Month: August 2024
-
Kerala
‘കാന്‍സര്‍ ബാധിതനായി മരിച്ച പിതാവ് സക്കീറിനൊപ്പം പോകുന്നു’… നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചതില്‍ ദുരൂഹതയില്ലെന്നു പൊലീസ്
ആലപ്പുഴ: നവ വധുവിനെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നു പൊലീസ്. കായംകുളം ഒഎന്‍കെ ജങ്ഷന്‍ കൂട്ടുങ്കല്‍ വീട്ടില്‍ ആസിയ(22) യാണു മരിച്ചത്. ഭര്‍ത്താവ് മുനീറിന്റെ വീടായ ആലപ്പുഴ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. യുവതി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ‘കാന്‍സര്‍ ബാധിതനായി മരിച്ച പിതാവ് സക്കീറിനൊപ്പം പോകുന്നു’- എന്നാണ് കത്തില്‍ എഴുതിയിട്ടുള്ളത്. ഇതു പെണ്‍കുട്ടിയാണോ എഴുതിയത് എന്നുറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനയും നടത്തും. പ്രാഥമിക അന്വേഷണത്തില്‍ കുടുംബ പ്രശ്‌നങ്ങളില്ലെന്നും പിതാവ് മരിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്നും സൗത്ത് പൊലീസ് പറഞ്ഞു. ഒരു വര്‍ഷത്തോളം മുന്‍പാണു സക്കീറിന്റെ മരണം. ഞായര്‍ രാത്രിയോടെയാണ് ആസിയയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് മാസം മുന്‍പാണു പ്രണയ വിവാഹം. പിതാവിന്റെ വിയോഗം വിവാഹ ശേഷവും ആസിയയെ അലട്ടിയിരുന്നു. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്‌നിഷ്യനായി ജോലി ചെയ്തിരുന്ന ആസിയ ആഴ്ചയിലൊരിക്കലാണ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയിരുന്നത്.…
Read More » -
NEWS
ഗായിക മറിയ കെയ്‌റിയുടെ അമ്മയും സഹോദരിയും ഒരേ ദിവസം മരിച്ചു
പ്രശസ്ത ഗായിക മറിയ കെയ്റിയുടെ അമ്മ പട്രീഷ്യയും സഹോദരി അലിസണും ഒരേ ദിവസം മരിച്ചതായി റിപ്പോര്‍ട്ട്. വിവരം മറിയ കെയ്റി മാധ്യമസ്ഥാപനമായ പീപ്പിളിന് നല്‍കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ‘കഴിഞ്ഞ വാരാന്ത്യത്തില്‍ സംഭവിച്ച അമ്മയുടെ മരണത്തില്‍ എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ദുഃഖകരമായ മറ്റൊന്ന് കൂടി സംഭവിച്ചു. അതേ ദിവസം തന്നെ എന്റെ സഹോദരിയും ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. അമ്മ എന്നെ വിട്ടുപോകുന്നതിനുമുമ്പ് അമ്മയോടൊപ്പം കഴിഞ്ഞയാഴ്ച ചെലവിടാനുള്ള ഭാഗ്യം എനിക്കുണ്ടായി’, മാധ്യമപ്രസ്താവനയില്‍ മറിയ കെയ്റി പറഞ്ഞു. വിഷമകരമായ സന്ദര്‍ഭത്തിലൂടെ കടന്നുപോകുന്ന തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ആരോധകരോടും ഗായിക ആവശ്യപ്പെട്ടു. അഞ്ച് തവണ ഗ്രാമി അവാര്‍ഡ് നേടിയ സംഗീതജ്ഞയാണ് മറിയ കെയ്റി. മറിയ കെയ്റിയുടെ അമ്മ പട്രീഷ്യ ഒരു ട്രെയിന്‍ഡ് ഓപെറ സിങ്ങറും വോക്കല്‍ കോച്ചുമായിരുന്നു. ആല്‍ഫ്രഡ് റോയ് കെയ്റിയാണ് പട്രീഷ്യയുടെ ഭര്‍ത്താവ്. മറിയയെ കൂടാതെ അലിസണ്‍, മോര്‍ഗന്‍ എന്നിവരാണ് മക്കള്‍. 2020ല്‍ പ്രസിദ്ധീകരിച്ച ‘ദ മീനിങ് ഓഫ് മറിയ കെയ്റി’ എന്ന ഓര്‍മ്മപുസ്തകത്തില്‍ അമ്മയുമായുള്ള…
Read More » -
Kerala
ആരോപണം വരുമ്പോള്‍ മാറിനില്‍ക്കണം, ജൂനിയര്‍-സീനിര്‍ വ്യത്യാസം ഇല്ല; ബാബുരാജിനെതിരെ ശ്വേതാ മേനോന്‍
കൊച്ചി: നടന്‍ ബാബുരാജ് ‘അമ്മ’ സംഘടനയുടെ ആക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോന്‍. ആരോപണം വന്നാല്‍ ആരായാലും സ്ഥാനത്തുനിന്ന് മാറി നില്‍ക്കണം. അതില്‍ ജൂനിയറെന്നോ സീനിയറെന്നോ വ്യത്യാസമില്ലെന്നും ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു. ” ഞാനിപ്പോള്‍ അമ്മ ഭാരവാഹിയല്ല. അമ്മയുടെ ഭാരവാഹിത്വം ഒഴിയാനുള്ള നടന്‍ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരോപണം വരുമ്പോള്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതം. ആരായാലും മാറി നില്‍ക്കണം. നിയമത്തെ നമ്മള്‍ ബഹുമാനിക്കണം. അതില്‍ ജൂനിയര്‍ എന്നോ സീനിയര്‍ എന്നോ വ്യത്യാസമില്ല. ആരോപണം ഉണ്ടെങ്കില്‍ മാറിനിന്നേ പറ്റൂ.”ശ്വേത മേനോന്‍ പറഞ്ഞു. താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്നത് തടയാനാണ് ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്ന ബാബുരാജിന്റെ വാദത്തെയും ശ്വേത തള്ളി. ആരാണ് തടയുന്നതെന്ന് അതു പറഞ്ഞ ആളുകളോട് ചോദിക്കണമെന്ന് ശ്വേത പറഞ്ഞു. ഒരാളുടെമേല്‍ സംശയം ഉണ്ടെങ്കില്‍ ആ പേരു പറയണം. പേര് പറഞ്ഞാലേ കാര്യത്തിന്റെ ഗൗരവം ഉണ്ടാകൂ. ആണിനും…
Read More » -
Movie
നയരൂപീകരണ സമിതിയിലെ മുകേഷ് സാന്നിധ്യം; മഞ്ജുവിനും കരുണിനും അതൃപ്തി, കോണ്‍ക്ലേവില്‍ മാറ്റമില്ല
തിരുവനന്തപുരം: സമഗ്ര സിനിമാ നയത്തിന്റെ കരട് തയാറാക്കാന്‍ രൂപവത്കരിച്ച പത്തംഗ സമിതിയില്‍ ലൈംഗികപീഡന ആരോപണം നേരിടുന്ന നടന്‍ മുകേഷ് തുടരുന്നതില്‍ നടി മഞ്ജു വാര്യര്‍ക്ക് അടക്കം അതൃപ്തി. സമിതി അധ്യക്ഷന്‍ ഷാജി കരുണും മുകേഷിനെ അനുകൂലിക്കുന്നില്ല. അതിനിടെ തുടരണോ എന്നു തീരുമാനിക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മേധാവി കൂടിയായ ഷാജി എന്‍. കരുണ്‍ പ്രതികരിക്കുകയും ചെയ്തു. മുകേഷിനെ നീക്കുമെന്ന് തന്നെയാണ് സൂചന. നയരൂപവത്കരണത്തിനു മുന്നോടിയായി നവംബറില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ക്ലേവ് കൂട്ടായ സമീപനത്തിനും തീരുമാനത്തിനുമാണ്. ഒരു വ്യക്തിയുടെ കാര്യമല്ലെന്നും പ്രതികരിച്ചു. എന്നാല്‍ കോണ്‍ക്ലേവിനെ അടക്കം മുകേഷ് നിയന്ത്രിക്കുന്നത് പേരുദോഷമാകുമെന്ന അഭിപ്രായം സിനിമയിലുള്ളവര്‍ക്കുണ്ട്. ഇത് കോണ്‍ക്ലേവിന്റെ മോടി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. മുകേഷിനെതിരെ പീഡനാരോപണം പോലീസിന് കിട്ടിയാല്‍ കേസെടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ മുകേഷിനെ ഒഴിവാക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. സിനിമാ വ്യവസായത്തിന്റെ വിവധ മേഖലകളെക്കുറിച്ചുള്ള വിശദമായ ഡേറ്റ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള…
Read More » -
NEWS
ബി.സി.സി.ഐയെ ഭരിക്കാന്‍ പുതിയ ‘അടുത്തപുത്രന്‍’? ജയ് ഷായ്ക്കു പകരക്കാരനായി എത്തുമോ രോഹന്‍ ജെയ്റ്റ്‌ലി?
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തേക്ക് വീണ്ടും ബി.ജെ.പിയുടെ ‘ബന്ധുനിയമന’മെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി ജയ് ഷായ്ക്കു പകരക്കാരനായാണു പുതിയയാള്‍ എത്തുന്നത്. കേന്ദ്ര ധനമന്ത്രിയും തലമുതിര്‍ന്ന ബി.ജെ.പി നേതാവുമായിരുന്ന അന്തരിച്ച അരുണ്‍ ജെയ്റ്റ്ലിയുടെ മകന്‍ രോഹന്‍ ജെയ്റ്റ്ലി പുതിയ ബി.സി.സി.ഐ സെക്രട്ടറിയായി സ്ഥാനത്തെത്തുമെന്നാണു വിവരം. ഹിന്ദി മാധ്യമമായ ‘ദൈനിക് ഭാസ്‌കര്‍’ ആണ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ചു വിവരം പുറത്തുവിട്ടിരിക്കുന്നത്. ജയ് ഷാ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) ചെയര്‍മാനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു പകരക്കാരന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിലവിലെ ഐ.സി.സി ചെയര്‍മാന്‍ ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേയുടെ കാലാവധി 2024 നവംബര്‍ 30ന് അവസാനിക്കാനിരിക്കുകയാണ്. ഐ.സി.സി തലപ്പത്ത് രണ്ടാമൂഴമാണിത് ബാര്‍ക്ലേയ്ക്ക്. ഇനിയും പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നു കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജയ് ഷാ ഐ.സി.സി നേതൃത്വം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതേക്കുറിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍, പുതിയ സെക്രട്ടറിക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഇത്തരമൊരു നീക്കത്തിന്റെ തെളിവായാണു വിലയിരുത്തപ്പെടുന്നത്.…
Read More » -
Crime
ആദ്യം കാരറ്റ് വാരിത്തിന്നു, വാങ്ങിയ ശേഷം പണം കൊടുത്തില്ല; ചോദ്യം ചെയ്തത് ഇഷ്ടമാകാതെ കടയുടമയെ വെട്ടിക്കൊന്നു
പത്തനംതിട്ട: പച്ചക്കറി കടയിലെത്തി കാരറ്റ് വാരിത്തിന്നുകയും എതിര്‍ത്തപ്പോള്‍ കൂറച്ച് തൂക്കി വാങ്ങി പണം കൊടുക്കാതെ പോയത് ചോദ്യംചെയ്യുകയും ചെയ്തതിലുള്ള വിരോധമാണ് റാന്നിയില്‍ പച്ചക്കറി വ്യാപാരിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ്. അങ്ങാടി എസ്ബിഐക്ക് മുന്നില്‍ പച്ചക്കറി കട നടത്തുന്ന ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍ (45) ആണ് കൊല്ലപ്പെട്ടത്. കടയിലെ ജീവനക്കാരി തമിഴ്‌നാട് സ്വദേശി മഹാലക്ഷ്മിക്കും വെട്ടേറ്റു. പ്രതികളായ ഇടത്തന്‍ എന്നു വിളിക്കുന്ന പ്രദീപ് കുമാര്‍, അയല്‍വാസി രവീന്ദ്രന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9.30 നാണ് സംഭവങ്ങളുടെ തുടക്കം. മദ്യലഹരിയിലായിരുന്ന പ്രദീപും രവീന്ദ്രനും പച്ചക്കറി കടയില്‍ എത്തി കാരറ്റ് എടുത്തു തിന്നു. രണ്ടു തവണ എടുത്തപ്പോള്‍ ജീവനക്കാരി മഹാലക്ഷ്മി തടഞ്ഞു. കാരറ്റിന് വലിയ വിലയാണെന്നും വേണമെങ്കില്‍ വാങ്ങിത്തിന്നോളാനും പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ കാല്‍കിലോ കാരറ്റ് വാങ്ങി. എന്നാല്‍, പണം നല്‍കാന്‍ തയാറായില്ല. മഹാലക്ഷ്മിയും കടയിലുണ്ടായിരുന്ന ബംഗാളിയായ ജീവനക്കാരനും പണം ആവശ്യപ്പെട്ട് ഇവരോട് തര്‍ക്കിച്ചു ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. പണം…
Read More » -
Kerala
സുരാജ് മോശം ചോദ്യം ചോദിച്ചു, അത് കടുത്ത വിഷമമുണ്ടാക്കി; ആരോപണവുമായി ആദ്യ ട്രാന്‍സ് നടി
കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരേ ആരോപണവുമായി നടി അഞ്ജലി അമീര്‍. സൂരാജ് തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചുവെന്നും അത് തന്നില്‍ കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നും മലയാള സിനിമയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നടി കൂടിയായ അഞ്ജലി അമീര്‍ മാധ്യമങ്ങളോടു പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സ്ത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നത് എന്ന് സുരാജ് എന്നോട് ചോദിക്കുന്നത് വരെ എനിക്ക് ഇത്തരം വേദനാജനകമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ ശക്തയാണ്, എന്നാല്‍ ഈ ചോദ്യം എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. ഞാന്‍ അദ്ദേഹത്തെ താക്കീത് ചെയ്യുകയും മമ്മൂട്ടിയെയും സംവിധായകനെയും അറിയിക്കുകയും ചെയ്തു. ഒടുവില്‍ സുരാജ്, ക്ഷമാപണം നടത്തി. പിന്നീടൊരിക്കലും അദ്ദേഹം എന്നോട് അത്തരത്തില്‍ സംസാരിച്ചിട്ടില്ല. അത് ഞാന്‍ അഭിനന്ദിക്കുന്നു- അഞ്ജലി പറഞ്ഞു. ഇന്‍ഡസ്ട്രിയിലെ എല്ലാവരും ഇത്തരത്തിലുള്ളവരല്ലെന്നും മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുന്നവരാണെന്നും അഞ്ജലി പറഞ്ഞു. അസ്വീകാര്യമായ പെരുമാറ്റം പ്രകടിപ്പിക്കുന്ന ഒരു വിഭാഗം ആളുകളുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു. ‘ഇന്‍ഡസ്ട്രിയില്‍ നല്ല ആളുകളുണ്ട്, എന്നാല്‍ അതിനര്‍ത്ഥം വിട്ടുവീഴ്ചകളോ…
Read More » -
Kerala
ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങള്‍; മാധ്യമങ്ങളോട് കയര്‍ത്ത് ‘ജി’
തിരുവനന്തപുരം: മലയാള സിനിമയില്‍ ഉയര്‍ന്നുവരുന്ന മീടൂ ആരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാത്തിനും കോടതി ഉത്തരം പറയുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ”മാധ്യമങ്ങള്‍ക്കുള്ള ഒരു തീറ്റയാണ് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങള്‍ തകിടം മറിക്കുകയാണ്. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.” സുരേഷ് ഗോപി പറഞ്ഞു. ഒരു സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞാണ് വരുന്നതെന്നും, അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അമ്മ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ ചോദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ ഓഫീസിലെ കാര്യവും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വീട്ടിലെ കാര്യവും ചോദിക്കണമെന്ന വിചിത്രമായ ന്യായവും സുരേഷ് ഗോപി മുന്നോട്ട് വച്ചു. കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തില്‍ കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഉയര്‍ന്നുവന്ന പരാതികളെല്ലാം ആരോപണത്തിന്റെ…
Read More » -
Kerala
ജനങ്ങളുടെ കൈയടി നേടുന്നയാള്‍ തന്നെ ജനറല്‍ സെക്രട്ടറി ആയേക്കും, സാദ്ധ്യത വര്‍ദ്ധിച്ചു
കൊച്ചി: ലൈംഗീകാരോപണ വെളിപ്പെടുത്തലുകളില്‍ പകച്ച് താര സംഘടന ‘അമ്മ’. ക്രൂരമായ ലൈംഗീക പീഡനാരോപണത്തം തുടര്‍ന്ന് സിദ്ദിഖിന് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. അവിടേയും തീര്‍ന്നില്ല നടനും എം.എല്‍.എയുമായ മുകേഷിനെതിരെ ബാബുരാജിനെതിരെ… ആരോപണങ്ങള്‍ തുടരെത്തുടരെ വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവച്ചു. പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയില്‍ നിന്ന് എത്താന്‍ വൈകുന്നതാണ് കാരണമായി പറയുന്നത്. യോഗം നാളെ നടക്കാനുള്ള സാദ്ധ്യതയുണ്ട്. പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തുന്നതിനായി നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നതെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ ഗൗരവമേറിയ ചര്‍ച്ചയും നടക്കും. ജോയിന്‍ സെക്രട്ടറി ബാബു രാജിനാണ് ജനറല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതല. സര്‍ക്കാര്‍ അന്വേഷണസംഘത്തെ പ്രഖ്യാപിച്ചതോടെ പൂര്‍ണമായും നിയമവഴിയില്‍ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി സിദ്ദിഖ് ഊട്ടിയില്‍ നിന്ന് ഇന്ന് കൊച്ചിയില്‍ മടങ്ങി എത്തും. ഹേമാ കമ്മറ്റി ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്കിടയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗം വരുമോ എന്നതരത്തിലും ചര്‍ച്ച…
Read More » -
India
ചംപയ് സോറന്‍ ബി.ജെ.പിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെഎംഎം നേതാവുമായ ചംപയ് സോറന്‍ ബി.ജെ.പിയിലേക്ക്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച റാഞ്ചിയില്‍ വെച്ച് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ചംപയ് സോറന്‍ ബി.ജെ.പിയില്‍ ചേരുമെന്ന കാര്യം ഔദ്യോഗിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം സോറനെ പാര്‍ട്ടിയിലേക്ക് ഔദ്യോഗികമായി ഹിമന്ത ബിശ്വ ശര്‍മ്മ ക്ഷണിച്ചിരുന്നു. നിലവില്‍ ചംപയ് സോറന്‍ ഹേമന്ത് സോറന്‍ സര്‍ക്കാരില്‍ മന്ത്രിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവച്ചത്. ഇതിനെ തുടര്‍ന്ന് ചംപയ് സോറന്‍ ഫെബ്രുവരി രണ്ടിന് ജാര്‍ഖണ്ഡിന്റെ 12-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ ജെ.എം.എം നേതൃത്വത്തോടുള്ള അതൃപ്തി ചമ്പൈ സോറന്‍ പ്രകടിപ്പിച്ചിരുന്നു. ഇ.ഡി അറസ്റ്റ് ചെയ്ത് ഹേമന്ത് സോറന്‍ ജയിലില്‍ കഴിയുമ്പോള്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ചമ്പായിക്ക് ഹേമന്ത് സോറന്‍ ജയില്‍ മോചിതനായതോടെയാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്.…
Read More »