പതിനഞ്ചുവയസ്സ് മൂത്ത ആളുമായി വിവാഹം! ഭാര്യ ഉപേക്ഷിച്ചു പോയ സമയം; കിച്ചുവിനെ മോനായി കാണാം എന്ന് ഉറപ്പ് നല്‍കി

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ആണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ദാസേട്ടന്‍ കോഴിക്കോടിന് ഒപ്പമുള്ള ഒരു റീല്‍സിനു ശേഷമാണു രേണുവിന് എതിരെ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സൈബര്‍ അറ്റാക്ക് കടുക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷം വെള്ള ഡ്രെസ്സും ഇട്ട് വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന് വാദിക്കുന്ന സദാചാരക്കാരുടെ മുന്പിലേക്ക് ആണ് തോല്‍ക്കാന്‍ തനിക്ക് മനസ്സില്‍ എന്ന് കാട്ടി രേണു എത്തുന്നത്. എന്നാല്‍ രേണു വിചാരിച്ചതിലും മോശമായ രീതിയില്‍ ആണ് അവരുടെ പുത്തന്‍ വീഡിയോ ഏറ്റെടുത്തത്.
ഒരു കുടുംബം പുലര്‍ത്താനുള്ള ഒരു സ്ത്രീയുടെ ശക്തമായ ശ്രമം ആണ് രേണു ചെയ്യുന്നത് എന്നതാണ് യാഥാര്‍ഥ്യം.
സുധിയുമായി ഇറങ്ങി വരുമ്പോള്‍ അദ്ദേഹത്തിന് സ്വന്തമായി ഒരു വീട് പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ അച്ഛനെയും മകനെയും മരണം വരെ ചേര്‍ത്തുനിന്ത്ര്തും എന്ന ഉറപ്പാണ് രേണു സുധിക്ക് നല്‍കിയത്. ഒന്നരവയസ്സുള്ളപ്പോള് ആണ് സുധിയെയും മകനെയും ഉപേക്ഷിച്ചു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പോകുന്നത്. പിന്നീട് കൈക്കുഞ്ഞുമായി സ്റ്റേജ് ഷോകളില്‍ പോയാണ് ജീവിതം സുധി മുന്‍പോട്ട് കൊണ്ട് പോകുന്നത് ഇതിന്റെ ഇടയിലാണ് സുധിയും ആയി രേണു അടുക്കുന്നത്. രേണുവിനേക്കാള്‍ 15 വയസ്സ് മൂത്തതാണ് സുധി.

നടന്‍ ജഗദീഷിനോടുള്ള സാമ്യമാണ് സുധി ചേട്ടനെ ഇഷ്ടപ്പെടാനുള്ള ആദ്യ കാരണം. മെസ്സേജ് അയച്ചു സംസാരിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു ദിവസത്തിന് ശേഷമാണ് മറുപടി കിട്ടിയത്. പരിചയപ്പെട്ട ശേഷമാണു സുധിയുടെ അവസ്ഥയെകുറിച്ചൊക്കെ രേണു അറിയുന്നത്.
വിമര്‍ശകര്‍ അറിയണം മകന്‍ ഉണ്ട് എന്ന് അറിഞ്ഞപ്പോഴും മകന് വേണ്ടിയാണു അദ്ദേഹത്തിന്റെ ജീവിതം എന്ന് അറിഞ്ഞപ്പോഴും രേണു സുധിക്ക് ഒപ്പം നിന്നു. രേണുവിനെ കണ്ടപാടെ കിച്ചുവും അടുപ്പത്തിലായി. പതിനൊന്നു വയസിലാണ് കിച്ചുവിനെ ആദ്യമായി രേണു കാണുന്നത്. പിന്നീട് അവന്റെ ഓരോ വളര്‍ച്ചയിലും അമ്മയായി രേണു ഒപ്പം നിന്നു. രേണുവിന്റെ വീട്ടില്‍ അറിയും മുന്‍പേ തന്നെ സുധിയും ആയി അവരുടെ വിവാഹം നടന്നിരുന്നു
അച്ഛന്റെയും മകന്റെയും സ്‌നേഹം തന്നെയാണ് തന്നെ ആകര്ഷിച്ചത് എന്ന് പലവട്ടം രേണു പറഞ്ഞിട്ടുണ്ട്. അതേസമയം സുധിക്ക് സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നു. കോവിഡ് കാലത്തൊക്കെ സാമ്പത്തിക വിഷയത്തില്‍ സുധിയും രേണുവും പങ്കുവച്ച വീഡിയോസ് ഒക്കെ ഏറെ ശ്രദ്ധേയം ആയിരുന്നുതാനും. പക്ഷേ അപ്പോഴും സുധിക്ക് ഒപ്പം നിന്ന സ്ത്രീയാണ് രേണു എന്നതാണ് വാസ്തവം സ്വന്തമായി വീട് കിട്ടിയപ്പോഴും മക്കളുടെ പേരിലാണ് അത് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വീടിന്റെ പേരിലും രേണു സൈബര്‍ ആക്രമണത്തിന് ഇര ആയിട്ടുണ്ട്.