IndiaNEWS

ചംപയ് സോറന്‍ ബി.ജെ.പിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെഎംഎം നേതാവുമായ ചംപയ് സോറന്‍ ബി.ജെ.പിയിലേക്ക്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച റാഞ്ചിയില്‍ വെച്ച് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കും.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ചംപയ് സോറന്‍ ബി.ജെ.പിയില്‍ ചേരുമെന്ന കാര്യം ഔദ്യോഗിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം സോറനെ പാര്‍ട്ടിയിലേക്ക് ഔദ്യോഗികമായി ഹിമന്ത ബിശ്വ ശര്‍മ്മ ക്ഷണിച്ചിരുന്നു. നിലവില്‍ ചംപയ് സോറന്‍ ഹേമന്ത് സോറന്‍ സര്‍ക്കാരില്‍ മന്ത്രിയാണ്.

Signature-ad

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവച്ചത്. ഇതിനെ തുടര്‍ന്ന് ചംപയ് സോറന്‍ ഫെബ്രുവരി രണ്ടിന് ജാര്‍ഖണ്ഡിന്റെ 12-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ ജെ.എം.എം നേതൃത്വത്തോടുള്ള അതൃപ്തി ചമ്പൈ സോറന്‍ പ്രകടിപ്പിച്ചിരുന്നു. ഇ.ഡി അറസ്റ്റ് ചെയ്ത് ഹേമന്ത് സോറന്‍ ജയിലില്‍ കഴിയുമ്പോള്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ചമ്പായിക്ക് ഹേമന്ത് സോറന്‍ ജയില്‍ മോചിതനായതോടെയാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്.

ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായപ്പോള്‍ തന്റെ മുന്നിലുള്ള മൂന്ന് വഴികളെക്കുറിച്ച് അദ്ദേഹം എക്സില്‍ കുറിച്ചിരുന്നു. ‘രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുക എന്നതാണ് ഒന്നാമത്തെ വഴി. പുതിയ പാര്‍ട്ടി രൂപീകരിക്കുക രണ്ടാമത്തെ വഴി. യോജിച്ചുപോകാവുന്ന മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുക. ഇത് മൂന്നാമത്തെ വഴി. ഈ സാധ്യതകള്‍ തുറന്നു കിടക്കുകയാണ്” എന്നായിരുന്നു പോസ്റ്റ്. ഇപ്പോള്‍ ചംപയ് സോറന്‍ മൂന്നാമത്തെ വഴി സ്വീകരിച്ചിരിക്കുന്നു. ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: