KeralaNEWS

സുരാജ് മോശം ചോദ്യം ചോദിച്ചു, അത് കടുത്ത വിഷമമുണ്ടാക്കി; ആരോപണവുമായി ആദ്യ ട്രാന്‍സ് നടി

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരേ ആരോപണവുമായി നടി അഞ്ജലി അമീര്‍. സൂരാജ് തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചുവെന്നും അത് തന്നില്‍ കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നും മലയാള സിനിമയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നടി കൂടിയായ അഞ്ജലി അമീര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സ്ത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നത് എന്ന് സുരാജ് എന്നോട് ചോദിക്കുന്നത് വരെ എനിക്ക് ഇത്തരം വേദനാജനകമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ ശക്തയാണ്, എന്നാല്‍ ഈ ചോദ്യം എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. ഞാന്‍ അദ്ദേഹത്തെ താക്കീത് ചെയ്യുകയും മമ്മൂട്ടിയെയും സംവിധായകനെയും അറിയിക്കുകയും ചെയ്തു. ഒടുവില്‍ സുരാജ്, ക്ഷമാപണം നടത്തി. പിന്നീടൊരിക്കലും അദ്ദേഹം എന്നോട് അത്തരത്തില്‍ സംസാരിച്ചിട്ടില്ല. അത് ഞാന്‍ അഭിനന്ദിക്കുന്നു- അഞ്ജലി പറഞ്ഞു.

Signature-ad

ഇന്‍ഡസ്ട്രിയിലെ എല്ലാവരും ഇത്തരത്തിലുള്ളവരല്ലെന്നും മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുന്നവരാണെന്നും അഞ്ജലി പറഞ്ഞു. അസ്വീകാര്യമായ പെരുമാറ്റം പ്രകടിപ്പിക്കുന്ന ഒരു വിഭാഗം ആളുകളുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു.

‘ഇന്‍ഡസ്ട്രിയില്‍ നല്ല ആളുകളുണ്ട്, എന്നാല്‍ അതിനര്‍ത്ഥം വിട്ടുവീഴ്ചകളോ ആനുകൂല്യങ്ങളോ ചോദിക്കുന്നവരില്ല എന്നല്ല, അത്തരത്തിലുള്ള ആളുകളും ഉണ്ട്,’ അഞ്ജലി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: