KeralaNEWS

എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് കെപിസിസി യോഗം വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കിട്ടില്ലെന്ന് കെപിസിസി വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയില്‍ ആയിരുന്നെന്നും അത് ചില മണ്ഡലങ്ങളിലെ ജയസാധ്യത കുറച്ചെന്നും കെപിസിസി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ഗ്രൂപ്പുകള്‍ തമ്മിലുള്ള പടലപിണക്കം പല സ്ഥലത്തും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രകടമായെന്നും കെപിസിസി നേതൃത്വം വിലയിരുത്തി.

2019 ലെ പോലെ തൊണ്ണൂറ് ശതമാനം സീറ്റിലും ജയിക്കാനുള്ള സാധ്യത നിലവില്‍ ഇല്ല. കോണ്‍ഗ്രസ് മത്സരിച്ച 12 സീറ്റുകളിലാണ് വിജയസാധ്യതയുള്ളതെന്നും കെപിസിസി യോഗം വിലയിരുത്തി.

 തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂര്‍, ആലത്തൂര്‍, കോഴിക്കോട്, വടകര, വയനാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ ഉറപ്പായും ജയിക്കും. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കടുത്ത മത്സരം നടന്നെന്നും കെപിസിസി അവലോകന യോഗം വിലയിരുത്തി.

12 സീറ്റുകളോടെ യുഡിഎഫ് ഒന്നാം സ്ഥാനത്തും 8 സീറ്റുകളോടെ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്താകുമെന്നും യോഗം വിലയിരുത്തി.അതേസമയം തൃശ്ശൂര്‍  മണ്ഡലത്തില്‍ മാത്രം ബിജെപി രണ്ടാം സ്ഥാനത്തായിരിക്കുമെന്നുമാണ് വിലയിരുത്തല്‍.

നേരത്തെ 8 മുതൽ 10 സീറ്റുകൾ വരെ തങ്ങൾക്കു ലഭിക്കാമെന്ന് തെരഞ്ഞെടുപ്പിന് ശേഷമുള്ള എൽഡിഎഫിന് വിശകലന യോഗത്തിൽ ഇടതുപക്ഷ നേതാക്കൾ അവകാശപ്പെട്ടിരുന്നു.അത് ശരിവയ്ക്കുന്ന തരത്തിലാണ് കെപിസിസി യോഗത്തിന്റെയും വിലയിരുത്തൽ.കഴിഞ്ഞ തവണ 20 ൽ 19 സീറ്റുകളും കേരളത്തിൽ യുഡിഎഫ് സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: