Month: August 2024

  • India

    അതികഠിനമായ വയറുവേദനയെ തുടര്‍ന്ന് 22 കാരന് ശസ്ത്രക്രിയ, വയറ്റിൽ നിന്നും കണ്ടെടുത്തത് ഒരുകൂട്ടം ലോഹ ഉപകരണങ്ങള്‍…!

           അതികഠിനമായ വയറുവേദനയുമായി ആശുപത്രിയില്‍  ചികിത്സ തേടിയെത്തിയ 22 കാരന്റെ ആമാശയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒന്നല്ല, ഒരുകൂട്ടം ലോഹനിർമ്മിത ഉപകരണങ്ങള്‍. താക്കോല്‍ വളയം, ചെറിയ കത്തി, നെയില്‍ കട്ടര്‍ തുടങ്ങിയ വസ്തുക്കളാണ് നീക്കം ചെയ്തത്. ബിഹാറിലെ ചമ്പാരണ്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയ യുവാവ് സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വയറുവേദന കൊണ്ട് പുളഞ്ഞ യുവാവിനെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എക്സ്-റേ പരിശോധനയിലാണ് യുവാവിന്റെ വയറ്റില്‍ ലോഹ ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. മാനസികരോഗ ചികിത്സയ്ക്ക് വിധേയനായിരുന്നു യുവാവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അമിത് കുമാര്‍ പറഞ്ഞു. താക്കോല്‍ വളയമാണ് ആദ്യം യുവാവിന്റെ ആമാശയത്തില്‍ നിന്ന് നീക്കിയത്. തുടര്‍ന്ന് രണ്ട് താക്കോല്‍, നാലിഞ്ച് നീളമുള്ള കത്തി, രണ്ട് നെയില്‍ കട്ടറുകള്‍ എന്നിവ നീക്കം ചെയ്തു. അടുത്തകാലത്താണ് ലേഹവസ്തുക്കള്‍ അകത്താക്കുന്ന സ്വഭാവം ആരംഭിച്ചതെന്ന് യുവാവ് സമ്മതിച്ചതായി ഡോക്ടര്‍ പറഞ്ഞു. സുഖം പ്രാപിച്ചുവരുന്ന യുവാവ് ഈ ആഴ്ച തന്നെ…

    Read More »
  • Kerala

    ‘പ്രതികരിക്കാന്‍ സൗകര്യമില്ല’; മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി

    തൃശൂര്‍: മുകേഷ് വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റുകയും ചെയ്തു. മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്. ‘എന്റെ വഴി എന്റെ അവകാശമാണ്’. എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം ക്ഷുഭിതനായി കാറില്‍ കയറിപ്പോകുയും ചെയ്തു. രാവിലെ സുരേഷ് ഗോപി മാധ്യമങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ‘ഇത് നിങ്ങളുടെ തീറ്റയാണ്. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങള്‍ തകിടം മറിക്കുകയാണ്. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.’ കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തില്‍ കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഉയര്‍ന്നുവന്ന പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണെന്ന് ചൂണ്ടിക്കാണിച്ച സുരേഷ് ഗോപി മാധ്യമങ്ങളാണോ കോടതിയെന്നും ചോദിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് പാര്‍ട്ടി…

    Read More »
  • Kerala

    മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു; ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു

    കൊച്ചി: ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി,…

    Read More »
  • Health

    പൂരിയും ഉള്ളി വടയുമൊക്കെ എപ്പോഴും കഴിച്ചാല്‍ ചര്‍മ്മത്തിന് പണി കിട്ടും

    മിക്ക ആളുകളുടെയും ഇഷ്ട വിഭവങ്ങളിലൊന്നാണ് പൂരി. രാവിലെ ബ്രേക്ക് ഫാസ്റ്റിന് പൂരിയും ഉരുളക്കിഴങ്ങുമൊക്കെ കഴിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്, എന്നാല്‍ ഇത് ചര്‍മ്മത്തെ വളരെ മോശമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും വീട്ടില്‍ നിന്ന് മാത്രമല്ല കടകളിലും പരിപാടിക്കുമൊക്കെ പോകുമ്പോഴും സ്ഥിരമായി പൂരി കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് ചര്‍മ്മത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. പൂരി പോലെ തന്നെ ചര്‍മ്മത്തെ ബാധിക്കുന്ന മറ്റൊന്നാണ് പക്കോഡകളും. ധാരാളം മസാലകളും എണ്ണയുമടങ്ങിയ ഈ വിഭവങ്ങളെ ചര്‍മ്മത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കാം. എണ്ണമയം പൂരിയും പക്കോഡയും തയാറാക്കുന്നത് ധാരാളം എണ്ണം ഒഴിച്ചാണ്. അമിതമായി ഇവ കഴിക്കുന്നത് പലപ്പോഴും അനാരോ?ഗ്യകരമായ കൊഴുപ്പിനെ ശരീരത്തിലേക്ക് എത്തിക്കാന്‍ കാരണമാകുന്നു. ഇത് ചര്‍മ്മത്തില്‍ അമിതമായി എണ്ണമയം ഉണ്ടാക്കാന്‍ കാരണമാകും. സുഷിരങ്ങളില്‍ നിന്ന് എണ്ണമയം വരാനും അതുപോലെ ചര്‍മ്മത്തില്‍ മുഖക്കുരു ഉണ്ടാക്കാനൊക്കെ ഇത് കാരണമാകുന്നു. പൊതുവെ എണ്ണമയവും അതുപോലെ കോമ്പിനേഷന്‍ ചര്‍മ്മവും ഉള്ളവര്‍ ഇത് ഉപയോ?ഗിക്കാതിരിക്കുന്നതാണ് നല്ലത്. മുഖക്കുരു എണ്ണമയത്തിന്റെ പ്രധാന പ്രശ്‌നം…

    Read More »
  • Crime

    ലഹരി കലര്‍ന്ന പാനീയം നല്‍കി മയക്കി, പീഡന രംഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണി; കടയുടമ ഇരയാക്കിയത് 4 കുട്ടികളെ

    ലഖ്‌നൗ: കടയിലെത്തിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തില്‍ കടയുടമയ്‌ക്കെതിരെ കേസ്. യുപിയിലെ മീററ്റിലാണ് പോക്‌സോ വകുപ്പ് പ്രകാരം പലചരക്ക് കടയുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. കുട്ടികള്‍ക്ക് ലഹരി കലര്‍ന്ന പാനീയങ്ങള്‍ നല്‍കി മയക്കിയ ശേഷമായിരുന്നു ലൈംഗികമായി കടയുടമ ദുരുപയോഗം ചെയ്തിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റിലായ 37 വയസ്സുകാരന്‍ ഇത്തരത്തില്‍ 6 പേരെ പീഡിപ്പിച്ചതായാണ് വിവരം. ഇതില്‍ 4 പേര്‍ കുട്ടികളാണ്. ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഇയാള്‍, ഇരകളെ ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇരയാകപ്പെട്ട കുട്ടികളിലൊരാള്‍ പീഡന വിവരം അമ്മയോട് പറഞ്ഞു. ഇതോടെയാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചത്. കടയുമടമ പീഡിപ്പിച്ചവരില്‍ ആണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പ്രതിയായ കടയുടമ വര്‍ഷങ്ങളായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായാണ് വിവരം. കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും ഇരകളാക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. കേസെടുത്തതിന് പിന്നാലെ കടയുടമ ഒളിവില്‍ പോയെന്നും…

    Read More »
  • Kerala

    ഡല്‍ഹിയിലെ ഹോസ്റ്റലില്‍നിന്ന് ഭക്ഷ്യവിഷബാധ; മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

    ആലപ്പുഴ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. ചേപ്പാട് സ്വദേശി പ്രവീണ(20) ആണ് മരിച്ചത്. ഡല്‍ഹിയിലെ വി.എം.സി.സി. നഴ്‌സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ജൂണ്‍ ആദ്യം ഹോസ്റ്റലില്‍നിന്നാണ് പ്രവീണയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത്. നാല്‍പ്പതോളം കുട്ടികള്‍ ചികിത്സയിലായിരുന്നു. ആദ്യം ഹരിയാണയിലെ ജിന്തര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്ടെയും പരുമലയിലേയും ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. പിന്നീട്, ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. ചേപ്പാട് കുന്നേല്‍ സ്വദേശി പ്രദീപിന്റേയും ഷൈലജയുടേയും മകളാണ് പ്രവീണ. ഇവരുടെ കുടുംബം വര്‍ഷങ്ങളായി ഹരിയാനയിലെ ഇസാറില്‍ സ്ഥിരതാമസമാണ്. അമ്മ ഷൈലജ അവിടെ വിദ്യാദേവി ജിന്‍ഡര്‍ സ്‌കൂളിലെ ജീവനക്കാരിയാണ്. സംസ്‌കാരം ചൊവ്വാഴ്ച രാത്രി 7.30-ന് വീട്ടുവളപ്പില്‍.

    Read More »
  • NEWS

    ‘സീബ്രാ ലൈന്‍’ ഉള്ള സ്ഥലത്ത് ഓവര്‍ടേക്ക് ചെയ്യാമോ? വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

    തിരുവനന്തപുരം: മോട്ടോര്‍ വാഹന ഡ്രൈവിങ് റെഗുലേഷന്‍ 2017 അനുസരിച്ച് യാതൊരു കാരണവശാലും പെഡസ്ട്രിയന്‍ ക്രോസ്സിങ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യരുത്. പെഡസ്ട്രിയന്‍ ക്രോസിങ് ഇല്ലെങ്കില്‍ കൂടിയും റോഡില്‍ ‘Give Way’ സൈനോ ‘Stop’ സൈനോ ഉണ്ടെങ്കില്‍ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രികന് തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതടക്കം സീബ്രാ ക്രോസിങ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയന്‍ ക്രോസിങ്ങുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങള്‍ കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചു. കുറിപ്പ്: സീബ്രാ ക്രോസിംഗ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയന്‍ ക്രോസിംഗുകളുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങള്‍ :- മോട്ടോര്‍ വാഹന ഡ്രൈവിംഗ് റെഗുലേഷന്‍ 2017 – റെഗുലേഷന്‍ 5 (e) : യാതൊരു കാരണവശാലും പെഡസ്ട്രിയന്‍ ക്രോസ്സിംഗ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യരുത്. റെഗുലേഷന്‍ 7 (3) : പെഡസ്ട്രിയന്‍ ക്രോസിംഗ് ഇല്ലെങ്കില്‍ കൂടിയും റോഡില്‍ ‘Give Way’ സൈനോ ‘Stop’…

    Read More »
  • Kerala

    സംവിധായകന്‍ മോഹന്‍ അന്തരിച്ചു; വിടചൊല്ലിയത് ‘ന്യൂ വേവ്’ സിനിമകളുടെ ആചാര്യന്‍

    കൊച്ചി: ‘വിട പറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെണ്‍കുട്ടികള്‍’ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയില്‍ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച പ്രശസ്ത സംവിധായകന്‍ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപതുകള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്ന മോഹന്‍, അവസാനം സംവിധാനം ചെയ്ത ചിത്രം 2005 ല്‍ ഇറങ്ങിയ ‘ദ കാമ്പസാണ്’. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. 23 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. 1978 ല്‍ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. പിന്നാലെ വന്ന ‘രണ്ട് പെണ്‍കുട്ടികള്‍’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിടപറയും മുമ്പേ’, ‘ഇളക്കങ്ങള്‍’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധായകന്‍ എന്ന നിലയില്‍ മോഹനെ അടയാളപ്പെടുത്തി. വിടപറയും മുമ്പേയിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനായത്. 2005 ല്‍ റിലീസ് ചെയ്ത കാമ്പസ് ആണ് അവസാന…

    Read More »
  • Crime

    കഞ്ഞിക്കുഴി ചില്‍ഡ്രന്‍സ് ഹോമില്‍ ആണ്‍കുട്ടികളെ കാണാതായി; 3 കുട്ടികളെ കാണാതായത് ഇന്നലെ വൈകുന്നേരത്തോടെ

    ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കീഴിലെ കഞ്ഞിക്കുഴി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു കുട്ടികളെ കാണാതായി. 15, 14 വയസ്സുള്ള 3 ആണ്‍കുട്ടികളെയാണ് ഹോപ്പ് എന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായത്. ഇന്നലെ വൈകുന്നേരം മുതലാണ് കുട്ടികളെ കാണാതായത്. സംഭവത്തില്‍ മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അവധി ദിവസമായതിനാല്‍ കുട്ടികള്‍ പുറത്തുപോയതായിരുന്നു. എന്നാല്‍ വൈകുന്നേരം കുട്ടികള്‍ തിരിച്ചുവന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാനില്ലെന്ന് അധികൃതര്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാന്റുകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.

    Read More »
  • NEWS

    പ്രവൃത്തി സമയം കഴിഞ്ഞാല്‍ മേലുദ്യോഗസ്ഥരുടെ ഫോണ്‍ വിളികള്‍ക്കും മെയില്‍ സന്ദേശങ്ങള്‍ക്കും പ്രതികരിക്കേണ്ടതില്ല; ഓസ്ട്രേലിയയില്‍ പുതിയ തൊഴില്‍ നിയമം

    സിഡ്നി: പ്രവൃത്തി സമയം കഴിഞ്ഞാല്‍ മേലുദ്യോഗസ്ഥരുടെയോ തൊഴിലുടമയുടെയോ ഔദ്യോഗിക സന്ദേശങ്ങള്‍ അവഗണിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്ന പുതിയ നിയമം ഓസ്ട്രേലിയയില്‍ നിലവില്‍ വന്നു. ഫോണ്‍ കോളുകള്‍ക്കോ ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കോ പ്രതികരിക്കേണ്ടതില്ല, ഈമെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി നല്‍കേണ്ടതില്ല. ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്ന ഭയമില്ലാതെ തന്നെ അത് ചെയ്യാം. ഓസ്ട്രേലിയയില്‍ എല്ലാ വര്‍ഷവും ശരാശരി 281 മണിക്കൂര്‍ വേതനമില്ലാതെ അധികസമയം ജോലി ചെയ്യുന്നു എന്ന് കഴിഞ്ഞവര്‍ഷം നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു നിയമം നടപ്പിലാക്കുന്നത്. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലുമായി 20 ഓളം രാജ്യങ്ങളില്‍ സമാനമായ നിയമം നിലവിലുണ്ട്. പ്രവൃത്തി സമയത്തിന് ശേഷം ജീവനക്കാരുമായി ബന്ധപ്പെടുന്നതിന് തൊഴിലുടമകള്‍ക്കോ മേലധികാരികള്‍ക്കോ വിലക്കില്ല. എന്നാല്‍, കാരണമൊന്നും ബോധിപ്പിക്കാതെ തന്നെ അവരുടെ ഫോണുകള്‍ക്കോ സന്ദേശങ്ങള്‍ക്കോ പ്രതികരിക്കാതിരിക്കാനുള്ള അവകാശം തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കും. ഈ നിയമമനുസരിച്ച്, ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍, അത് തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. അങ്ങനെയൊരു പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ ഓസ്ട്രേലിയയിലെ ഫെയര്‍…

    Read More »
Back to top button
error: