കോട്ടയം: നരേന്ദ്രമോദി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അഴിമതിയുടെ പേര് പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് പരാജയം ഭയപ്പെട്ടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലാവ്ലിന്‍ കേസും, മാസപ്പടി കേസും ബിജെപി മൂടിവച്ച് സിപിഎം ബിജെപി ഭായി ഭായി ഭരണം കേരളത്തില്‍ നടത്തുകയാണെന്നും ഫിറോസ് ആരോപിച്ചു.
കോട്ടയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന UDYFപാര്‍മെന്റ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും കേരളം വ്യാജ സര്‍ട്ടിഫിക്കറ്റിന്റെയും പിന്‍വാതില്‍ നിയമനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ യുവാക്കള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു .
യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കര്‍ അധ്യക്ഷത വഹിച്ചു. കോട്ടയം പാര്‍ല മെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ:കെ.ഫ്രാന്‍സീസ് ജോര്‍ജ്,
യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് ടോമി വേധഗിരി, യുത്ത് ഫ്രണ്ട് ജേക്കബ് സംസ്ഥന പ്രസിഡന്റ് സാജന്‍ ജോസഫ്,
യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പായിടുക്കില്‍, കെ.എ. മാഹിന്‍ , കെ.വി.കണ്ണന്‍ ,വി.പി. നാസ്സര്‍,സുബിന്‍ മാത്യു, ജിന്റോ ടോമി, അമീര്‍ ചേനപ്പാടി, രാഹുല്‍ മറിയപ്പിള്ളി, അന്‍വര്‍ കുമ്പിലുവേലില്‍
നിബു ഷൗക്കത്ത്, നാസര്‍, താഹാ, ജോണിച്ചന്‍ പൂമരം, ഡിജു സെബാസ്റ്റ്യന്‍, അഭിലാഷ് കൊച്ചുപ്പറമ്പില്‍, നിഖില്‍ തുരുത്തില്‍, നോയല്‍ ലൂക്ക്, ബിനോയ് പുതുപ്പള്ളി, ജോസ് മോന്‍ മാളിയേക്കല്‍, സാജു ഞീഴൂര്‍, സനോജ് ഞീഴൂര്‍, അനീഷ് വാക്കാട്, ടോം ജോസഫ്, ജിതിന്‍ അഭിഷേക്, ബിജു.