CrimeNEWS

ഇന്‍സുലിന്‍ അമിത അളവില്‍ കുത്തിവെച്ച് 17 രോഗികളെ കൊലപ്പെടുത്തി; നഴ്സിന് 700 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് 17 ഓളം രോഗികളെ കൊലപ്പെടുത്തിയ കേസില്‍ യു.എസിലെ നഴ്സിന് 700 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 41 കാരിയായ ഹെതര്‍ പ്രസ്ഡിക്കാണ് ശിക്ഷ വധിച്ചത്. മൂന്ന് വര്‍ഷത്തിനിടെയാണ് നഴ്സ് കൊലപാതകം നടത്തിയത്. നിരവധി പേരെ കൊല്ലാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. 2020 നും 2023 നും ഇടയില്‍ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായാണ് 17 രോഗികളെ കൊലപ്പെടുത്തിയത്.

മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും കുറ്റസമ്മതം നടത്തിയ നഴ്സിന് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. 22 രോഗികള്‍ക്കാണ് ഹെതര്‍ പ്രസ്ഡി അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ചത്. ആശുപത്രിയില്‍ കുറച്ച് ജീവനക്കാര്‍ ജോലി ചെയ്യുന്ന സമയത്തും രാത്രി ഷിഫ്റ്റുകളിലുമാണ് പ്രമേഹമില്ലാത്തവര്‍ക്ക് വരെ നഴ്സ് ഇന്‍സുലിന്‍ അമിതമായി കുത്തിവെച്ചത്. 43 മുതല്‍ 104 വയസ്സ് വരെ പ്രായമുള്ളവരിലാണ് ഇന്‍സുലിന്‍ കുത്തിവെച്ചത്. ഇസുലിന്‍ കുത്തിവെച്ചതിന് പിന്നാലെ ഇരകളില്‍ പലരും മരിച്ചുവീഴുകയായിരുന്നു. ഇന്‍സുലിന്‍ അമിതമായി ശരീരത്തിലെത്തുന്നത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വര്‍ധിച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്യും.

Signature-ad

രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വര്‍ഷം മേയിലാണ് ഇവര്‍ക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തിലാണ് മറ്റ് കൊലപാതകങ്ങള്‍ കൂടി തെളിയുകയും കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തത്. നേരത്തെതന്നെ നഴ്സിന്റെ സ്വഭാവത്തെക്കുറിച്ചും രോഗികളോടുള്ള പെരുമാറ്റത്തെക്കുറിച്ചും സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. 2018 മുതല്‍ 2023 വരെ നഴ്‌സിംഗ് ഹോമുകളില്‍ ഹെതര്‍ പ്രസ്ഡി ജോലികള്‍ ചെയ്തിട്ടുണ്ട്. കൊലപാതക്കുറ്റം തെളിഞ്ഞതിന് പിന്നാലെ ഹെതര്‍ പ്രസ്ഡിയുടെ ലൈസന്‍സ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

 

Back to top button
error: