Month: March 2024

  • Kerala

    രാഹുല്‍ വന്നതിലുമധികം ആനകൾ വയനാട്ടില്‍ വന്നിട്ടുണ്ടെന്ന് സുരേന്ദ്രൻ

    കൊച്ചി: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.  ബിജെപിയുടെ വായനാട് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ പൊതുയോഗത്തിലാണ് രാഹുലിനെതിരേ  സുരേന്ദ്രൻ ആഞ്ഞടിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതിന്‍റെ ഇരട്ടി ആനകള്‍ മണ്ഡലത്തില്‍ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നതെന്ന് സുരേന്ദ്രൻ പരിഹസിച്ചു.   ടൂറിസ്റ്റു വിസയില്‍ ആറേഴു തവണ വയനാട്ടില്‍ വരുന്ന രാഹുല്‍ മണ്ഡലത്തിലെ ഒരു പ്രശ്നത്തിലും ഇടപെടാറില്ലെന്നു പറഞ്ഞ സുരേന്ദ്രൻ ‘രാഹുല്‍ വയനാട്ടില്‍ വരും, 2 പൊറോട്ട കഴിക്കും, ഇൻസ്റ്റഗ്രാമില്‍ 2 പോസ്റ്റിടും, പോവും’ ഇതാണ് നടക്കുന്നതെന്നും പരിഹസിച്ചു. വയനാടിനെ ആസ്പിരേഷനാല്‍ ജില്ലയായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തിരുമാനിച്ചെങ്കിലും സ്ഥലം എംഎല്‍എ എന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കാൻ പോലും രാഹുല്‍ ഗാന്ധി തയാറായില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.   കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വന്യജീവി ശല്യം നേരിടാൻ കോടികള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത് കേരളം എന്തുചെയ്തു എന്നെങ്കിലും രാഹുല്‍ തിരക്കിയിട്ടുണ്ടോ , എല്ലാം കാര്യങ്ങളും ചെയ്യാമായിരുന്നിട്ടും രാഹുല്‍ ഗാന്ധി…

    Read More »
  • India

    ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ യുവതിക്കും യുവാവിനും ദാരുണാന്ത്യം

    മംഗളൂരു:ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ യുവതിക്കും യുവാവിനും ദാരുണാന്ത്യം.ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇരുവരും.   മംഗളൂരുവിനടുത്ത നാട്ടക്കലിലാണ് സംഭവം.ബൈക്ക് ഓടിച്ച യതീഷ് ദേവഡിഗ(24), ബന്ധുവും ബൊണ്ടേലിലെ ദീക്ഷിതിന്റെ ഭാര്യയുമായ ശ്രീനിധി(29) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലേക്കുള്ള വഴിയില്‍ മരിച്ചിരുന്നു. യുവാവ് ചികിത്സക്കിടെയും മരിച്ചു. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്തു.

    Read More »
  • Kerala

    എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ ഫ്ലക്സില്‍ മത ചിഹ്നം;  തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എല്‍ഡിഎഫ്

    തിരുവനന്തപുരം: ആറ്റിങ്ങലിൽ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ ഫ്ലക്സില്‍ മത ചിഹ്നം ഉപയോഗിച്ചതിനെതിരെ  തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എല്‍ഡിഎഫ്. പ്രധാനമന്ത്രിയുടെയും സ്ഥാനാർത്ഥിയുടെയും ചിത്രത്തിനൊപ്പമാണ് മത ചിഹ്നം ഉള്‍പ്പെടുത്തിയത്. വിവാദമായതിന് പിന്നാലെ ഫ്ലക്സുകള്‍ നീക്കം ചെയ്തിരുന്നു. വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്‌ളക്‌സുകള്‍ വെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉപയോഗിക്കുകയായിരുന്നു. വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

    Read More »
  • Kerala

    ഭക്ഷണം കഴിക്കാം, വേണമെങ്കില്‍ മദ്യവും;കൊച്ചിയുടെ രാവുകള്‍ക്ക് നിറമേകി റസ്റ്റോബാറുകള്‍ 

    കൊച്ചി: കൊച്ചിയുടെ രാവുകള്‍ക്ക് നിറമേകി റസ്റ്റോബാറുകൾ.ഭക്ഷണവും മദ്യവും സംഗീതവും നൃത്തവും ഒരേ സമയം ആസ്വദിക്കാവുന്ന റസ്റ്റോറന്റും ബാറും ചേർന്ന സംവിധാനമാണ് റെസ്റ്റോബാർ. നിലവിലെ ബാർ ഹോട്ടലുകള്‍ തന്നെയാണ് റെസ്റ്റോബാറുകളും ഒരുക്കുന്നത്. കുറഞ്ഞ നാളുകള്‍ കൊണ്ട് ഈ ബാറുകളില്‍ സ്ത്രീകളും കുടുംബങ്ങളും ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളായെത്തിക്കഴിഞ്ഞു.നല്ല സർവീസും സുരക്ഷിതത്വവും ഉറപ്പുമുള്ള ഇടങ്ങളിലാണ് തിരക്കേറെയും. എറണാകുളം നഗരത്തില്‍ മാത്രം ഡസനിലേറെ റസ്റ്റോബാറുകള്‍ പ്രവർത്തിക്കുന്നു.മദ്യം വിളമ്ബുന്ന റസ്റ്റോറന്റിനും പുല്‍ത്തകിടിക്കും മറ്റും എക്സൈസ് വകുപ്പില്‍ നിന്ന് പ്രത്യേക ഫീസ് അടച്ച്‌ അനുമതി വാങ്ങണം. ശാന്തമായ അന്തരീക്ഷത്തില്‍ ഭക്ഷണവും ആവശ്യമുള്ളവർക്ക് മദ്യവും കഴിക്കാമെന്ന റസ്റ്റോബാറിന്റെ സൗകര്യമാണ് കൂടുതല്‍ പേരെ ആകർഷിക്കുന്നത്. ചില റസ്റ്റോബാറുകളില്‍ സപ്ളയർമാരായി സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്.

    Read More »
  • Kerala

    തിരുവനന്തപുരത്ത് ഏപ്രില്‍ 5, 10 തീയതികളിൽ പ്രാദേശിക അവധി

    തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണിമഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 10ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ തിരുവനന്തപുരം ജില്ലാ കളക്ടര്‍. ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) എന്നീ താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 10 ന് അവധിയായിരുക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. എന്നാല്‍, മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. അതേസമയം പോത്തൻകോട് ശ്രീ പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ച്‌ ഏപ്രില്‍ അഞ്ചിന് പോത്തൻകോട്, അണ്ടൂർക്കോണം, വെമ്ബായം, മാണിക്കല്‍, മംഗലപുരം ഗ്രാമ പഞ്ചായത്തുകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ കഴക്കൂട്ടം, ശ്രീകാര്യം ഭാഗമായിരുന്നതും, ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തെയും അവധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

    Read More »
  • Crime

    എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി; 30 ലക്ഷം ആവശ്യപ്പെട്ടു, ‘ലിവ് ഇന്‍ കപ്പിള്‍’ പിടയില്‍

    മുംബൈ: ക്രൈം സീരിസുകള്‍ കണ്ട് പ്രചോദിതരായി യുവതിയെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഭണ്ഡാര സ്വദേശികളും ‘ലിവ് ഇന്‍ കപ്പി’ളുമായ സ്വപ്നില്‍ മരാസ്‌കോല്‍ഹെ, ചേത്ന ബുരാഡെ എന്നിവരാണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു യുവതിയെ തട്ടികൊണ്ടുപോയത്. സ്വപ്നിലും ചേത്നയും ഏറെ നാളായി ഒന്നിച്ചായിരുന്നു താമസം. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21-വയസുള്ള ഐടി ജീവനക്കാരിയെ ലക്ഷ്യംവച്ച ഇവര്‍ ഹിംഗന ടി-പോയിന്റില്‍വച്ച് യുവതിയെ തടഞ്ഞുനിര്‍ത്തി. ചേത്ന എന്‍ഐഎയില്‍ നിന്നാണെന്നും ബോംബ് സ്ഫോടനം സംബന്ധിച്ച് ചോദ്യം ചെയ്യണമെന്നും പറഞ്ഞെങ്കിലും യുവതി മുന്നോട്ട് നടന്നുനീങ്ങുകയായിരുന്നു. എന്നാല്‍ ജോലി കഴിഞ്ഞ് തിരികെ വരവേ ഇരുവരും ചേര്‍ന്ന് യുവതിയുടെ സ്‌കൂട്ടര്‍ തടഞ്ഞ് വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഭയപ്പെടുത്തി. തോക്ക് ചൂണ്ടി പിന്നില്‍ കയറിയ സ്വപ്നില്‍ യുവതിയെ വാടകവീട്ടില്‍ എത്തിച്ചെന്ന് സോണല്‍ ഡിസിപി അനുരാഗ് ജെയിന്‍ പറഞ്ഞു. യുവതിയെ വീട്ടില്‍ പൂട്ടിയിട്ടതിനുശേഷം പിതാവിനെ വിളിച്ച് 30 ലക്ഷം രൂപ…

    Read More »
  • LIFE

    നഗ്മയുടെ കോസ്റ്റ്യൂമിന്റെ വില കേട്ട് നിര്‍മാതാവ് ഞെട്ടി; സെറ്റില്‍ പ്രശ്‌നം, നടി ഇറങ്ങിപ്പോയി

    തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗമായി മാറിയ നടിയാണ് നഗ്മ. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച നഗ്മ അക്കാലത്തെ മാദക താരമായിരുന്നു. മുംബൈക്കാരിയായ നഗ്മയ്ക്ക് തെന്നിന്ത്യന്‍ സിനിമാ രംഗത്താണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. രജിനികാന്ത് ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നഗ്മയ്ക്ക് വളരെ പെട്ടെന്ന് കരിയറില്‍ പേരും പ്രശസ്തിയും ലഭിച്ചു. ഗോസിപ്പുകള്‍ വിടാതെ പിന്തുടര്‍ന്ന നടിയുമാണ് നഗ്മ. ശരത് കുമാര്‍ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കൊപ്പം നഗ്മയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ വന്നു. നഗ്മയ്ക്ക് അധോലോകത്തെ പ്രമുഖനുമായി ബന്ധമുണ്ടെന്ന് വരെ ഒരു ഘട്ടത്തില്‍ ഗോസിപ്പ് വന്നിട്ടുണ്ട്. എന്നാല്‍ ഗോസിപ്പുകളെയെല്ലാം നേരിട്ട് സധൈര്യം മുന്നോട്ട് പോകാന്‍ നഗ്മയ്ക്ക് സാധിച്ചു. വിവാദ കലുഷിതമായ കരിയര്‍ തന്റെ വ്യക്തി ജീവിതത്തെ ബാധിക്കാതിരിക്കാന്‍ നഗ്മ ശ്രദ്ധിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗ്മ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ഭാരത സിംഹം’ എന്ന സിനിമയ്ക്കിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് സംവിധായകന്‍ സാഗര്‍ സംസാരിച്ചത്. നടന്‍ മഹേഷ് ബാബുവിന്റെ പിതാവായ അന്തരിച്ച…

    Read More »
  • Local

    അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളിയില്‍ ഓശാന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ഫ്രാന്‍സിസ് ജോര്‍ജ്

    കോട്ടയം: ലോക്‌സഭാ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളിയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച ഓശാന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. രാവിലെ അഞ്ചേമുക്കാല്‍ മുതല്‍ എട്ടര വരെ പള്ളിയിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു. കുരുത്തോല വെഞ്ചരിപ്പ് ചടങ്ങുകള്‍ക്ക് ശേഷം അതിരമ്പുഴ ചെറിയ പള്ളിയില്‍ നിന്നും വലിയ പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഓശാന ഞായര്‍ ആചരണത്തോടെ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ച വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സൗഹൃദ സംഭാഷണത്തിനു ശേഷമാണ് സ്ഥാനാര്‍ഥി മടങ്ങിയത്. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, ജൊറോയി പൊന്നാറ്റില്‍, ജൂബി ഐക്കരക്കുഴി, അഡ്വ.ജയ്‌സണ്‍ ജോസഫ്, മൈക്കിള്‍ ജയിംസ്, പി.സി പൈലോ ,തോമസ് പുതുശ്ശേരി,എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

    Read More »
  • Local

    ബിജെപി- സിപിഎം ഭായി ഭായി ഭരണം നടക്കുന്നു: പി.കെ. ഫിറോസ്

    കോട്ടയം: നരേന്ദ്രമോദി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അഴിമതിയുടെ പേര് പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് പരാജയം ഭയപ്പെട്ടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലാവ്ലിന്‍ കേസും, മാസപ്പടി കേസും ബിജെപി മൂടിവച്ച് സിപിഎം ബിജെപി ഭായി ഭായി ഭരണം കേരളത്തില്‍ നടത്തുകയാണെന്നും ഫിറോസ് ആരോപിച്ചു. കോട്ടയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന UDYFപാര്‍മെന്റ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും കേരളം വ്യാജ സര്‍ട്ടിഫിക്കറ്റിന്റെയും പിന്‍വാതില്‍ നിയമനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ യുവാക്കള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു . യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കര്‍ അധ്യക്ഷത വഹിച്ചു. കോട്ടയം പാര്‍ല മെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ:കെ.ഫ്രാന്‍സീസ് ജോര്‍ജ്, യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കേരള കോണ്‍ഗ്രസ്…

    Read More »
  • Local

    രണ്ടാം ഘട്ട പ്രചാരണത്തിലും എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍; ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് തോമസ് ചാഴികാടന്‍

    കോട്ടയം: രണ്ടാം ഘട്ട പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ എല്‍ഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തില്‍. ഇതിനകം മണ്ഡലത്തില്‍ ഗൃഹസന്ദര്‍ശനങ്ങള്‍ രണ്ടുവട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ വികസന രേഖയും സര്‍ക്കാരിന്റെ നേട്ടങ്ങളും ഉള്‍പ്പെടെ വീടുകളില്‍ എത്തിച്ചു കഴിഞ്ഞു. വിശുദ്ധ വാരത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥിയുടെ വാഹന പ്രചരണമടക്കം തുടങ്ങുക. അതിനിടെ സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സന്ദര്‍ശനവും തുടരുകയാണ്. ഇന്നലെ (ഞായര്‍) രാവിലെ ഏഴുമണിക്ക് സ്വന്തം ഇടവക ദേവാലത്തിലെ ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. വിശ്വാസികള്‍ക്കൊപ്പം കുരുത്തോല പ്രദക്ഷിണത്തിലും കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തു. സ്ഥാനാര്‍ത്ഥിക്ക് വിശ്വാസികളും ആശംസ നേര്‍ന്നു. തുടര്‍ന്ന് ഒരു ഡസനിലധികം വിവാഹങ്ങളിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു വധുവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കോട്ടയത്ത് സൗഹൃദ സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ നേരില്‍ കണ്ടു. രാത്രി ഇറഞ്ഞാലില്‍ നടന്ന കുടംബയോഗത്തിനും സ്ഥാനാര്‍ത്ഥിയെത്തി. കുടുംബയോഗത്തിനെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ചെറിയ വാക്കുകളില്‍ വികസനം പറഞ്ഞ് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് സ്ഥാനാര്‍ത്ഥിയുടെ ചെറു പ്രസംഗം. പിന്നാലെ നല്‍കിയ ലഘുഭക്ഷണം എല്ലാവര്‍ക്കും ഒപ്പമിരുന്ന്…

    Read More »
Back to top button
error: