ഇന്ത്യ മികച്ച സ്‌കോറിലേക്ക്; വെടിക്കെട്ട് പ്രകടനത്തിലൂടെ സഞ്ജു; തകര്‍പ്പന്‍ അടിയുമായി ഇഷാന്‍; സ്‌കോര്‍ 150 കടന്നു മുന്നോട്ട്

ട്വന്റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ലോകകപ്പിലെ ആദ്യ മത്സരം കളിച്ച സഞ്ജു എട്ടു പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. അവസാന നാലു പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് സഞ്ജു പുറത്തായത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ ലൗറന്‍ സ്റ്റീന്‍കാമ്പാണ് ക്യാച്ചെടുത്തത്. 15 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 168നു നാലു വിക്കറ്റ് എന്ന നിലയിലാണ്. ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമാണ് ക്രീസില്‍.
പതിയെ തുടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ആക്രമിച്ചു കളിച്ചു. 20 പന്തില്‍ നിന്ന് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. 5 ഫോറും നാലു സിക്‌സറും സഹിതമാണ് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. തകര്‍പ്പനടി തുടര്‍ന്ന ഇഷാന്റെ ഇന്നിങ്‌സ് 61 റണ്‍സില്‍ അവസാനിച്ചു. 24 പന്തില്‍ നിന്നാണ് ഇഷാന്റെ സ്‌കോറിങ്. ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ പന്തില്‍ ബെന്‍ ഷിക്കോംഗോയാണ് ഇഷാനെ പുറത്താക്കിയത്.
പിന്നീട് വന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് 12 റണ്‍സ് മാത്രമാണ് നേടാനായത്. ബെര്‍ണാഡ് ഷോള്‍ട്‌സിനാണ് വിക്കറ്റ്. 25 റണ്‍സെടുത്ത തിലക് വര്‍മ ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ പന്തില്‍ പുറത്തായി. ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബൈയുമാണ് ക്രീസില്‍.
ട്വന്റി 20 ലോകകപ്പില്‍ ടോസ് നേടിയ നമീബിയ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. വയറിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലായ അഭിഷേക് ശര്‍മയ്ക്ക് പകരം സഞ്ജു ടീമിലെത്തിയത്. സിറാജിന് പകരം ബുംറ ടീമിലെത്തി. വയറിലെ അണുബാധയെ തുടര്‍ന്ന് യുഎസ്എയ്ക്ക് എതിരായ മത്സരത്തില്‍ ബാറ്റിങിന് ശേഷം അഭിഷേക് ഫീല്‍ഡിലെത്തിയിരുന്നില്ല. കാലാവസ്ഥയിലെ മാറ്റവും കൂടിയായപ്പോള്‍ കടുത്ത പനിയും ബാധിച്ചു. നിര്‍ജലീകരണവും സംഭവിച്ചതോടെ താരം തളര്‍ന്നു. ഇതോടെയാണ് ആശുപത്രിയില്‍ എത്തിയത്. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിലും അഭിഷേക് ഉണ്ടായിരുന്നില്ല.
ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ പറഞ്ഞു. മഞ്ഞുവീഴ്ച വലിയ ഘടകമായിരിക്കുമെന്നും സ്‌കോര്‍ പ്രതിരോധിച്ച് ജയിക്കുന്നത് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നും സൂര്യ പറഞ്ഞു. അഭിഷേക് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഒന്നോ രണ്ടോ മത്സരങ്ങള്‍ പുറത്തിരിക്കേണ്ടി വരും. പകരം ടീമിലെത്തുന്ന സഞ്ജു ഏകദേശം സമാന ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരമാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
നമീബിയ: ലൗറന്‍ സ്റ്റീന്‍കാമ്പ്, ജാന്‍ ഫ്രൈലിങ്ക്, ജാന്‍ നിക്കോള്‍ ലോഫ്റ്റി-ഈറ്റണ്‍, ഗെര്‍ഹാര്‍ഡ് ഇറാസ്മസ് (ക്യാപ്റ്റന്‍), ജെജെ സ്മിറ്റ്, സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), റൂബന്‍ ട്രംപിള്‍മാന്‍, മലാന്‍ ക്രൂഗര്‍, ബെര്‍ണാഡ് ഷോള്‍ട്‌സ്, ബെന്‍ ഷിക്കോംഗോ, മാക്‌സ് ഹീംഗോ.






