Month: February 2025
-
Movie
‘എമ്പുരാനെ’ ലക്ഷ്യമിട്ട് പുതിയ നീക്കം; റിലീസ് ദിവസം നിര്‍മാതാക്കളുടെ സൂചനാ പണിമുടക്ക്?
കൊച്ചി: എമ്പുരാന്‍ റിലീസ് ദിവസം സൂചനാ പണിമുടക്ക് നടത്താന്‍ നിര്‍മാതാക്കളുടെ നീക്കം. മാര്‍ച്ച് 27നാണ് സൂചന പണിമുടക്ക് നടത്താന്‍ നീക്കം നടക്കുന്നത്. ജൂണ്‍ ഒന്നുമുതലുള്ള സിനിമ സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക്. ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ആന്റണി പെരുമ്പാവൂരിനെ സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങുകയാണ് നിര്‍മാതാക്കളുടെ സംഘടന. മാര്‍ച്ച് 27ന് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് ചേംബറിന്റെ നടപടി. മാര്‍ച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് കരാര്‍ ഒപ്പിടുന്നതിന് അനുവാദം വാങ്ങണമെന്ന് നിര്‍ദേശിച്ച് ഫിയോക്ക് ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകള്‍ക്ക് ഫിലിം ചേംബര്‍ കത്തയച്ചു. ഫിലിം ചേംബറിന്റെ സൂചനാ പണിമുടക്ക് തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ ആന്റണി പെരുമ്പാവൂരിനോട് നിര്‍മാതാക്കളുടെ സംഘടന വിശദീകരണം ചോദിച്ചിരുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
Read More » -
Kerala
”35,000 കരിമീന്‍ കുഞ്ഞുങ്ങളെ തീറ്റ കൊടുത്തു വളര്‍ത്തി, അവയെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയി; ഒരു രാജ്യത്തും ഈ അവസ്ഥയില്ല”
കൊച്ചി: പൊക്കാളി മേഖലയിലെ പദ്ധതികള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ നാട്ടുകാരുടെ സഹകരണം വേണമെന്ന് നടന്‍ സലിംകുമാര്‍. പൊക്കാളി പാടത്ത് മത്സ്യക്കൃഷിയുടെ കാലാവസ്ഥ കഴിയുന്ന ഉടന്‍ തന്നെ പുറത്തു നിന്നുള്ളവര്‍ വലവീശി മീന്‍ പിടിച്ചുകൊണ്ടു പോകുന്നത് അനീതിയാണ്. സ്വന്തം പാടത്ത് മത്സ്യകര്‍ഷകനെക്കാള്‍ അവകാശം പുറത്തു നിന്നുള്ളവര്‍ക്കാണെന്ന അവസ്ഥ മറ്റൊരു രാജ്യത്തും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അതില്‍ അനുഭവസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായുള്ള 13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും അവയെ തീറ്റ കൊടുത്തു വളര്‍ത്തുകയും ചെയ്തു. എന്നാല്‍ ചിലര്‍ കാലാവധിയുടെ പേരു പറഞ്ഞു രണ്ടിഞ്ചു വലുപ്പമുള്ള കരിമീന്‍ കുഞ്ഞുങ്ങളെ മുഴുവന്‍ പിടിച്ചു കൊണ്ടു പോയി. ആ ഭൂമിയിപ്പോള്‍ ദുരന്ത ഭൂമിയാണെന്നും കൃഷി മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തില്‍ സലിംകുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പ്രകാരം ‘2025’ എന്ന പേരില്‍ കുഴുപ്പിള്ളിയില്‍ സംഘടിപ്പിച്ച പൊക്കാളി ഏകദിന ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സലിംകുമാര്‍. പൊക്കാളി പോലുള്ള പരമ്പരാഗത വിത്തിനങ്ങളുടെ ഗുണത്തിനും…
Read More » -
Crime
മലപ്പുറത്ത് സ്‌കൂട്ടര്‍ യാത്രികരായ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു; ആ്രകമണം മരണവീട്ടിലേക്ക് പോകുംവഴി
മലപ്പുറം: തലപ്പാറയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. വലതുകയ്യിലാണ് ഇരുവര്‍ക്കും വെട്ടേറ്റത്. മൂന്നിയൂര്‍ പാലക്കല്‍ സ്വദേശി സുമി (40), മകള്‍ ഷബ ഫാത്തിമ (17) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. മറ്റൊരു സ്‌കൂട്ടറില്‍ എത്തിയ ആളാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സുമിയേയും ഷബയേയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് താമസിച്ചിരുന്ന കൂരിയാട്ടെ മരണവീട്ടിലേക്ക് പോകുന്ന വഴിയാണ് ഓവര്‍ടേക്ക് ചെയ്ത് എത്തിയ മറ്റൊരു ബൈക്ക് യാത്രക്കാരന്‍ ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
LIFE
ശിവരാത്രി വ്രതമെടുക്കുന്നവര്‍ ഈ രണ്ട് നിറത്തിലുള്ള വസ്ത്രം ധരിക്കരുതേ…
ഇന്നാണ് മഹാശിവരാത്രി ദിവസം. സനാതനധര്‍മ വിശ്വാസപ്രകാരം പ്രത്യേക പ്രാധാന്യമുള്ള ദിവസം കൂടിയാണിത്. ഈ ദിവസം ശിവനെ ആരാധിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥിച്ച കാര്യങ്ങളെല്ലാം നടക്കുമെന്നാണ് വിശ്വാസം. ഭക്തര്‍ വ്രതം അനുഷ്ഠിച്ച് ക്ഷേത്രത്തിലെത്തി ശിവന് പഴവും പൂക്കളും കൂവളവും സമര്‍പ്പിക്കുന്നു. ശിവലിംഗത്തില്‍ പാലും വെള്ളവും അര്‍പ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ ദിവസം രാജ്യത്തുടനീളമുള്ള എല്ലാ ശിവക്ഷേത്രങ്ങളിലും ഭക്തജനങ്ങളുടെ തിരക്കുണ്ടാവും. ഈ ദിവസം പ്രത്യേക പൂജകളുണ്ടാകും. ശിവരാത്രി വ്രതം എടുക്കുന്നവര്‍ ശരിയായ രീതിയില്‍ വേണം ചെയ്യാന്‍. അല്ലായെന്നുണ്ടെങ്കില്‍ വിപരീത ഫലമാകും ഉണ്ടാവുക. അതിനാല്‍, ശിവരാത്രി ദിവസം ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തുമായ കാര്യങ്ങള്‍ അറിയാം. മഹാശിവരാത്രി ദിനത്തില്‍ കറുപ്പും നീലയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. അബദ്ധത്തില്‍ പോലും ഇങ്ങനെ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചുവപ്പ്, മഞ്ഞ അല്ലെങ്കില്‍ പച്ച നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ശുഭകരമാണ്. മഹാശിവരാത്രി വ്രതം എടുക്കുന്നവര്‍ ഭക്ഷണം കഴിക്കാന്‍ പാടില്ല. ഉപവാസം ചെയ്യണം. പലരും ഒരു നേരം ഭക്ഷണം കഴിച്ചുകൊണ്ടാണ് വ്രതമെടുക്കുന്നത്. എന്നാല്‍ ഇതല്ല ശരിയായ…
Read More » -
Kerala
കെപിസിസി അഴിച്ചുപണിയും; സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി കെപിസിസി അഴിച്ചു പണിയാന്‍ തീരുമാനം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റും. മാര്‍ച്ചില്‍ പുതിയ അടുത്ത മാസം പുതിയ അധ്യക്ഷന്‍ തെരഞ്ഞെടുക്കുമെന്നാണ് വിവരം. സംഘടനയില്‍ സമൂല മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ് അംഗം കനഗൊലു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നേതാക്കള്‍ക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ അധ്യക്ഷനാകാന്‍ അടൂര്‍ പ്രകാശ് താല്‍പര്യം പ്രകടിപ്പിച്ചു. ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ നേതാക്കള്‍ക്കിടയിലെ ഐക്യത്തിന് ഹൈക്കമാന്‍ഡ് ആവശ്യപ്പെടും.
Read More » -
Crime
ആദ്യ മൂന്ന് കൊലപാതകത്തിന് ശേഷം ബാറില്‍ കയറി മദ്യപിച്ചു; അഫാന്റെ മനോനിലയില്‍ പൊലീസിനും ഞെട്ടല്‍!
തിരുവനന്തപുരം: ആദ്യ മൂന്ന് കൊലപാതകം നടത്തിയ ശേഷം ബാറില്‍ കയറി മദ്യപിച്ചതായുള്ള വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ തുറന്നുപറച്ചിലില്‍ ഞെട്ടി പൊലീസ്. കൂട്ടക്കൊലയ്ക്കിടെ ബാറില്‍ പോയി മദ്യപിക്കുന്നത് ഞെട്ടല്‍ ഉണ്ടാക്കുന്ന മനോനിലയാണെന്ന് പൊലീസ് പറഞ്ഞു. ബാറിലെ മദ്യപാനത്തിനു ശേഷം വീട്ടിലെത്തിയാണ് സഹോദരനെയും പെണ്‍സുഹൃത്തിനെയും അഫാന്‍ കൊലപ്പെടുത്തിയത്. ബന്ധുക്കള്‍ അടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ അഫാന്റെ മനോനില പൊലീസിനെ കുഴയ്ക്കുകയാണ്. ഇത്രയും മണിക്കൂറുകളുടെ ഇടവേളകളില്‍ ഉറ്റ ബന്ധുക്കളെ കൊലപ്പെടുത്തുകയും അതിന്റെ പശ്ചാത്താപം ഇല്ലാതെ ബാറില്‍ കയറി മദ്യപിക്കുകയും പിന്നീട് വീണ്ടും അരും കൊലകള്‍ നടത്തുകയും ചെയ്യുന്ന രീതി മുന്‍പ് കേട്ടിട്ടില്ലാത്തതാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ പേരുമല ആര്‍ച്ച് ജംഗ്ഷനിലെ സ്വന്തം വീട്ടില്‍ വച്ച് അമ്മ ഷമിയെയാണ് അഫാന്‍ ആദ്യം തലയ്ക്കടിച്ചത്. അമ്മ മരിച്ചെന്നു കരുതി വീടു പൂട്ടി കല്ലറ പാങ്ങോട്ട് ഒറ്റയ്ക്കു താമസിക്കുന്ന മുത്തശ്ശി സല്‍മാബീവിയുടെ അടുത്തേക്ക് പോയി. പേരുമലയിലെ അഫാന്റെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണിത്. അവിടെയെത്തി…
Read More » -
Kerala
‘കേരളാ’യില്‍നിന്ന് ‘തൃണമൂലി’ലേക്ക്; അന്‍വറിനൊപ്പം ചേര്‍ന്ന് മഞ്ഞക്കടമ്പനും പാര്‍ട്ടിയും, ഏപ്രിലില്‍ ലയനം
കോട്ടയം: തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓര്‍ഡിനേറ്റര്‍ പി.വി. അന്‍വറിനൊപ്പം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. കോട്ടയം പ്രസ് ക്ലബ്ബില്‍ പി.വി. അന്‍വറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ തൃണമൂലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദേശീയനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്നും സജി വ്യക്തമാക്കി. എന്‍.ഡി.എയില്‍ നിന്നുള്ള അവഗണനയാണ് മുന്നണി വിടാന്‍ കാരണമെന്ന് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. ഘടകക്ഷിയെന്ന നിലയില്‍ എന്‍.ഡി.എയില്‍ നിന്ന് സംരക്ഷണം ലഭിച്ചില്ല. മുന്നണിയിലെടുത്തെങ്കിലും കഴിഞ്ഞ ഒരുവര്‍ഷമായി മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. കൂടാതെ റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതും വന്യജീവി ആക്രമണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിക്കാനും എന്‍.ഡി.എ.നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
Read More » -
India
പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തിയത് 64 കോടി തീര്‍ഥാടകര്‍! മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം
ലഖ്‌നൗ: 64 കോടിയിലേറെ തീര്‍ഥാടകരുടെ പങ്കാളിത്തത്താല്‍ ലോകശ്രദ്ധ നേടിയ മഹാകുംഭമേളയ്ക്കു ശിവരാത്രി ദിനത്തിലെ പുണ്യസ്‌നാനത്തോടെ ഇന്ന് സമാപനം. 45 ദിവസത്തെ തീര്‍ഥാടനം ത്രിവേണി സംഗമത്തിലെ അമൃതസ്‌നാനത്തോടെയാണ് സമാപിക്കുക. രാവിലെ 11.08 മുതല്‍ നാളെ രാവിലെ 8.54 വരെയാണ് അമൃതസ്‌നാനത്തിന്റെ മുഹൂര്‍ത്തം. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമഭൂമിയായ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിലേക്കു ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. അമൃത സ്‌നാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തി മെഡിക്കല്‍ യൂണിറ്റുകളും അഗ്‌നിശമന സേനയും 24 മണിക്കൂറും സജ്ജമാണ്. സമയബന്ധിതമായി ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കുംഭമേള നടക്കുന്ന പ്രദേശത്ത് ഇന്ന് വാഹനങ്ങള്‍ക്കു പ്രവേശനമില്ലെന്നും വിഐപികള്‍ക്കു പ്രത്യേക പരിഗണനയില്ലെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. ”37,000 പൊലീസുകാരെയും 14,000 ഹോം ഗാര്‍ഡുകളെയും വിന്യസിച്ചിട്ടുണ്ട്. 2750 എഐ ക്യാമറകള്‍, 3 ‘ജല്‍’ പൊലീസ് സ്റ്റേഷനുകള്‍, 18 ‘ജല്‍’ പൊലീസ് കണ്‍ട്രോള്‍ റൂമുകള്‍, 50 വാച്ച് ടവറുകള്‍ എന്നിവയാണു തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ഒരുക്കിയത്. അമൃതസ്‌നാനം കഴിഞ്ഞു…
Read More » -
Crime
മകനെ പരീക്ഷാകേന്ദ്രത്തിലാക്കാന്‍ ഭാര്യയും കാമുകനും ഒരുമിച്ചെത്തി; വെടിയുതിര്‍ത്ത് ഭര്‍ത്താവ്,യുവതി മരിച്ചു
ലഖ്‌നൗ: മകനെ പരീക്ഷാകേന്ദ്രത്തിലാക്കാന്‍ ഒരുമിച്ചെത്തിയ ഭാര്യയ്ക്കും കാമുകനും നേരെ വെടിയുതിര്‍ത്ത് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. തലയില്‍ വെടിയേറ്റ സാവിത്രി (34) എന്ന യുവതി കൊല്ലപ്പെട്ടു. യുവതിയുടെ ഭര്‍ത്താവ് നരേഷ് സിങ് (40) ആണ് വെടിയുതിര്‍ത്തത്. ദമ്പതിമാരുടെ മകന്റെ പരാതിയില്‍ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നരേഷ് ഏറെനാളായി ഭാര്യ സാവിത്രിയുമായി അകന്നുകഴിയുകയായിരുന്നു. ഔറംഗബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗാന്ധാരി സ്വദേശിയായ നരേഷ് 17 വര്‍ഷം മുമ്പാണ് സാവിത്രിയെ വിവാഹം കഴിച്ചത്. അക്ഷാന്‍ഷു (16), ഖുഷി എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഒരുവര്‍ഷം മുമ്പാണ് സാവിത്രി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മക്കളുമായി വീടുവിട്ടിറങ്ങിയത്. പിന്നാലെ സര്‍ജീത് സിങ് എന്നയാള്‍ക്കൊപ്പം താമസം ആരംഭിച്ചു. ഗാന്ധാരി സ്വദേശിയായ സര്‍ജീത് നിലവില്‍ നോയിഡയിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ അക്ഷാന്‍ഷുവിനെ പത്താംക്ലാസ് ബോര്‍ഡ് എക്സാമിനായി പരീക്ഷാകേന്ദ്രത്തില്‍ കൊണ്ടാക്കാന്‍ എത്തിയപ്പോഴാണ് സാവിത്രിക്കും സര്‍ജീതിനും നേരെ ആക്രമണമുണ്ടായത്. പരീക്ഷാകേന്ദ്രത്തിന് പുറത്ത് മറഞ്ഞുനിന്നാണ് നരേഷ് ആക്രമണം…
Read More » -
Crime
മകന്റെ കൂട്ടുകാരന്റെ ജ്യേഷ്ഠനായ 14 കാരനെ തട്ടിക്കൊണ്ടുപോയി! 36 കാരി വീട്ടമ്മയ്‌ക്കെതിരേ പോക്‌സോ കേസ്
പാലക്കാട്: മകന്റെ കൂട്ടുകാരന്റെ ജ്യേഷ്ഠനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വീട്ടമ്മക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിയായ 35 കാരിക്കെതിരേയാണ് ആലത്തൂര്‍ പോലീസ് കേസെടുത്തത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് 14 കാരനായ മകന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്ന കുട്ടി, അനുജന്റെ കൂട്ടുകാരന്റെ അമ്മയെന്ന നിലയില്‍ സൗഹൃദമുള്ള വീട്ടമ്മയോടൊപ്പം പോയതാണെന്ന് പോലീസ് കണ്ടെത്തി. വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എറണാകുളം ഭാഗത്തേക്ക് ഇവര്‍ യാത്ര ചെയ്യുന്നതായി മനസ്സിലാക്കി. എറണാകുളത്ത് ബസ്സിറങ്ങിയപ്പോള്‍ തന്നെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വീട്ടമ്മ തൃശൂരിലും എറണാകുളത്തും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമ പ്രകാരം (പോക്സോ) ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
Read More »