ഹോളി ആഘോഷത്തിനിടെ നാലു വയസുകാരൻ തെറിപ്പിച്ച ചായം മുത്തശ്ശിയുടെ ദേഹത്തേക്ക് വീണു, കുട്ടിയുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ച് മുത്തശ്ശിയുടെ ക്രൂരത, കുഞ്ഞിന്റെ ശരീരത്തിൽ 45% പൊള്ളൽ, അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റു- വീഡിയോ

മുംബൈ: കുഞ്ഞ് ഓം പൊട്ടിച്ചിരിച്ച് പ്രിയപ്പെട്ടവർക്ക് നേരെ ചായം വലിച്ചെറിഞ്ഞ് ആഘോഷത്തിലായിരുന്നു, ഇതിനിടെ അപ്രതീക്ഷിതമായി ചായം മുത്തശ്ശിയുടെ ദേഹത്തേക്കും വീണു, പിന്നാലെ നാലുവയസുകാരന്റെ ദേഹത്തേക്ക് ചൂടുവെള്ളം കമഴ്ത്തി മുത്തശ്ശിയുടെ കൊടുംക്രൂരത. മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയിൽ കോരാടിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദേഹത്ത് ചൂടുവെള്ളം വീണതിന് പിന്നാലെ വേദനകൊണ്ട് തുള്ളിക്കൊണ്ട് കുഞ്ഞ് ആർത്തുകരയുന്നതും കേൾക്കാം.
നാലുവയസുകാരൻ ഓം ഹരിഷ് വാംഗെ എന്ന കുഞ്ഞിനോടാണ് മുത്തശ്ശി സിന്ധു താക്കറേ ക്രൂരത കാണിച്ചത്. ഹോളിദിനത്തിൽ വീടിനു പുറത്ത് നിറം ചീറ്റിക്കാവുന്ന കുപ്പിയുമായി കളിക്കുകയായിരുന്നു ഓം. ഇതിനിടെ അവിടേക്ക് എത്തിയ സിന്ധുവിന്റെ ദേഹത്തേക്ക് ഓം ചായം തെറിപ്പിച്ചു. കുപിതയായ സിന്ധു, കൈവശമുണ്ടായിരുന്ന ബക്കറ്റിലെ ചൂടുവെള്ളം ഓമിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റ ഓമിനെ നാഗ്പുറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
Heartbreaking incident getting viral a Grandmother scalds 5-year-old in Nagpur after Holi request; child recovering from burns. pic.twitter.com/zK2g9wOp3Z
— Krishna1 (@KrishnaBhojwan5) March 4, 2026






