Month: May 2024
-
Kerala
എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് കെപിസിസി യോഗം വിലയിരുത്തല്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കിട്ടില്ലെന്ന് കെപിസിസി വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയില്‍ ആയിരുന്നെന്നും അത് ചില മണ്ഡലങ്ങളിലെ ജയസാധ്യത കുറച്ചെന്നും കെപിസിസി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഗ്രൂപ്പുകള്‍ തമ്മിലുള്ള പടലപിണക്കം പല സ്ഥലത്തും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രകടമായെന്നും കെപിസിസി നേതൃത്വം വിലയിരുത്തി. 2019 ലെ പോലെ തൊണ്ണൂറ് ശതമാനം സീറ്റിലും ജയിക്കാനുള്ള സാധ്യത നിലവില്‍ ഇല്ല. കോണ്‍ഗ്രസ് മത്സരിച്ച 12 സീറ്റുകളിലാണ് വിജയസാധ്യതയുള്ളതെന്നും കെപിസിസി യോഗം വിലയിരുത്തി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂര്‍, ആലത്തൂര്‍, കോഴിക്കോട്, വടകര, വയനാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ ഉറപ്പായും ജയിക്കും. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കടുത്ത മത്സരം നടന്നെന്നും കെപിസിസി അവലോകന യോഗം വിലയിരുത്തി. 12 സീറ്റുകളോടെ യുഡിഎഫ് ഒന്നാം സ്ഥാനത്തും 8 സീറ്റുകളോടെ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്താകുമെന്നും യോഗം വിലയിരുത്തി.അതേസമയം തൃശ്ശൂര്‍ മണ്ഡലത്തില്‍ മാത്രം ബിജെപി രണ്ടാം സ്ഥാനത്തായിരിക്കുമെന്നുമാണ് വിലയിരുത്തല്‍. നേരത്തെ 8 മുതൽ 10…
Read More » -
Kerala
പയ്യന്നൂരിൽ വിവാഹിതയായ യുവതിയും കാമുകനും മരിച്ച നിലയില്‍
കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദര്‍ശന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദര്‍ശന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോരവയല്‍ സ്വദേശി ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടു നോക്കാന്‍ ഏല്‍പ്പിച്ച സുദര്‍ശനെ മാതമംഗലത്തെ പുരയിടത്തിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് അടുക്കളയ്ക്ക് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്.അനിലയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. സംഭവത്തില്‍ ദൂരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
Read More » -
Kerala
ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്, ഓര്‍മയില്ലെന്ന് യദു
തിരുവനന്തപുരം: നടുറോഡില്‍വച്ച് മേയര്‍ ആര്യ രാജേന്ദ്രനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. മേയറുമായി തര്‍ക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോണ്‍വിളിയെക്കുറിച്ച് പൊലീസ് കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ട് നല്‍കും. തൃശൂരില്‍നിന്നു യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചതായാണു പൊലീസിന്റെ കണ്ടെത്തല്‍. ബസ് നിര്‍ത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റില്‍ താഴെ മാത്രമാണ്. അതുകൊണ്ടു തന്നെ ഫോണ്‍ പിടിച്ചുകൊണ്ടായിരുന്നു യദുവിന്റെ ഡ്രൈവിങ്ങെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായതിലും പൊലീസിന്റെ സംശയം യദുവിലേക്കാണു നീളുന്നത്. സംഭവം നടന്നതിനു പിറ്റേദിവസം പകല്‍ തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസിനു സമീപം യദു എത്തിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിക്കും. മെമ്മറി കാര്‍ഡ് ബസില്‍ ഇട്ടത് എന്നാണെന്ന വിവരവും പൊലീസ് കെഎസ്ആര്‍ടിസിയോടു തേടിയിട്ടുണ്ട്.…
Read More » -
Crime
പാമ്പുകളെ ഒളിപ്പിച്ചത് പാന്റിനുള്ളില്‍, പിടികൂടിയത് അസാധാരണ വലിപ്പം കണ്ട്
മിയാമി: ജീവനുള്ള പാമ്പുകളെ പാന്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ അധികൃതര്‍ പിടികൂടി. അമേരിക്കയില്‍ മിയാമിയിലെ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതരാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രത്യേക ബാഗില്‍ പാമ്പുകളെ ഇട്ടശേഷം അരഭാഗത്ത് ഒളിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. യുഎസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. പിടിച്ചെടുത്ത പാമ്പുകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിഷമില്ലാത്ത ഇനങ്ങളാണോ കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പാന്റിന്റെ അസാധാരണമായ വലിപ്പവും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറച്ചുനാള്‍ മുമ്പ് കാനഡയില്‍നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ച അമേരിക്കന്‍ സ്വദേശിയെ അറസ്റ്റുചെയ്തിരുന്നു. യുഎസ്-കാനഡ അതിര്‍ത്തി വഴി ബസില്‍ ആയിരുന്നു ഇയാളുടെ യാത്ര. വളരെ ചെറിയ പാമ്പുകളായിരുന്നു ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. മനുഷ്യര്‍ക്ക് ഉപദ്രവകരമായ ജീവികളുടെ പട്ടികയിലാണ് ബര്‍മീസ് പൈത്തണുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ഇറക്കുമതി വിവിധ രാജ്യങ്ങള്‍ നിരോധിച്ചിട്ടുള്ളതുമാണ്. പിടിയിലായ യുവാവിനെതിരെ വിവിധ വകുപ്പുകള്‍…
Read More » -
Crime
ഇന്‍സുലിന്‍ അമിത അളവില്‍ കുത്തിവെച്ച് 17 രോഗികളെ കൊലപ്പെടുത്തി; നഴ്സിന് 700 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് 17 ഓളം രോഗികളെ കൊലപ്പെടുത്തിയ കേസില്‍ യു.എസിലെ നഴ്സിന് 700 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 41 കാരിയായ ഹെതര്‍ പ്രസ്ഡിക്കാണ് ശിക്ഷ വധിച്ചത്. മൂന്ന് വര്‍ഷത്തിനിടെയാണ് നഴ്സ് കൊലപാതകം നടത്തിയത്. നിരവധി പേരെ കൊല്ലാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. 2020 നും 2023 നും ഇടയില്‍ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായാണ് 17 രോഗികളെ കൊലപ്പെടുത്തിയത്. മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും കുറ്റസമ്മതം നടത്തിയ നഴ്സിന് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. 22 രോഗികള്‍ക്കാണ് ഹെതര്‍ പ്രസ്ഡി അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ചത്. ആശുപത്രിയില്‍ കുറച്ച് ജീവനക്കാര്‍ ജോലി ചെയ്യുന്ന സമയത്തും രാത്രി ഷിഫ്റ്റുകളിലുമാണ് പ്രമേഹമില്ലാത്തവര്‍ക്ക് വരെ നഴ്സ് ഇന്‍സുലിന്‍ അമിതമായി കുത്തിവെച്ചത്. 43 മുതല്‍ 104 വയസ്സ് വരെ പ്രായമുള്ളവരിലാണ് ഇന്‍സുലിന്‍ കുത്തിവെച്ചത്. ഇസുലിന്‍ കുത്തിവെച്ചതിന് പിന്നാലെ ഇരകളില്‍ പലരും മരിച്ചുവീഴുകയായിരുന്നു. ഇന്‍സുലിന്‍ അമിതമായി ശരീരത്തിലെത്തുന്നത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വര്‍ധിച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന്…
Read More » -
Crime
ജനപ്രതിനിധിക്ക് പോലും രക്ഷയില്ല, രാത്രി കറങ്ങാനിറങ്ങിയപ്പോള്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; തുറന്നുപറഞ്ഞ് എം.പി
കാന്‍ബെറ: രാത്രി കറങ്ങാനിറങ്ങിയപ്പോള്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണവുമായി ഓസ്ട്രേലിയന്‍ എംപി ബ്രിട്ടാനി ലോഗ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എംപിയുടെ ആരോപണം. തന്റെ മണ്ഡലമായ ക്വീന്‍സ്ലാന്‍ഡിലെ യെപ്പൂണില്‍ വച്ചാണ് ആക്രമിക്കപ്പെട്ടതെന്നാണ് ആരോഗ്യ സഹമന്ത്രി കൂടിയായ ബ്രിട്ടാനി ലോഗയുടെ വെളിപ്പെടുത്തല്‍. ‘ഇത് ആര്‍ക്കും സംഭവിക്കാം, ദാരുണമായി… നമ്മില്‍ പലര്‍ക്കും ഇത് സംഭവിക്കുന്നു,’- എന്നും മുപ്പത്തിയേഴുകാരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഏപ്രില്‍ 28നാണ് സംഭവം. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും, പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നു. മയക്കുമരുന്ന് ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്നും തന്നെ ആക്രമിച്ചവരും ലഹരി ഉപയോഗിച്ചിരിക്കാമെന്നും കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ഓസ്ട്രേലിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ പ്രദേശത്ത് സമാന രീതിയിലുള്ള മറ്റ് സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം, എംപിയുടെ ആരോപണങ്ങള്‍ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ക്വീന്‍സ്ലാന്‍ഡ് മന്ത്രി മേഗന്‍ സ്‌കാന്‍ലോണ്‍ പ്രതികരിച്ചു. ‘ബ്രിട്ടാനി…
Read More » -
Kerala
വൈറലാകാന്‍ കാറില്‍ സാഹസിക യാത്ര; അപൂര്‍വ ശിക്ഷ വിധിച്ച് മോട്ടോര്‍ വാഹനവകുപ്പ്
ആലപ്പുഴ: കാറിന്റെ മുകളിലിരുന്ന് അപകടകരമായി യാത്ര ചെയ്ത കേസില്‍ യുവാക്കള്‍ക്ക് സാമൂഹിക സേവനം ശിക്ഷയായി വിധിച്ച് അധികൃതര്‍. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം ചാരുംമൂട് കെപി റോഡിലൂടെ അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ചത്. മോട്ടര്‍ വാഹനവകുപ്പ് എടുത്ത കേസിലാണ് ഡ്രൈവര്‍ ഉള്‍പ്പെടെ 4 യുവാക്കള്‍ക്ക് ഇന്നലെ മാവേലിക്കര മോട്ടര്‍ വാഹനവകുപ്പ് ഓഫിസില്‍ നിന്ന് വ്യത്യസ്തമായ ശിക്ഷ നല്‍കിയത്. ഡ്രൈവര്‍ അല്‍ഖാലിദ് ബിന്‍സാജിറിന്റെ ലൈസന്‍സ് റദ്ദാക്കി. വാഹനത്തിന്റെ നാല് ഡോറുകളുടെയും മുകളിലിരുന്ന് അഭ്യാസപ്രകടനം നടത്തിയ അഫ്ത്താലി അലി, ബിലാല്‍ നാസര്‍, മുഹമ്മദ് നജാദ്, സജാസ് എന്നിവര്‍ നാളെ മുതല്‍ മുതല്‍ നാല് ദിവസം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപ്രത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലും ഒപി വിഭാഗത്തിലും സഹായികളായി നില്‍ക്കണം. തുടര്‍ന്നുള്ള മൂന്നുദിവസം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികള്‍ക്ക് ആവശ്യമായ സേവനം നല്‍കണം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ആദിക്കാട്ടുകുളങ്ങരയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് നൂറനാട് പൊലീസിന് കൈമാറി.…
Read More » -
Kerala
നവകേരള ബസിന്റെ കന്നിയാത്രയില്‍ത്തന്നെ കല്ലുകടി; ‘കാരണഭൂത’മായത് വാതില്‍
കോഴിക്കോട് : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മന്ത്രിസംഘം സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ആരംഭിച്ചു. പക്ഷേ, ബസിന്റെ വാതില്‍ കേടായതോടെ ആദ്യ യാത്രതന്നെ കല്ലുകടിയായി. ഒടുവില്‍ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് – ബംഗളൂരു റൂട്ടില്‍ അന്തര്‍ സംസ്ഥാന സര്‍വീസായ ഗരുഡ പ്രീമിയം ആയാണ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ ഓട്ടം തുടങ്ങി അല്പം കഴിഞ്ഞതോടെ ഡോറിലെ ഹൈട്രോളിക് സംവിധാനം കേടായി തനിയെ തുറന്നുപോവുകയായിരുന്നു. ബലംപ്രയോഗിച്ച് അടച്ച് യാത്ര തുടരാന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്കിടെ ഡോര്‍ തുറന്നുകൊണ്ടേയിരുന്നു. ശക്തമായി കാറ്റ് അടിക്കാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരുടെ നേതൃത്വത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. പിന്നീട് ബത്തേരി ഡിപ്പോയിലെത്തി പ്രശ്‌നം പരിഹരിച്ചു. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണായി കിടന്നതായിരുന്നു ഡോര്‍ ഇടയ്ക്കിടെ തുറന്നുപോകാന്‍ കാരണമായത്. വിഐപി ബസില്‍…
Read More » -
Crime
വൈകി വന്നതിന് അധ്യാപികയെ മര്‍ദിച്ച് പ്രിന്‍സിപ്പല്‍; വസ്ത്രങ്ങള്‍ വലിച്ചുകീറി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സ്‌കൂളില്‍ വൈകിയെത്തിയ അധ്യാപികയെ പ്രധാനധ്യാപിക ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. സീഗാന ഗ്രാമത്തിലെ ഒരു പ്രീ-സെക്കന്‍ഡറി സ്‌കൂളിലാണ് പ്രിന്‍സിപ്പലും അധ്യാപികയും തമ്മില്‍ കയ്യാങ്കളി നടന്നത്. പ്രിന്‍സിപ്പലായ ഗുഞ്ജന്‍ ചൗധരിയാണ് അധ്യാപികയെ മര്‍ദിച്ചത്. മര്‍ദനത്തിനിടെ തന്റെ വസ്ത്രങ്ങള്‍ പ്രിന്‍സിപ്പല്‍ വലിച്ചുകീറാന്‍ ശ്രമിച്ചതായും അധ്യാപിക ആരോപിച്ചു. വഴക്കിനിടെ ഇരുവരും തമ്മില്‍ മോശമായ ഭാഷയാണ് ഉപയോഗിക്കുന്നത്. വഴക്ക് രൂക്ഷമായതോടെ പ്രിന്‍സിപ്പല്‍ അധ്യാപികയുടെ മുഖത്തടിച്ചു. തുടര്‍ന്ന് അധ്യാപികയുടെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു.ഇരുവരും തമ്മിലുള്ള വഴക്ക് തടയാനെത്തിയ അധ്യാപികയുടെ ഡ്രൈവറോടും പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. ഈ സംഭവം വീഡിയോയില്‍ ചിത്രീകരിക്കുമെന്നും നിങ്ങള്‍ മോശമായാണ് പെരുമാറുന്നതെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. അധ്യാപികക്കെതിരെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം,വീഡിയോ വൈറലായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശിലെ തന്നെ ഒരു സ്‌കൂളില്‍ ക്ലാസ് സമയത്ത് ഫേഷ്യല്‍ ചെയ്തുകൊണ്ടിരുന്ന പ്രധാനധ്യാപികയുടെ വീഡിയോ എടുത്ത അധ്യാപികയെ…
Read More » -
ഈ മാസവും ഇന്ധന സര്‍ചാര്‍ജ് തുടരും; യൂണിറ്റിന് 19 പൈസ
തിരുവനന്തപുരം: മേയ് മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സര്‍ചാര്‍ജ് തുടരും. ഇതില്‍ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയില്‍ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചതുമാണ്. ഇതിനു പുറമേ, ഈ വേനല്‍ക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിയതിന്റെ നഷ്ടം നികത്താനുള്ള സര്‍ചാര്‍ജും വൈകാതെ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും. ഈയിനത്തില്‍ കൂടുതല്‍ തുക സര്‍ചാര്‍ജായി ഈടാക്കാന്‍ അനുവദിക്കണമെന്ന് കാട്ടി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശിക തലത്തില്‍ പലേടത്തും നിയന്ത്രണം തുടങ്ങി. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കില്‍ വിതരണം നിയന്ത്രിക്കാന്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വന്‍കിട വ്യവസായങ്ങളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. രാത്രി 9 ന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര ദീപങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ അണക്കണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ 2…
Read More »