Month: May 2024

  • Crime

    ബൈക്ക് അപകടത്തില്‍പ്പെട്ടു; സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ച് യുവാവ്, 17-കാരന് ദാരുണാന്ത്യം

    പത്തനംതിട്ട: ബൈക്കപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവിന്റെ മനഃസാക്ഷിയില്ലാത്ത പെരുമാറ്റം. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണമടഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദ്(23)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇലന്തൂര്‍ നെല്ലിക്കാല പ്ലാങ്കൂട്ടത്തില്‍ മേലേതില്‍വീട്ടിലെ സുധീഷ് (17) ആണ് മരിച്ചത്. സഹദ് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്‍സീറ്റിലായിരുന്നു സുധീഷ് യാത്ര ചെയ്തിരുന്നത്. രാത്രി എട്ടരയോട് കൂടി സഹദ് സുധീഷിനെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയതാണ്. പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ രാത്രി 9:11 ഓടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. പിന്‍സീറ്റ് യാത്രക്കാരനായിരുന്ന സുധീഷ് റോഡില്‍ തലയടിച്ചാണ് വീണതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വീണിടത്ത് നിന്ന് എഴുന്നേറ്റ സഹദ് ചലനമറ്റ് കിടന്ന സുധീഷിനെ തിരിഞ്ഞ്നോക്കാതെ ബൈക്കെടുത്ത് പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് പരിസരത്തുണ്ടായിരുന്നവര്‍ മുങ്ങാന്‍ ശ്രമിച്ച സഹദിനെ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചു. ഇതിനിടെ പോലീസ് സുധീഷിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.…

    Read More »
  • Kerala

    രാഹുല്‍ റായ്ബറേലിയില്‍ ജയിച്ചാല്‍ വയനാട്ടില്‍ പ്രിയങ്ക; ലീഗിന് മൂന്നാം സീറ്റ് നൽകില്ല

    തിരുവനന്തപുരം: അഭ്യൂഹം അവസാനിപ്പിച്ച്‌ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ അങ്കം കുറിച്ചതോടെ വയനാട് വീണ്ടും ചർച്ചകളില്‍ സജീവം. രാഹുല്‍ ഗാന്ധി രണ്ടിടത്തും ജയിച്ചാല്‍, വയനാട് ഒഴിയുമെന്നാണ് സൂചന. രാഹുല്‍ ഒഴിയുമ്ബോള്‍ സഹോദരി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്താനാണ് എല്ലാ സാധ്യതയും. പ്രിയങ്ക ഇപ്പോള്‍ മത്സരത്തില്‍നിന്ന് മാറിനില്‍ക്കുന്നത് അതിനുവേണ്ടിയാണ്. മികച്ച വിജയം ഉറപ്പുള്ള വയനാട്ടില്‍ പ്രിയങ്കയുടെ ആദ്യ അങ്കം ഗംഭീരമാക്കാമെന്നും ഇതുവഴി ഹൈക്കമാൻഡ് കണക്കുകൂട്ടുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റിനായി മുസ്ലിം ലീഗ് അവകാശവാദം പറഞ്ഞുവെച്ചതാണ്. രാഹുല്‍ വയനാട് ഒഴിയുമ്ബോള്‍ വീണ്ടുമൊരിക്കല്‍ കൂടി മൂന്നാം സീറ്റ് അവകാശവാദം ലീഗ് ഉയർത്തുമോയെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. എന്നാൽ രാഹുലിനു പകരം പ്രിയങ്കയാകുമ്ബോള്‍ ലീഗിന്‍റെ ഭാഗത്തുനിന്ന് എതിർസ്വരം ഉയരില്ലെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

    Read More »
  • Kerala

    ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാല്‍ കഴുത്തിലെ ഞരമ്പ് പൊട്ടും! കോട്ടയം മെഡിക്കല്‍ കോളജിന്റെ പേരില്‍ വ്യാജസന്ദേശം

    കോട്ടയം: ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാല്‍ കഴുത്തിലെ ഞരമ്പ് പൊട്ടുമെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കാട്ടി സമൂഹമാധ്യമത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്റെ പേരില്‍ വ്യാജ ശബ്ദസന്ദേശം. സമൂഹത്തെ ഭീതിപ്പെടുത്തുന്ന തരത്തില്‍ ഒരു സ്ത്രീയുടെ ശബ്ദമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്നും കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ആശുപത്രിക്കു സമീപം താമസിക്കുന്ന സ്ത്രീ ആണെന്നു സ്വയം പരിചയപ്പെടുത്തിയാണ് ശബ്ദസന്ദേശം തുടങ്ങുന്നത്. അതികഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വെയിലത്തു നിന്നു കയറിവരുന്നവര്‍ തണുത്ത പാനീയങ്ങള്‍ കഴിക്കുന്നത് കഴുത്തിലെ ഞരമ്പുകള്‍ പൊട്ടുന്നതിനു കാരണമാകുന്നുവെന്നും ഇത്തരത്തില്‍ ഒട്ടേറെ പേര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ എത്തുന്നുണ്ടെന്നുമായിരുന്നു സന്ദേശം. ശീതളപാനീയം കുടിക്കുന്നത് അപകടമാണെന്നു കാട്ടി കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ടെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ സത്യാവസ്ഥ അറിയാന്‍ ഒട്ടേറെ പേരാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്കു വിളിച്ചതെന്നും കോട്ടയം മെഡിക്കല്‍ കോളജിന്റെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ…

    Read More »
  • NEWS

    അബുദാബിയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

    അബുദാബി: മാർച്ച്‌ 31ന് അബുദാബിയില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെ‌മീലിനെ(28)യാണ് മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടന്റായിരുന്നു.അതേസമയം മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.

    Read More »
  • India

    വിശുദ്ധ ഗ്രന്ഥം കീറി; പഞ്ചാബിലെ ഗുരുദ്വാരയില്‍ യുവാവിനെ തല്ലിക്കൊന്നു

    ചണ്ഡീഗഡ്: സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിൻ്റെ പേജുകള്‍ കീറിക്കളഞ്ഞെന്ന് ആരോപിച്ച്‌ 19കാരനെ തല്ലിക്കൊന്നു. ശനിയാഴ്ച പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം.ബക്ഷീഷ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. രോഷാകുലരായ ജനക്കൂട്ടം യുവാവിനെ പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുഖ്വീന്ദർ സിംഗ് പറഞ്ഞു. അതേസമയം യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായി കുടുംബം പറയുന്നു.രണ്ട് വർഷമായി മകൻ മാനസിക പ്രശ്നങ്ങളെ തുടർന്ന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്ന് ബക്ഷീഷിന്റെ പിതാവ് ലക്വിന്ദർ സിംഗ് പറഞ്ഞു.ഇനി തന്റെ കുടുംബം ഒരിക്കലും ഗുരുദ്വാര സന്ദർശിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • India

    പോക്‌സോ കേസ് പ്രതിയെ  വെടിവെച്ചിട്ട് പോലീസ് 

    ബംഗളൂരു: പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ പോലിസ് വെടിവെച്ച്‌ കീഴ്‌പ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് പോക്‌സോ കേസ് പ്രതിയായ 19-കാരനെ പോലീസ് സംഘം വെടിവെച്ച്‌ കീഴ്‌പ്പെടുത്തിയത്. കാലിന് വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് പ്രതിയായ സദ്ദാംഹുസൈനെ പോലീസ് വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഹുബ്ബള്ളി നവനഗര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാള്‍ പോലീസുകാരെ അക്രമിച്ച്‌ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യഗിരി പോലീസ് ഇന്‍സ്‌പെക്ടര്‍ സംഘമേഷിനെയും മറ്റൊരു കോണ്‍സ്റ്റബിളിനെയും പ്രതി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് സംഘം ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്നാലെ പ്രതിയെ കാലിന് വെടിവെച്ച്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. വെടിയേറ്റ സദ്ദാംഹുസൈനെ ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റ പോലീസുകാര്‍ ധര്‍വാഡിലെ സിവില്‍ ആശുപത്രിയിലും ചികിത്സയിലാണ്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പലതവണ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം…

    Read More »
  • Kerala

    ഉഷ്ണതരംഗം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് ചത്തത് 497 പശുക്കള്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടില്‍ രണ്ടു മാസത്തിനിടെ 497 കറവ പശുക്കള്‍ ചത്തുവെന്ന് മൃഗസംരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. പശുക്കള്‍ ചത്തതിനെ തുടർന്ന് പ്രതിദിന പാല്‍ ഉല്‍പാദം കുത്തനെ കുറഞ്ഞുവെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൊല്ലത്ത് മാത്രം 105 കറവ പശുക്കളാണ് ഇതുവരെ ചത്തത്. രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ കന്നുകാലികളെ തുറസായ പ്രദേശത്ത് മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാല്‍ ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മൃഗസംരക്ഷ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് പച്ചപ്പുല്ലും വെള്ളവും കിട്ടാത്ത അവസ്ഥയാണുള്ളത്. 44 പഞ്ചായത്തുകളില്‍ പൂർണമായും ശുദ്ധജലം ലഭിക്കുന്നില്ല. ഇതും പശുക്കള്‍ ചത്തൊടുങ്ങുന്നതിന് കാരണമായി.അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കർഷകർക്ക് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

    Read More »
  • Kerala

    തിരുവല്ലയിൽ വിളവെടുത്തത് 7500 കിലോയോളം തണ്ണിമത്തൻ; കൃഷിയിൽ കേരളവും മാറുകയാണ് 

    തിരുവല്ല: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തനുകള്‍ക്ക് വെല്ലുവിളി ഉയർത്തുകയാണ് തിരുവല്ലയ്ക്ക് സമീപം കവിയൂർ ഗ്രാമം.തൊട്ടടുത്ത പായിപ്പാടും മോശമല്ല.ഇവിടെ മൂവായിരത്തി അഞ്ഞൂറ് കിലോ തണ്ണിമത്തൻ വിളവെടുത്തപ്പോൾ കവിയൂരിൽ നാലായിരം കിലോ തണ്ണിമത്തനാണ് വിളവെടുത്തത്. പഞ്ചായത്തും കൃഷിവകുപ്പും ഒത്തുചേർന്നപ്പോള്‍ രുചിയിലും ഗുണത്തിലും മുന്നിലുള്ള കിരണ്‍ ഇനത്തിലുള്ള 4000 കിലോ തണ്ണിമത്തനാണ് കവിയൂർ പഞ്ചായത്തില്‍ വിളവെടുക്കാനായത്. പ്രഭാ സതീഷ്, എൻ.കെ. രാജപ്പൻ, അശ്വതി സദാനന്ദൻ, ഉഷ അനില്‍കുമാർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. തൈനടീല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള ഇവരുടെ രണ്ടരമാസത്തെ അദ്ധ്വാനമാണ് ഫലം കണ്ടത്. തോട്ടഭാഗം, മുണ്ടിയപ്പള്ളി എന്നിവിടങ്ങളിലെ പുരയിടങ്ങളിലാണ് കൃഷിയിറക്കിയത് നിരപ്പായ സ്ഥലത്ത് പടരാൻ ആവശ്യമായ പശ്ചാത്തലമുണ്ടെങ്കില്‍ തണ്ണിമത്തൻ കൃഷിയില്‍ സുലഭമായി വിളവെടുക്കാം. ഒരു മൂടില്‍ത്തന്നെ ഇരുപതിനടുത്ത് തണ്ണിമത്തല്‍ ലഭിക്കും. ആവശ്യക്കാർ നേരിട്ടെത്തിയാണ് തണ്ണിമത്തൻ വാങ്ങുന്നത്. കിലോയ്ക്ക് 40 മുതല്‍ അമ്ബത് രൂപവരെ ലഭിക്കും. വില്പനയ്ക്കായി കടക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും കൊടുക്കാൻ ഉണ്ടാകാറില്ല. ഭൂരിഭാഗവും കൃഷിയിടത്തില്‍വച്ചുതന്നെ വിറ്റുപോകുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. പൂർണമായി ജൈവകൃഷിരീതി പിന്തുടർന്നതിനാല്‍ മികച്ച പ്രതികരണമാണ്…

    Read More »
  • Kerala

    സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി; വാർത്ത നൽകിയത് ദേശീയ മാധ്യമം ‘ടൈംസ് നൗ’

    തിരുവനന്തപുരം: സുരേഷ് ഗോപിയെ ചുട്ടുകൊന്ന് ദേശീയ മാധ്യമം ടൈംസ് നൗ.  കോണ്‍ഗ്രസ്സ് നേതാവാക്കിയ ശേഷമാണ് ചുട്ടുകൊന്നത്.  തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ വാര്‍ത്തയക്കൊപ്പം ടൈംസ് നൗ നല്‍കിയത് സുരേഷ് ഗോപിയുടെ ചിത്രമാണ്! രണ്ടുദിവസമായി കാണാനില്ലാതിരുന്ന ജയകുമാറിനെ സ്വന്തം വീടിന് പിറകില്‍ കൈകാലുകള്‍ കെട്ടി കത്തിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു. താന്‍ നല്‍കിയ പണം തിരികെ ചോദിച്ചതിന് നങ്കുനേരി കോണ്‍ഗ്രസ് എംഎല്‍എ റൂബി മനോഹരന്‍ ഭീഷണിപ്പെടുത്തുന്നതായി ജയകുമാര്‍ നേരത്തെ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു.

    Read More »
  • Sports

    ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇടുക്കി സ്വദേശിനിയായ യുവതിയുടെ പ്രകടനം; പറന്നെടുത്ത ക്യാച്ച് കണ്ട് തലയിൽ കൈവച്ച് മുൻനിര താരങ്ങൾ

    തലശ്ശേരി: ക്രിക്കറ്റ് മത്സരത്തിനിടെ ഇടുക്കി സ്വദേശിനിയായ യുവതി പറന്നെടുത്ത ക്യാച്ചാണ് ഇപ്പോള്‍ സൈബർ ലോകത്തെ ചർച്ചാവിഷയം. കേരള സീനിയർ ക്രിക്കറ്റ് താരം അലീന സുരേന്ദ്രൻ പറന്നെടുത്ത ക്യാച്ചിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വ്യാഴാഴ്ച തലശ്ശേരിയില്‍നടന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലാണ് അന്തർദേശീയ താരങ്ങളെപ്പോലും ഞെട്ടിപ്പിച്ച പ്രകടനം അലീന കാഴ്ച്ചവെച്ചത്. കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റില്‍ നെസ്റ്റ് കണ്‍സ്ട്രഷൻസും ഓഫറി ക്ലബ്ബും തമ്മില്‍നടന്ന മത്സരത്തിലാണ് അലീനയുടെ തകർപ്പൻ പ്രകടനം. നെസ്റ്റ് കണ്‍സ്ട്രഷൻസ് ടീമിന് വേണ്ടിയാണ് അലീന കളിച്ചത്. 17-ാം ഓവറില്‍ 10 മീറ്ററോളം ഓടിയശേഷമായിരുന്നു അലീനയുടെ പറക്കും ക്യാച്ച്‌. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, അഞ്ജലി സർവാനി, ആശ ശോഭന തുടങ്ങി ഒട്ടേറെയാളുകള്‍ ക്യാച്ചിന് അഭിനന്ദവുമായെത്തി.   അലീനയുടെ ടീം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ഇതിന്റെ വീഡിയോ രണ്ടുദിവസത്തിനിടെ ആറുലക്ഷത്തിലേറെ ആളുകളാണ് കണ്ടത്.ഇടുക്കി അടിമാലി…

    Read More »
Back to top button
error: