Breaking NewsKeralaLead NewsNEWSNewsthen SpecialSocial MediaTRENDING

‘ഡിയര്‍ ഷാഫിക്കാ, ഹാപ്പി ബര്‍ത്ത്‌ഡേ’; ആശംസയുമായി റിനി; സൈബര്‍ ആക്രമണം

ഷാഫി പറമ്പില്‍ എംപിക്ക് പിറന്നാള്‍ ആശംസയുമായി എത്തിയ നടി റിനി ആന്‍ ജോര്‍ജിന് സൈബര്‍ ആക്രമണം. ഹാപ്പി ബെർത്ത് ഡേ ഡിയര്‍ ഷാഫിക്കാ എന്നാണ് റിനി കുറിച്ചത്. ഇതിന് പിന്നാലെ കമന്‍റ് പൂരമാണ് റിനിയുടെ ഫെയ്സ്ബുക്കില്‍ ഒന്നാകെ. ‘എന്റെ ഷാഫി അടുത്ത ഏതോ പണിയുമായി വന്നേ… സൂക്ഷിച്ചോ., ഇന്ന്‌ ഷാഫിയുടെ ബെർത്ത് ഡേ ആണെന്ന് ഷാഫി അറിഞ്ഞിരുന്നോ?, ഷാഫി സൂക്ഷിച്ചോ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

 

Signature-ad

സാമൂഹ്യമാധ്യമങ്ങളിലൂടെയും നേരിട്ടും വരുന്ന ഭീഷണികള്‍ക്ക് മറുപടിയുമായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം വെളിപ്പെടുത്തലുമായി മുന്നോട്ടുവന്ന നടിയാണ് റിനി ആന്‍ ജോര്‍ജ്. രാഹുലിന്‍റെ പേര് എടുത്തുപറയാതെയായിരുന്നു റിനിയുടെ പോസ്റ്റ്. രാഹുലിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ചും റിനി പരാമര്‍ശിക്കുന്നുണ്ട്. അതിജീവിതകൾക്ക് വേണ്ടി സംസാരിച്ചതിന്‍റെ പേരില്‍ കൊല്ലാനാണ് തീരുമാനം എങ്കിൽ മരിക്കാനും മടിയില്ല എന്നതാണ് റിനിയുടെ നിലപാട്.

 

ആരോപണം ഉന്നയിച്ചതിന് പിന്നാലെ തന്‍റെ വസ്ത്രധാരത്തെയും ചിരിയെയും പോലും അപഹസിച്ചു. താൻ മോശം സ്ത്രീ ആണെന്ന തരത്തിൽ പ്രചരിപ്പിക്കുകയും പണം വാങ്ങി ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുകയും ചെയ്തു. അവസരങ്ങൾ ഇല്ലാതാക്കാൻ പല രീതിയിൽ ഉള്ള ഇടപെടലുകൾ ഉണ്ടായി.

 

എന്നാൽ ഇതുകൊണ്ടൊന്നും തളരില്ലെന്ന് കണ്ടപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ അതുകൊണ്ടൊന്നും താൻ ഭയപ്പെടില്ല. ഓരോ വ്യക്തികൾക്കും അവരവരുടെ തെറ്റുകൾക്ക് കർമഫലം ഉണ്ടാകുന്നതിന് എന്നെ പഴിച്ചിട്ടു കാര്യമില്ല. ആരും തകരണം എന്ന് ആഗ്രഹിക്കുന്നില്ല അവർ തിരുത്തപ്പെടണം എന്ന് തന്നെയാണ് എന്നത്തേയും നിലപാട് എന്നാണ് റിനി തന്‍റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: