ്പിക്കുകയാണ്. താൽക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഒഴിപ്പിക്കുന്നവർക്ക് താമസ സൗകര്യം ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: