Breaking NewsIndiaLead NewsNEWSWorld

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിനുള്ള നടപടികൾ അന്തിമഘട്ടത്തിലേയ്ക്ക്; 114 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി കിട്ടി

ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതിയായി. ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ ചേർന്ന് അക്വിസിഷൻ കൗൺസിലാണ് അംഗീകാരം നൽകിയത്. ഫ്രഞ്ച് പ്രസിഡൻറിൻ്റെ സന്ദർശനത്തിന് മുൻപാണ് ഈ നിർണ്ണായക നീക്കം.

3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ സമിതി നേരത്തെ അനുമതി നൽകിയിരുന്നു. വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്കുള്ള കരാറും നൽകി. ഇത് കൂടാതെ 114 വിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യയുടെ നീക്കം . ഈ കരാർ ഫലമണിയുന്നതോടെ ഇന്ത്യൻ വ്യോമശേഷി മറ്റൊരു തലത്തിലേക്ക് ഉയരും. പുതിയ കരാർ പ്രകാരം ഇരുപത് വിമാനങ്ങൾ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യയ്ക്ക് നൽകും. ബാക്കിയുള്ള വിമാനങ്ങൾ ഇന്ത്യയിലാകും നിർമ്മിക്കുക.

Signature-ad

2021-ൽ ഒപ്പിട്ട 83 വിമാനങ്ങളുടെ കരാറനുസരിച്ച് 2024 ഫെബ്രുവരിയിൽ തന്നെ വിമാനങ്ങൾ നൽകി തുടങ്ങേണ്ടതായിരുന്നു. എന്നാൽ എൻജിൻ വിതരണം, സോഫ്റ്റ്വെയർ ഇൻറഗ്രേഷൻ, ടെസ്റ്റിംഗ് എന്നിവയിലെ പ്രശ്നങ്ങൾ കാരണം സമയ പരിധി ആവർത്തിച്ച് മാറ്റി. ആദ്യ ബാച്ച് (ആറ് വിമാനങ്ങൾ) കൈമാറിയാലും സർട്ടിഫിക്കേഷൻ, ട്രയൽസ്, ഇൻഡക്ഷൻ നടപടികൾക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും വേണമെന്നാണ് വ്യോമസേനയുടെ നിർദ്ദേശം. അതിനാൽ 2026 പകുതിയാകും വരെ വിമാനങ്ങൾ പ്രവർത്തനക്ഷമമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ഇതോടെയാണ് 114 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കത്തിലേക്ക് രാജ്യം നീങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: