KeralaNEWS

വൈറലാകാന്‍ കാറില്‍ സാഹസിക യാത്ര; അപൂര്‍വ ശിക്ഷ വിധിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ആലപ്പുഴ: കാറിന്റെ മുകളിലിരുന്ന് അപകടകരമായി യാത്ര ചെയ്ത കേസില്‍ യുവാക്കള്‍ക്ക് സാമൂഹിക സേവനം ശിക്ഷയായി വിധിച്ച് അധികൃതര്‍. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം ചാരുംമൂട് കെപി റോഡിലൂടെ അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ചത്.

മോട്ടര്‍ വാഹനവകുപ്പ് എടുത്ത കേസിലാണ് ഡ്രൈവര്‍ ഉള്‍പ്പെടെ 4 യുവാക്കള്‍ക്ക് ഇന്നലെ മാവേലിക്കര മോട്ടര്‍ വാഹനവകുപ്പ് ഓഫിസില്‍ നിന്ന് വ്യത്യസ്തമായ ശിക്ഷ നല്‍കിയത്.

Signature-ad

ഡ്രൈവര്‍ അല്‍ഖാലിദ് ബിന്‍സാജിറിന്റെ ലൈസന്‍സ് റദ്ദാക്കി. വാഹനത്തിന്റെ നാല് ഡോറുകളുടെയും മുകളിലിരുന്ന് അഭ്യാസപ്രകടനം നടത്തിയ അഫ്ത്താലി അലി, ബിലാല്‍ നാസര്‍, മുഹമ്മദ് നജാദ്, സജാസ് എന്നിവര്‍ നാളെ മുതല്‍ മുതല്‍ നാല് ദിവസം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപ്രത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലും ഒപി വിഭാഗത്തിലും സഹായികളായി നില്‍ക്കണം.

തുടര്‍ന്നുള്ള മൂന്നുദിവസം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികള്‍ക്ക് ആവശ്യമായ സേവനം നല്‍കണം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ആദിക്കാട്ടുകുളങ്ങരയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് നൂറനാട് പൊലീസിന് കൈമാറി. മാവേലിക്കര ജോയിന്റ് ആര്‍ടിഒ: എം.ജി.മനോജാണ് പ്രതികള്‍ക്ക് ശിക്ഷ നല്‍കിയത്.

 

Back to top button
error: