KeralaNEWS

‘കാന്‍സര്‍ ബാധിതനായി മരിച്ച പിതാവ് സക്കീറിനൊപ്പം പോകുന്നു’… നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചതില്‍ ദുരൂഹതയില്ലെന്നു പൊലീസ്

ആലപ്പുഴ: നവ വധുവിനെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നു പൊലീസ്. കായംകുളം ഒഎന്‍കെ ജങ്ഷന്‍ കൂട്ടുങ്കല്‍ വീട്ടില്‍ ആസിയ(22) യാണു മരിച്ചത്. ഭര്‍ത്താവ് മുനീറിന്റെ വീടായ ആലപ്പുഴ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്.

യുവതി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ‘കാന്‍സര്‍ ബാധിതനായി മരിച്ച പിതാവ് സക്കീറിനൊപ്പം പോകുന്നു’- എന്നാണ് കത്തില്‍ എഴുതിയിട്ടുള്ളത്. ഇതു പെണ്‍കുട്ടിയാണോ എഴുതിയത് എന്നുറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനയും നടത്തും.

Signature-ad

പ്രാഥമിക അന്വേഷണത്തില്‍ കുടുംബ പ്രശ്‌നങ്ങളില്ലെന്നും പിതാവ് മരിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്നും സൗത്ത് പൊലീസ് പറഞ്ഞു. ഒരു വര്‍ഷത്തോളം മുന്‍പാണു സക്കീറിന്റെ മരണം. ഞായര്‍ രാത്രിയോടെയാണ് ആസിയയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് മാസം മുന്‍പാണു പ്രണയ വിവാഹം.

പിതാവിന്റെ വിയോഗം വിവാഹ ശേഷവും ആസിയയെ അലട്ടിയിരുന്നു. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്‌നിഷ്യനായി ജോലി ചെയ്തിരുന്ന ആസിയ ആഴ്ചയിലൊരിക്കലാണ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയിരുന്നത്. സംഭവ ദിവസം ആസിയ ചെറിയ തലവേദനയുള്ളതായി പറഞ്ഞപ്പോള്‍ ഡോക്ടറെ കാണിക്കണോയെന്നു ചോദിച്ചെങ്കിലും വേണ്ടെന്നായിരുന്നു മറുപടി.

ബീച്ചിലേക്കു പോകാന്‍ വീട്ടിലുള്ളവര്‍ ആദ്യമിറങ്ങി. മുനീര്‍ വാഹനത്തില്‍ പെട്രോള്‍ നിറച്ചു തിരികെയെത്തിയപ്പോഴാണു വീട്ടിലെ കിടപ്പു മുറിയില്‍ ആസിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കായംകുളം ടൗണ്‍ ഷഹീദാര്‍ പള്ളിയില്‍ കബറടക്കി. സെലീനയാണ് ആസിയയുടെ മാതാവ്. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: