KeralaNEWS

ആരോപണം വരുമ്പോള്‍ മാറിനില്‍ക്കണം, ജൂനിയര്‍-സീനിര്‍ വ്യത്യാസം ഇല്ല; ബാബുരാജിനെതിരെ ശ്വേതാ മേനോന്‍

കൊച്ചി: നടന്‍ ബാബുരാജ് ‘അമ്മ’ സംഘടനയുടെ ആക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോന്‍. ആരോപണം വന്നാല്‍ ആരായാലും സ്ഥാനത്തുനിന്ന് മാറി നില്‍ക്കണം. അതില്‍ ജൂനിയറെന്നോ സീനിയറെന്നോ വ്യത്യാസമില്ലെന്നും ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു.

” ഞാനിപ്പോള്‍ അമ്മ ഭാരവാഹിയല്ല. അമ്മയുടെ ഭാരവാഹിത്വം ഒഴിയാനുള്ള നടന്‍ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരോപണം വരുമ്പോള്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതം. ആരായാലും മാറി നില്‍ക്കണം. നിയമത്തെ നമ്മള്‍ ബഹുമാനിക്കണം. അതില്‍ ജൂനിയര്‍ എന്നോ സീനിയര്‍ എന്നോ വ്യത്യാസമില്ല. ആരോപണം ഉണ്ടെങ്കില്‍ മാറിനിന്നേ പറ്റൂ.”ശ്വേത മേനോന്‍ പറഞ്ഞു.

Signature-ad

താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്നത് തടയാനാണ് ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്ന ബാബുരാജിന്റെ വാദത്തെയും ശ്വേത തള്ളി. ആരാണ് തടയുന്നതെന്ന് അതു പറഞ്ഞ ആളുകളോട് ചോദിക്കണമെന്ന് ശ്വേത പറഞ്ഞു. ഒരാളുടെമേല്‍ സംശയം ഉണ്ടെങ്കില്‍ ആ പേരു പറയണം. പേര് പറഞ്ഞാലേ കാര്യത്തിന്റെ ഗൗരവം ഉണ്ടാകൂ. ആണിനും പെണ്ണിനും രാജ്യത്ത് ഒരേ നിയമമാണ്. ആരോപണം വന്നപ്പോള്‍ സിദ്ദിഖ് മാറിനിന്നു. മറ്റുള്ളവര്‍ എന്താണ് അങ്ങനെ ചെയ്യാത്തതെന്നും, നിയമം ഓരോ ആളുകള്‍ക്കും ഓരോ രീതിയിലാകുന്നത് ശരിയല്ലെന്നും ശ്വേത പറഞ്ഞു.

Back to top button
error: