സായ് പല്ലവിയുടെ പേര് പറഞ്ഞതും സദസില്‍ ആരവം, മുഖം ചുളിച്ച് കീര്‍ത്തി, അഭിനയം പഠിക്കൂവെന്ന് കമന്റ്!

പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് നടി സായ് പല്ലവിയുടെ സിനിമാ ജീവിതത്തില്‍ ഉണ്ടായത്. കഠിനാധ്വാനവും ഭാഗ്യവും ഒരുപോലെ തുണച്ചുവെന്ന് വേണം സായ് പല്ലവിയുടെ വിജയത്തെ കുറിച്ച് വിവരിക്കുമ്പോള്‍ പറയാന്‍. തമിഴ്‌നാട്ടില്‍ നിന്നും എത്തി മലയാളികള്‍?ക്ക് പ്രിയങ്കരിയാവുക എന്നത് എല്ലാവര്‍ക്കും സാധ്യമാകുന്ന ഒന്നല്ല. വിരലിലെണ്ണാവുന്ന നായിക നടിമാര്‍ക്ക് മാത്രമെ അത്തരമൊരു ഭാഗ്യം ലഭിച്ചിട്ടുള്ളു. അതിലൊരാളാണ് സായ് പല്ലവി സെന്താമരൈ.
പ്രേമത്തിലെ മലര്‍ ടീച്ചറായി സായ് പല്ലവിയെ അല്‍ഫോണ്‍സ് മലയാളികള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ പഠനവും നൃത്തവുമെല്ലാമായി തിരക്കിലായിരുന്നു നടി. മലര്‍ ടീച്ചറിന് സ്വീകാര്യത ലഭിച്ചതോടെ പിന്നീട് തുടരെ തുടരെ ചിത്രങ്ങളായി. തമിഴിലും തെലുങ്കിലും അടക്കം മുന്‍നിര നായികമാരുടെ നിരയിലാണ് ഇപ്പോള്‍ സായ് പല്ലവിയുടെ സ്ഥാനം.

അമരന്‍ റിലീസിനുശേഷം സായ് പല്ലവിയുടെ താരമൂല്യവും ഉയര്‍ന്നു. സാക്ഷാന്‍ മണിരത്‌നം പോലും നടിയുടെ ആരാധകനായി മാറി കഴിഞ്ഞു. അഭിനയത്തിലെ സ്വഭാവികതയാണ് സായ് പല്ലവിയെ പ്രേക്ഷകര്‍ ഹൃദയത്തില്‍ സ്വീകരിക്കാന്‍ ഒരു കാരണം. മറ്റൊന്ന് നടിയുടെ വ്യക്തി ജീവിതമാണ്. പൊതുവെ തെന്നിന്ത്യന്‍ നടിമാരില്‍ കണ്ട് വരുന്ന ആഡംബര ജീവിതം സായ് പല്ലവിക്ക് ഇല്ല.
വസ്ത്രത്തിലും സംസാരത്തിലും പെരുമാറ്റത്തിലും നിലപാടുകളുടെ കാര്യത്തിലുമെല്ലാം സായ് പല്ലവി വ്യത്യസ്തയാണ്. നായികയായി അഭിനയിച്ച് തുടങ്ങിയപ്പോള്‍ വന്ന ഫെയര്‍നെസ് ക്രീം പരസ്യം ലക്ഷങ്ങള്‍ വാ?ഗ്ദാനം ചെയ്തിട്ടും നടി നിരസിച്ചു. സാമൂഹിക വിഷയങ്ങളില്‍ നടി നടത്തുന്ന ഇടപെടലുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ തെന്നിന്ത്യയില്‍ സജീവമായി നില്‍ക്കുന്ന നായികമാരില്‍ ഹേറ്റേഴ്‌സ് കുറവുള്ള അഭിനേത്രിയും സായ് പല്ലവിയാണ്.
തെലുങ്കില്‍ പോലും വലിയൊരു ആരാധകവൃന്ദം നടിക്കുണ്ട്. ഇപ്പോഴിതാ സായ് പല്ലവിയും കീര്‍ത്തി സുരേഷ് ഒരുമിച്ച് ഒരു സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടപ്പോഴുള്ള വീഡിയോയും അതിന് പ്രേക്ഷകര്‍ കുറിച്ച കമന്റുകളുമാണ് ശ്രദ്ധനേടുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്ന വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ഒരു തെലുങ്ക് സിനിമയുടെ പ്രമോഷന്‍ ചടങ്ങില്‍ അതിഥികളായി എത്തിയതായിരുന്നു സായ് പല്ലവിയും കീര്‍ത്തി സുരേഷും രശ്മിക മന്ദാനയും.
മൂന്ന് പേരുടെയും പേരെടുത്ത് സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ സംസാരിച്ചു. രശ്മികയുടേയും കീര്‍ത്തിയുടേയും പേരുകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ സദസ് മൂകമായിരുന്നു. എന്നാല്‍ മൂന്നാമതായി സായ് പല്ലവിയുടെ പേര് പറഞ്ഞതും സദസില്‍ നിന്നും ആര്‍പ്പും ആരവവും ഉയര്‍ന്നു. കുറച്ച് മിനിറ്റുകള്‍ ആ ആരവം നീണ്ടുനിന്നു.
തുടര്‍ന്ന് പ്രസംഗിക്കാന്‍ ആവാതെ അദ്ദേഹം കുറച്ച് നേരത്തേക്ക് മൈക്ക് മാറ്റിവെച്ച് നിശബ്ദനായി നിന്നു. ശേഷം ലേഡി പവന്‍ കല്യാണ്‍ എന്നാണ് സായ് പല്ലവിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴുള്ള കീര്‍ത്തിയുടെ മുഖഭാവമാണ് വീഡിയോ മാസങ്ങള്‍ക്കിപ്പുറം വീണ്ടും ചര്‍ച്ചയാകാന്‍ കാരണം.
സായ് പല്ലവിയുടെ പേര് കേട്ട് സദസില്‍ നിന്നും ആരവവും കരഘോഷവും ഉയര്‍ന്നപ്പോള്‍ താല്‍പര്യമില്ലാത്ത രീതിയില്‍ കീര്‍ത്തിയുടെ മുഖഭാവങ്ങള്‍ മാറുന്നതും നെറ്റി ചുളിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. സഹതാരത്തിന്റെ വളര്‍ച്ച കീര്‍ത്തി ദഹിക്കുന്നിലെന്നത് മുഖത്തെ ഭാവങ്ങളില്‍ നിന്നും വ്യക്തമാണെന്നാണ് കമന്റുകള്‍. തുണി കുറച്ചാല്‍ പോര അഭിനയം വേണമെന്നും സായ് പല്ലവി ഡീസന്റായി അഭിനയിച്ചാണ് ആരാധകരെ നേടിയതെന്നുമായിരുന്നു മറ്റൊരു കമന്റ്.
കീര്‍ത്തിക്ക് അഭിനയവും അറിയില്ല. മര്യാദയും അറിയില്ല. ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ക്യൂട്ട് എന്ന ഉദ്ദേശം കൊണ്ട് കോക്രി വരെ കാണിച്ച് നോക്കി ഒന്നും ക്ലിക്കായില്ല. കീര്‍ത്തിക്ക് സുഖിച്ചിട്ടില്ലെന്നത് മുഖത്ത് നിന്നും വായിക്കാം, കീര്‍ത്തിയുടെ മുഖത്ത് നിരാശ വ്യക്തമായി കാണാം… എന്നിങ്ങനെ എല്ലാമായിരുന്നു കമന്റുകള്‍. അഭിനയത്തോടുള്ള അതിയായ മോഹം കൊണ്ട് സിനിമയിലെത്തി കീര്‍ത്തി അടുത്തിടെ ബോളിവുഡിലും അരങ്ങേറിയിരുന്നു.