KeralaNEWS

ഈ മാസവും ഇന്ധന സര്‍ചാര്‍ജ് തുടരും; യൂണിറ്റിന് 19 പൈസ

തിരുവനന്തപുരം: മേയ് മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സര്‍ചാര്‍ജ് തുടരും. ഇതില്‍ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയില്‍ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചതുമാണ്.

ഇതിനു പുറമേ, ഈ വേനല്‍ക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിയതിന്റെ നഷ്ടം നികത്താനുള്ള സര്‍ചാര്‍ജും വൈകാതെ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും. ഈയിനത്തില്‍ കൂടുതല്‍ തുക സര്‍ചാര്‍ജായി ഈടാക്കാന്‍ അനുവദിക്കണമെന്ന് കാട്ടി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

അതേസമയം, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശിക തലത്തില്‍ പലേടത്തും നിയന്ത്രണം തുടങ്ങി. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കില്‍ വിതരണം നിയന്ത്രിക്കാന്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

വന്‍കിട വ്യവസായങ്ങളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. രാത്രി 9 ന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര ദീപങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ അണക്കണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. 2 ദിവസം ഇത് വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

 

 

 

Back to top button
error: