Month: May 2024

  • Kerala

    യദുവിനെ പിന്തുണച്ച മാധ്യമങ്ങള്‍ പെട്ടു, നാണക്കേടില്ലാതെ രക്ഷപ്പെടുന്നതാണ് നല്ലതെന്ന് മുരളി തുമ്മാരുകുടി

    കൊച്ചി: മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ അശ്ലീല ആംഗ്യം കാട്ടിയെന്ന് ആരോപിക്കപ്പെടുന്ന കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദുവിനെ ന്യായീകരിച്ച്‌ മാധ്യമങ്ങള്‍ പെട്ടിരിക്കുകയാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. യദുവിനെതിരെ കൂടുതല്‍ പേര്‍ ആരോപണവുമായി എത്തിയതും ഇയാള്‍ പറയുന്നത് പലതും കളവാണെന്ന് തെളിയുകയും ചെയ്തതോടെയാണ് മുരളി തുമ്മാരുകുടി പ്രതികരണവുമായെത്തിയത്. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: മാധ്യമങ്ങള്‍ പിടിച്ച പുലിവാല്‍ അശ്ലീല ആംഗ്യം കാണിച്ചു എന്നാരോപിച്ച്‌ കെ എസ് ആര്‍ ടി സി ഡ്രൈവറെ തിരുവനന്തപുരത്തെ മേയര്‍ ചോദ്യം ചെയ്ത കാര്യത്തില്‍ ഡ്രൈവറെ ന്യായീകരിക്കാനും മേയറെ കുറ്റപ്പെടുത്താനുമുള്ള കൂട്ടായ ശ്രമമാണ് ആദ്യം തന്നെ മാധ്യമങ്ങളില്‍ നിന്നും ഉണ്ടായത്. ഇതിനെ പിന്തുടര്‍ന്ന് ഡ്രൈവര്‍ ഫാന്‍ ക്ലബുകളും ആര്‍മിയും ഉണ്ടാകുന്നു. പിന്നീട് ഡ്രൈവറില്‍ നിന്നും സമാന അനുഭവമുള്ള മറ്റൊരാള്‍ രംഗത്ത് വരുന്നു. ഡ്രൈവര്‍ പറയുന്നത് ചിലത് വസ്തുതാവിരുദ്ധമാണെന്ന് തെളിവ് വരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പയറഞ്ഞാഴിയും ബബ്ബബ്ബയും വരുന്നു. ഇത് ഒരു പാറ്റേണ്‍ ആയിട്ടാണ്…

    Read More »
  • Crime

    എഎസ്‌ഐയെ മണല്‍ മാഫിയ സംഘം ട്രാക്ടര്‍ കയറ്റിക്കൊന്നു

    ഭോപ്പാല്‍: മധ്യപ്രേദശിലെ ഷെഹ്‌ദോളില്‍ പൊലീസ് ഉദ്യോഗസ്ഥനെ മണല്‍ മാഫിയ സംഘം മണല്‍ക്കടത്തിന് ഉപയോഗിക്കുന്ന ട്രാക്ടര്‍ കയറ്റിക്കൊന്നു. എഎസ്‌ഐ: മഹേന്ദ്ര ബാഗ്രിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം. ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന്‍ അശുതോഷ് സിങ്ങിനെയും അറസ്റ്റ് ചെയ്തതായും ട്രക്ക് ഉടമ ഒളിവിലാണെന്നും എഡിജിപി ഡി.സി.സാഗര്‍ പറഞ്ഞു. ട്രക്ക് ഉടമ സുരേന്ദ്ര സിങ്ങിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു 30,000 രൂപ പ്രതിഫലവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത ഖനനത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്നു പരിശോധന നടത്താനായി രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ കൂടെയാണു മഹേന്ദ്ര ബാഗ്രി സ്ഥലത്ത് എത്തിയത്. വേഗത്തിലെത്തിയ ട്രാക്ടറിനെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കവേ വാഹനം ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ മഹേന്ദ്ര ബാഗ്രി മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്രസാദ് കനോജി, സഞ്ജയ് ദുബേ എന്നിവര്‍ രക്ഷപ്പെട്ടു. ഷെഹ്‌ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനും കഴിഞ്ഞവര്‍ഷം സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.  

    Read More »
  • Kerala

    താനൂരില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; അഞ്ചുപേര്‍ക്ക് പരിക്ക്

    മലപ്പുറം: താനൂര്‍ പുത്തന്‍തെരുവില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം. തിരൂര്‍ ഭാഗത്തുനിന്ന് താനൂരിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് റോഡരികിലെ തുണിക്കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. പുത്തന്‍തെരുവിലെ അങ്ങാടിയില്‍വെച്ച് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറുന്നതായാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. കടയുടെ മുന്നിലുണ്ടായിരുന്ന നാല് പേര്‍ക്കും കടയിലെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല.

    Read More »
  • Kerala

    ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

    തൃശൂര്‍: ഗാനരചയിതാവ് ജി.കെ. പള്ളത്ത് (82) അന്തരിച്ചു. 60 ലധികം നാടകങ്ങള്‍ക്കും 10 സിനിമകള്‍ക്കും ഗാനം രചിച്ചിട്ടുണ്ട്. തൃശൂര്‍ പള്ളത്തുവീട്ടില്‍ നാരായണന്‍ നായരുടെയും അമ്മിണിയമ്മയുടെയും മകനാണ്, ഗോവിന്ദന്‍കുട്ടിയെന്ന ജി.കെ.പള്ളത്ത്. ഏഴാംക്ലാസ്സ് മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ജി.കെ.യുടെ കവിതകള്‍ അച്ചടിച്ചുവന്നു. 1958ല്‍ തൃശൂരില്‍ നടന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ് ജി.കെ.പള്ളത്ത് ആദ്യഗാനമെഴുതിയത്. കെ.എസ്.ജോര്‍ജും സുലോചനയും ചേര്‍ന്നാലപിച്ച ‘രക്തത്തിരകള്‍ നീന്തിവരും’ എന്ന ഗാനം ചിട്ടപ്പെടുത്തിയത് ദാസ് കോട്ടപ്പുറമായിരുന്നു. പിന്നീട് അമച്വര്‍ നാടകങ്ങള്‍ക്കും ബാലെകള്‍ക്കും ഗാനങ്ങളെഴുതിക്കൊണ്ട് അദ്ദേഹം കലാരംഗത്തേക്ക് കടന്നു. നാടകരചനയിലേക്ക് ശ്രദ്ധതിരിച്ച ജി.കെ.പള്ളത്ത് ധൂര്‍ത്തുപുത്രി, കുടുംബവിളക്ക്, തുടങ്ങിയ അമേച്വര്‍ നാടകങ്ങളെഴുതി. അവ വലിയ വിജയങ്ങളായതോടെ പ്രൊഫഷണല്‍ രംഗത്തേക്ക് തിരിഞ്ഞു. എല്‍.പി.ആര്‍.വര്‍മ്മ, എം.കെ.അര്‍ജ്ജുനന്‍, കോട്ടയം ജോയി തുടങ്ങിയവരുടെ സംഗീതത്തില്‍ അനേകം നാടകങ്ങള്‍ക്കുവേണ്ടി ഗാനങ്ങളെഴുതി. നടനും സുഹൃത്തുമായ ടി.ജി.രവിയാണ് പാദസരം എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് സിനിമയില്‍ അവസരംനല്‍കിയത്. ഈ ചിത്രത്തില്‍ ജി ദേവരാജന്‍ ഈണം നല്‍കിയ കാറ്റുവന്നു നിന്റെ കാമുകന്‍…

    Read More »
  • Crime

    റെഡ്, ബ്ലൂ, ബ്ലാക്ക്; കുറ്റവാളികളിലേക്ക് വതില്‍ തുറക്കുന്ന ഇന്റര്‍പോളിന്റെ 7 കളര്‍ നോട്ടീസുകള്‍

    ഒളിവില്‍ കഴിയുന്ന ജനതാദള്‍ (സെക്കുലര്‍) എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. പാര്‍ട്ടി പ്രവര്‍ത്തകരെയും മറ്റ് സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കുന്ന മൂവായിരത്തോളം വീഡിയോകള്‍ വൈറലായതിനെത്തുടര്‍ന്ന് പ്രജ്വല്‍ നയതന്ത്ര പാസ്‌പോര്‍ട്ടില്‍ ജര്‍മ്മനിയിലേക്ക് രക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്തണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് എന്നും ഇതിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ചും മനസ്സിലാക്കാം. ആവശ്യമുള്ള വ്യക്തികളെക്കുറിച്ചോ കുറ്റകൃത്യങ്ങളെക്കുറിച്ചോ ആഗോളതലത്തില്‍ വിവരങ്ങള്‍ പങ്കിടാന്‍ ഇന്റര്‍പോള്‍ ഉപയോഗിക്കുന്ന ഒരു തരം അലേര്‍ട്ടാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്. ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അഥവാ ഇന്റര്‍പോള്‍ എന്നത് ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പോലീസ് സംഘടനയാണ്. ലോകമെമ്പാടുമുള്ള പൊലീസ് സഹകരണത്തിനും കുറ്റകൃത്യ നിയന്ത്രണത്തിനും സൗകര്യമൊരുക്കുന്ന ഇതിന്റെ ആസ്ഥാനം ഫ്രാന്‍സിലെ ലിയോണ്‍ ആണ്. 196 അംഗരാജ്യങ്ങളുള്ള ഇന്റര്‍പോളിന് ലോകമെമ്പാടുമയി ഏഴ് പ്രാദേശിക ബ്യൂറോകളുമുണ്ട്. ഇന്റര്‍പോള്‍ ലോകമെമ്പാടുമുള്ള നിയമപാലകര്‍ക്ക് പിന്തുണയും വൈദഗ്ധ്യ പരിശീലനവും നല്‍കുന്നു. തീവ്രവാദം,…

    Read More »
  • Kerala

    ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

    തിരുവനന്തപുരം: ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ലെന്ന നേരിയ ആശ്വാസം നിലനില്‍ക്കുമ്പോഴും ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഉയര്‍ന്ന രാത്രി താപനില തുടരാനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് പരക്കെ…

    Read More »
  • Crime

    കലൂരില്‍ ഹോസ്റ്റല്‍ മുറിയില്‍ യുവതി പ്രസവിച്ചു; ഗര്‍ഭിണിയെന്ന് കൂടെത്താമസിച്ചവര്‍ അറിഞ്ഞിരുന്നില്ല

    കൊച്ചി: ഹോസ്റ്റലിന്റെ ശൗചാലയത്തില്‍ കൊല്ലം സ്വദേശിയായ യുവതി പ്രസവിച്ചു. ഞായര്‍ രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയെയും കുഞ്ഞിനെയും പൊലീസെത്തി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണു യുവതി. ആറു പേരുള്ള മുറിയിലാണു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുള്ളവര്‍ അറിഞ്ഞിരുന്നില്ല. മുന്‍പു പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഇന്നലെ രാവിലെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണു വിവരം പൊലീസിനെ അറിയിച്ചത്. കൊല്ലം സ്വദേശിയായ സുഹൃത്തില്‍നിന്നാണു ഗര്‍ഭം ധരിച്ചതെന്നു യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കളെ…

    Read More »
  • Kerala

    ‘ഒരു മുറൈ വന്ത് പാർത്തായാ,’ ചിക്കിലിയിത്തിരി പോക്കറ്റിൽ വീഴും!

    വരുമാനത്തിനുള്ള കാത്തിരിപ്പ് അൽപം നീളുമെങ്കിലും കാര്യമായ മുതൽമുടക്കോ പരിപാലനമോ ഇല്ലാതെ നല്ലൊരു തുക കയ്യിലെത്തിക്കുന്ന സംരംഭമാണ് പോത്തുവളർത്തൽ. എന്തു കൊടുത്താലും പോത്ത് തിന്നുമെന്നതിനാല്‍  പ്രാദേശിക തീറ്റ നൽകി ചെലവു കുറച്ച്  വളർത്തിയാൽ ലാഭവും കൂടും.പുളിമ്പൊടി വേവിച്ചതും മീനെണ്ണയുംപോലുള്ള സവിശേഷ ഭക്ഷണം നൽകി മേനിക്കൊഴുപ്പ് കൂട്ടിയാൽ മോഹവിലയും ഉറപ്പ്. മുൻപും പോത്തുകളെയും എരുമകളെയും നമ്മുടെ നാട്ടില്‍ വളർത്തിയിരുന്നു. നാടൻ എരുമകൾക്ക് പാലുൽപാദനം കുറവായതിനാൽ പിൽക്കാലത്ത് അവയോട് താൽപര്യം  കുറഞ്ഞു.കന്നുപൂട്ടിനും ഇറച്ചിക്കുമായി നാടൻപോത്തിനെ പരിപാലിച്ചിരുന്നെങ്കിലും അതും ക്രമേണ ഇല്ലാതായി. പോത്തുവളർത്തല്‍ ലാഭപ്രതീക്ഷയുണര്‍ത്തിയതു മുറയുടെ വരവോടെയാണ്. അഞ്ചര–ആറു മാസം പ്രായമുള്ള, 100–110 കിലോ ഭാരം വരുന്ന, ലക്ഷണമൊത്ത മുറ പോത്തുകുട്ടികൾക്ക് നിലവിൽ  25,000 രൂപ വരെ വിലയെത്തുന്നുണ്ട്. നന്നായി പരിപാലിച്ചാൽ മുറ പോത്തുകൾ 3 വയസ്സ് ആകുമ്പോഴേക്കും 850–900 കിലോയിൽ എത്തും. നിലവിൽ കച്ചവടക്കാർ കിലോയ്ക്ക് 115 രൂപ മുതൽ 130 രൂപവരെ വിലയിട്ടാണ് കർഷകരിൽനിന്നു മുറയെ വാങ്ങുന്നത്. അതായത്, 3 വയസ്സായ മുറയ്ക്ക് ശരാശരി ഒരു…

    Read More »
  • Kerala

    റെഡ് അലർട്ട്: ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം; സംസ്ഥാനത്ത് ഇന്നു മുതല്‍ നാലു ദിവസം മഴയ്ക്കു സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂടിന് ആശ്വാസമായി ഇന്നുമുതൽ നാല് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാല്‍ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഉയർന്ന രാത്രി താപനില തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠനഗവേഷണ കേന്ദ്രം ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് കള്ളക്കടല്‍ പ്രതിഭാസത്തിന് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. ഇന്നു രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റർ വരെ ഉയരത്തില്‍ തിരയടിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്കുന്നു. ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

    Read More »
  • India

    മുസ്ലിംങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ വിഡിയോയുമായി ബി.ജെ.പി

    ബംഗളൂരു: മുസ്ലിംങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബി.ജെ.പി. കർണാടക യൂണിറ്റാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. അനിമേറ്റഡ് വിഡിയോയുടെ തുടക്കത്തില്‍ കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് കാണിച്ചിരിക്കുന്നത്. ഇതില്‍ ഓരോന്നിലും എസ്.സി, എസ്.ടി, ഒ.ബി.സി എന്ന് എഴുതിയിട്ടുണ്ട്. ഈ കൂട്ടിലേക്ക് മുസ്‍ലിം എന്നെഴുതിയ മുട്ട രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും ചേർന്ന് കൊണ്ടുവെക്കുന്നു. പിന്നീട് മുട്ടവിരിഞ്ഞ് കിളികള്‍ പുറത്ത് വരുമ്ബോള്‍ മുസ്‍ലിം എന്നെഴുതിയ മുട്ടയില്‍ നിന്നെത്തിയ കിളിക്ക് മാത്രം രാഹുല്‍ ഗാന്ധി ഫണ്ടുകള്‍ നല്‍കുന്നതാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. എക്സില്‍ നാല് മില്യണ്‍ ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. പലരും വിഡിയോ തെരഞ്ഞെടുപ്പ് കമീഷന് ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം വിഡിയോയില്‍ നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമീഷൻ സമീപനത്തെ വിമർശിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാകേത് ഗോഖലെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമീഷൻ ഇത്രത്തോളം ദുർബലമായ അവസ്ഥ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതിന് മുമ്ബ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ ഒരു തമാശയായി മാറി. ബി.ജെ.പിക്കും മോദിക്കും ഒരു നിയമവും ബാധകമല്ലാത്ത സ്ഥിതിയാണുള്ളത്.…

    Read More »
Back to top button
error: