Month: August 2024

  • Kerala

    മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം; ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിഞ്ഞേക്കും

    തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സി.പി.എം. എം.എല്‍.എയും നടനുമായ എം. മുകേഷ് ആരോപണനിഴലില്‍ നില്‍ക്കുമ്പോഴും കൈവിടാതെ പാര്‍ട്ടി. മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വാദത്തിലാണ് പാര്‍ട്ടി പ്രതിരോധം. സമാന ആരോപണങ്ങളില്‍ യു.ഡി.എഫ് എം.എല്‍.എ.മാര്‍ രാജിവെച്ചിട്ടില്ലെന്നും സി.പി.എം. ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നിലപാട് അനുസരിച്ച് തുടര്‍നടപടിയെന്ന ധാരണയിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്ത സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞത്. അതിനുശേഷമാണ് വെളിപ്പെടുത്തലുകളുടെ പരമ്പരയുണ്ടായത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടിവന്നു. പിന്നാലെ മുകേഷും ആരോപണം നേരിടുകയാണ്. വഴങ്ങിത്തരണമെന്ന് മുകേഷ് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നു നടി മിനു മുനീര്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ, സിനിമാലോകത്തെ പിടിച്ചുലച്ച മീ ടൂ ക്യാമ്പെയ്‌നിടെ 2018-ല്‍ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും മുകേഷിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു എന്നായിരുന്നു ടെസിന്റെ ആരോപണം. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റിയെന്നും…

    Read More »
  • India

    മമതയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്; ആക്രമണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്്, പഴുതടച്ച സുരക്ഷ

    കൊല്‍ക്കത്ത: ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്ത നഗരത്തില്‍ ഇന്ന് വന്‍ പ്രതിഷേധ റാലി നടക്കും. ‘നഭന്ന അഭിജാന്‍’ (സെക്രട്ടേറിയറ്റ് മാര്‍ച്ച്) എന്ന പേരിട്ടിരിക്കുന്ന പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് കൊല്‍ക്കത്ത നഗരം വന്‍ സുരക്ഷാ വലയത്തിലാണ്. ത്രിതല സുരക്ഷയ്ക്കായി 6,000 പൊലീസുകാരെയാണ് മമതാ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസടക്കം സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുന്‍പ് പ്രതിഷേധ മാര്‍ച്ച് തടയാനാണ് കൊല്‍ക്കത്ത പൊലീസിന്റെ നീക്കം. മാര്‍ച്ചിനിടെ അക്രമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 9ന് കൊല്‍ക്കത്തയിലെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ 31 വയസ്സുകാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥി സംഘടനയുടെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്. ബലാത്സംഗ കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നതിന് പുറമെ, മമതാ ബാനര്‍ജി രാജി വയ്ക്കണമെന്നും വിദ്യാര്‍ഥി സംഘടനയായ ‘പശ്ചിംബംഗ ഛത്രോ സമാജ്’ ആവശ്യപ്പെടുന്നുണ്ട്. റാലി സമാധാനപരമായിരിക്കുമെന്നാണ് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. പ്രതിഷേധത്തെ ഏതു വിധത്തിലും…

    Read More »
  • Crime

    നടിയില്ലാത്ത സമയത്ത് വീട്ടിലെത്തി, അമ്മയോട് മോശമായി പെരുമാറി, ആട്ടിപ്പുറത്താക്കി; മുകേഷിനെതിരേ മറ്റൊരു നടികൂടി, ആരോപണ പ്രളയം

    കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു നടി കൂടി. തന്റെ സുഹൃത്തായ നടിയുടെ വീട്ടിലെത്തി അമ്മയോട് അപമര്യാദയായി പെരുമാറി. അവര്‍ മുകേഷിനെ വീട്ടില്‍ നിന്ന് ആട്ടിയിറക്കിയെന്നും നടി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു ‘എന്റെ സുഹൃത്തായ നടി വീട്ടില്‍ ഇല്ലാത്തപ്പോള്‍ അവിടെയെത്തി അവരുടെ അമ്മയോട് മോശമായി പെരുമാറി. എനിക്ക് അവരുടെ ഐഡന്‍ഡിറ്റി വെളിപ്പെടുത്താനാവില്ല. ഇങ്ങനെയൊരു അനുഭവം ഉണ്ടായാതായി അവര്‍ എന്നോട് പറഞ്ഞു. അവരുടെ വീട് തേടിപിടിച്ചു പോയി മോശമായി പെരുമാറുകയായിരുന്നു. അവരെ പുള്ളി അടിച്ചുപുറത്താക്കി’- നടി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചുവിനെതിരേയും സന്ധ്യ ആരോപണം ഉന്നയിച്ചു. വഴങ്ങിയാല്‍ മാത്രമേ സിനിമയില്‍ അവസരം നല്‍കൂവെന്നും ഇല്ലെങ്കില്‍ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞുവെന്നും സന്ധ്യ ആരോപിച്ചു.’അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാന്‍ ആകെ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ‘അമല’ എന്ന ചിത്രത്തില്‍. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞത്. എനിക്ക് അങ്ങനെ അവസരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍…

    Read More »
  • Kerala

    നവകേരള ബസ് ഒരു മാസത്തിലേറെയായി കട്ടപ്പുറത്ത്, ഇനി മ്യൂസിയത്തില്‍ തന്നെ വെക്കുമോ…?

         കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള നവകേരള ബസ് സർവീസ് പ്രതിസന്ധിയിലായി. മേയ് മാസം ആരംഭിച്ച സർവീസ് യാത്രക്കാരുടെ കുറവ് മൂലം ഇപ്പോൾ നിർത്തിയിരിക്കുകയാണ്. കോഴിക്കോട് കെഎസ്ആർടിസി റീജനൽ വർക്ക്ഷോപ്പിൽ പൊടി പിടിച്ച് കിടക്കുകയാണ് ഈ ആഡംബര ബസ്. മേയ് 5ന് കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചു. ആദ്യ ദിവസങ്ങളിൽ നല്ല പ്രതികരണമായിരുന്നു. പിന്നീട് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. സർവീസ് ഇടയ്ക്കിടെ റദ്ദാക്കേണ്ടി വന്നു. ജൂലൈ 21ന് ശേഷം സർവീസ് പൂർണ്ണമായും നിർത്തി. ബസ് ഇപ്പോൾ അറ്റകുറ്റപ്പണികളുടെ പേരിൽ വർക്ക്ഷോപ്പിലാണ്. ഉയർന്ന ടിക്കറ്റ് നിരക്ക് (1250 രൂപ), അനുയോജ്യമല്ലാത്ത സമയക്രമം, മറ്റ് ബസുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ സൗകര്യങ്ങൾ എന്നിവയാണ് യാത്രക്കാരെ നവകേരള ബസ് ഉപേക്ഷിക്കാന്‍ കാരണമാക്കിയത്. മ്യൂസിയത്തില്‍ വച്ചാല്‍ പോലും കാണാന്‍ ആളുകൂടുമെന്ന് മന്ത്രി പറഞ്ഞ ബസ്സാണ് ഒരു മാസത്തിലേറെയായി കട്ടപ്പുറത്തായിരിക്കുന്നത്. കോഴിക്കോടു നിന്നാണ് ബസ് സര്‍വീസ് നടത്തുന്നതെങ്കിലും തീരുമാനങ്ങളെല്ലാം എടുക്കുന്നത് തിരുവനന്തപുരത്തു നിന്നാണ്. ശുചിമുറി ഒഴിവാക്കി…

    Read More »
  • Kerala

    അമ്മ അടിച്ചു, വഴക്കു പറഞ്ഞു: വീട്ടിലേക്കില്ലെന്ന് 13കാരിയായ അസം ബാലിക: കേരളത്തിൽ തന്നെ നിൽക്കണം, പഠിക്കണം എന്ന് തീരുമാനം 

       അമ്മ അടിച്ചതും വഴക്കുപറഞ്ഞതും ഉണങ്ങാത്ത മുറിവായി കിടക്കുകയാണ് 13കാരി തസ്മിദ് തംസുമിൻ്റെ മനസ്സിൽ.  അതുകൊണ്ടു തന്നെ വീട്ടിലേക്കു പോകുന്നില്ല എന്നവൾ ഉറച്ച തീരുമാനമെടുത്തു. ഇന്നലെ പൂജപ്പുര ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സിറ്റിങ്ങിൽ ഹാജരാക്കിയപ്പോഴാണ് അവൾ അച്ഛനെയും അമ്മയെയും 2 സഹോദരിമാരെയും കണ്ടത്. ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ രണ്ടു ദിവസത്തിനു ശേഷം വിശാഖപട്ടണത്ത് നിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി തലസ്ഥാനത്ത് എത്തിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ ഷാനിബാ ബീഗം ഏറ്റെടുത്ത കുട്ടി സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ് ഇപ്പോൾ. രക്ഷിതാക്കൾക്കൊപ്പം പോകാൻ താൽപര്യം ഉണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ആദ്യ ഉത്തരം. ആവർത്തിച്ചു ചോദിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിന്നു. ഇതിനു ശേഷമാണ് രക്ഷിതാക്കളെയും സഹോദരങ്ങളെയും കുട്ടി കണ്ടത്. ബാലികാ സദനത്തിൽ 10 ദിവസം  പാർപ്പിച്ച് കുട്ടിക്ക് കൗൺസലിങ് നൽകും. രക്ഷിതാക്കൾക്കും കൗൺസലിങ് നൽകും. തുടർന്ന് കുട്ടിയുടെ മനസ്സു മാറുന്നെങ്കിൽ രക്ഷിതാക്കൾക്കൊപ്പം വിടും. നിലപാടു തുടരുകയാണെങ്കിൽ സർക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി ജില്ല…

    Read More »
  • Kerala

    ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചു, ഷൈന്‍ ടോം ചാക്കോയുടെ നിര്‍ദേശ പ്രകാരം പലരും വിളിച്ചു; വെളിപ്പെടുത്തലുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

    കൊച്ചി: പ്രമുഖ നടന്മാര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രംഗത്ത്. നടന്‍ ബാബുരാജിനെതിരെയും ഷൈന്‍ ടോം ചാക്കോയ്ക്കുമെതിരെയാണ് ആരോപണം. ചാന്‍സ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടന്‍ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ആലുവയില്‍ ഉള്ള വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയില്‍ ഉള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. മുഴുനീള കഥാപത്രമാണെന്നായിരുന്നു വാഗ്ദാനം. റെസ്റ്റ് ചെയ്യാന്‍ തന്ന മുറിയില്‍ അതിക്രമിച്ച് കയറി കതക് അടച്ചുവെന്നും ബലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് വെളിപ്പെടുത്തല്‍. നിരവധി പെണ്‍ക്കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പേരില്‍ ചാന്‍സുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേര്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നായിരുന്നു മറ്റൊരു ആരോപണം. രണ്ട് ദിവസം ഷൈന്‍ ടോം ചാക്കോയുടെ ഒപ്പം ചില്ല് ചെയ്യാമെന്ന് പറഞ്ഞു വിളിച്ചു. ഷൈന്‍ ടോം ചാക്കോയുടെ നിര്‍ദേശ പ്രകാരമായിരുന്നു അവര്‍ തന്നെ വിളിച്ചിരുന്നതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തി. സംവിധായകന്‍…

    Read More »
  • Kerala

    മോഹന്‍ലാലിന് എത്താനാകില്ല; നാളെ നടക്കാനിരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗം മാറ്റി

    കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്‌സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് നാളെ കൊച്ചിയില്‍ എത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. യോഗത്തില്‍ നേരിട്ടു പങ്കെടുക്കണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാര്‍ഥം യോഗം മാറ്റിയിരിക്കുന്നത് എന്നു സംഘടനയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം, ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുകയും അമ്മയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതിസ്ഥാനത്തുള്ളവരെ അമ്മ സംരക്ഷിക്കില്ലെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. ഇതു കഴിഞ്ഞ് രണ്ടാം ദിവസം സിദ്ദിഖിന് ജനറല്‍ സെക്രട്ടറി പദവി രാജി വയ്‌ക്കേണ്ടി വന്നു. ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല. സിദ്ദിഖിന് പകരക്കാരനെ കണ്ടെത്തുക എന്ന വെല്ലുവിളിയും സംഘടനയ്ക്ക് മുന്‍പാകെയുണ്ട്. സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍…

    Read More »
  • Kerala

    ”പൈസ അടിച്ചുമാറ്റാനും അവസരങ്ങള്‍ കിട്ടാത്തവരും ഒക്കെ വരും; ഞാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എന്നെയും ശിക്ഷിക്കണം”

    തിരുവനന്തപുരം: നടി മിനു മുനീറിന്റെ ലൈംഗിക ആരോപണം നിഷേധിച്ച് നടന്‍ മണിയന്‍പിള്ള രാജു. അവസരം കിട്ടാത്തവരും ആരോപണവുമായി രംഗത്തു വരും. കള്ളപ്പരാതിയുമായി വരുന്നവരെയും കണ്ടെത്തേണ്ടതുണ്ട്. കുറ്റക്കാര്‍ ആരാണെങ്കിലും അന്വേഷണം നടത്തി കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കണമെന്നും മണിയന്‍ പിള്ള രാജു പ്രതികരിച്ചു. ”ആരോപണങ്ങള്‍ ഇനിയും ധാരാളം വരും. ഇതിനു പിന്നില്‍ പല ഉദ്ദേശങ്ങളുമുണ്ടാകും. പൈസ അടിച്ചുമാറ്റാനും, മുമ്പ് അവസരങ്ങള്‍ ചോദിച്ചിട്ട് കൊടുക്കാത്തവര്‍ ഒക്കെ രംഗത്തു വരും. ഇതില്‍ അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തില്‍ ഡബ്ലിയുസിസി പറഞ്ഞത് ശരിയാണ്. ശരിയായ തെറ്റുകാര്‍ ആരൊക്കെയാണെന്ന് അറിയാന്‍ കഴിയുമല്ലോ?” ‘തെറ്റു ചെയ്യാത്തവരും ഈ ആരോപണത്തില്‍പ്പെടുമല്ലോ, പെടുത്തുമല്ലോ എന്നും മണിയന്‍പിള്ള രാജു പറഞ്ഞു. രണ്ടു തരത്തിലും അന്വേഷിക്കണം. തെറ്റുകാരായിട്ടുള്ളവര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ഞാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എന്നെയും ശിക്ഷിക്കണം’. മണിയന്‍പിള്ള രാജു പറഞ്ഞു. ‘ഞാന്‍ താരസംഘടനയായ അമ്മയുടെ സ്ഥാപക അംഗമാണ്. കഴിഞ്ഞ കമ്മിറ്റിയില്‍ വരെ വൈസ് പ്രസിഡന്റായിരുന്നു. മെമ്പര്‍ഷിപ്പിനായി പണം വാങ്ങിക്കുക പോലുള്ള അന്യായം എന്റെ അറിവിലില്ല. ഔട്ട് ഓഫ് ദ…

    Read More »
  • Crime

    കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ച വയോധികയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു; 7 പവന്‍ കവര്‍ന്നു, ഒരാള്‍ പിടിയില്‍

    ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. വയോധികക്ക് നേരെ മുളക് പൊടി എറിഞ്ഞ് അകത്തുകടന്ന പ്രതി ഏഴ് പവര്‍ സ്വര്‍ണം കവര്‍ന്ന ശേഷമാണ് പീഡിപ്പിച്ചത്. മണിവേലക്കടവ് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് മനസിലാക്കിയാണ് ഇയാള്‍ 70കാരിയുടെ വീട്ടിലെത്തിയത്. അതിന് പിന്നാലെ വാതിലില്‍ മുട്ടി അയല്‍ക്കാരനാണെന്ന് പറഞ്ഞു. വാതില്‍ തുറന്ന ഉടനെ വയോധികയ്ക്ക് നേരെ മുളക് പൊടി എറിഞ്ഞ് പ്രതി അകത്തുകടന്നു. ആഭരണങ്ങള്‍ കവര്‍ന്ന ശേഷം പ്രതി വയോധികയെ പീഡിപ്പിക്കുകയും വാതില്‍ പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയുമായിരുന്നു. ഇന്ന് രാവിലെ വയോധികയുടെ ശബ്ദം കേട്ട് എത്തിയവരാണ് വാതില്‍ തുറക്കുന്നതും ഇവരെ ആശുപത്രിയിലെത്തിച്ചതും. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കുന്നതിനിടെയാണ് മണിവേലിക്കടവ് സ്വദേശി പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചേദ്യം ചെയ്യുകയാണ്.

    Read More »
  • Kerala

    പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ച സംഭവം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

    പാലക്കാട്: പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.സി.പി.ഒ ജോയ് തോമസിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി അന്വേഷിക്കുകയും ഇദ്ദേഹത്തെ പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇന്നാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയത്. വ്യാഴാഴ്ച രാവിലെയാണ് സസ്പെന്‍ഷന് ആധാരമായ സംഭവം നടന്നത്. ഓങ്ങല്ലൂര്‍ പാറപ്പുറം സ്വദേശി മുസ്തഫയുടെ മകന്‍ ത്വാഹ(16)യ്ക്കാണ് മര്‍ദ്ദനമേറ്റത്. വീട്ടുകാരുടെ മുന്നില്‍ വെച്ച് മകനെ പാെലീസ് ആളുമാറി മര്‍ദിച്ചതെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിയുടെ പിതാവ് രംഗത്തെത്തുകയായിരുന്നു. പട്ടാമ്പി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്ന ജോയിടങ്ങുന്ന പൊലീസ് സംഘം ഇരു ചക്ര വാഹന യാത്രികരെ പിന്തുടര്‍ന്നു വരികയായിരുന്നു. പൊലീസ് പിന്തുടര്‍ന്നു വരുന്നത് കണ്ട് വിദ്യാര്‍ത്ഥിയുടെ വീടിന് മുറ്റത്ത് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. തുടര്‍ന്ന് ബൈക്കില്‍ സഞ്ചരിച്ചൊരാളാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് മകനെ പിടിച്ചുവലിച്ച് മര്‍ദിക്കുകയാിയരുന്നു.

    Read More »
Back to top button
error: