LIFELife Style

നഗ്മയുടെ കോസ്റ്റ്യൂമിന്റെ വില കേട്ട് നിര്‍മാതാവ് ഞെട്ടി; സെറ്റില്‍ പ്രശ്‌നം, നടി ഇറങ്ങിപ്പോയി

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗമായി മാറിയ നടിയാണ് നഗ്മ. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച നഗ്മ അക്കാലത്തെ മാദക താരമായിരുന്നു. മുംബൈക്കാരിയായ നഗ്മയ്ക്ക് തെന്നിന്ത്യന്‍ സിനിമാ രംഗത്താണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. രജിനികാന്ത് ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നഗ്മയ്ക്ക് വളരെ പെട്ടെന്ന് കരിയറില്‍ പേരും പ്രശസ്തിയും ലഭിച്ചു. ഗോസിപ്പുകള്‍ വിടാതെ പിന്തുടര്‍ന്ന നടിയുമാണ് നഗ്മ.

ശരത് കുമാര്‍ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കൊപ്പം നഗ്മയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ വന്നു. നഗ്മയ്ക്ക് അധോലോകത്തെ പ്രമുഖനുമായി ബന്ധമുണ്ടെന്ന് വരെ ഒരു ഘട്ടത്തില്‍ ഗോസിപ്പ് വന്നിട്ടുണ്ട്. എന്നാല്‍ ഗോസിപ്പുകളെയെല്ലാം നേരിട്ട് സധൈര്യം മുന്നോട്ട് പോകാന്‍ നഗ്മയ്ക്ക് സാധിച്ചു. വിവാദ കലുഷിതമായ കരിയര്‍ തന്റെ വ്യക്തി ജീവിതത്തെ ബാധിക്കാതിരിക്കാന്‍ നഗ്മ ശ്രദ്ധിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗ്മ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ഭാരത സിംഹം’ എന്ന സിനിമയ്ക്കിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് സംവിധായകന്‍ സാഗര്‍ സംസാരിച്ചത്. നടന്‍ മഹേഷ് ബാബുവിന്റെ പിതാവായ അന്തരിച്ച സൂപ്പര്‍ താരം കൃഷ്ണയാണ് ചിത്രത്തില്‍ നായകനായത്.

സിനിമയില്‍ നഗ്മയുടെ കോസ്റ്റ്യും സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായെന്ന് സംവിധായകന്‍ പറയുന്നു. സിനിമയ്ക്ക് വേണ്ടി നഗ്മ തെരഞ്ഞെടുത്തത് രണ്ട് ഷോര്‍ട്‌സുകളാണ്. എന്നാല്‍, ഈ കോസ്റ്റ്യൂമിന്റെ വില പ്രൊഡ്യൂസര്‍ക്ക് താങ്ങാനായില്ല. അറുപതിനായിരം രൂപയായിരുന്നു നഗ്മയുടെ കോസ്റ്റ്യൂമിന്റെ വില. അന്നത്തെ കാലത്ത് ഇത് വലിയ തുകയാണ്. നായികയുടെ കോസ്റ്റ്യൂമിന് ഇത്ര വലിയ തുക മുടക്കാന്‍ കഴിയില്ലെന്ന് പ്രൊഡ്യൂസര്‍ പറഞ്ഞു.

ഇത് നഗ്മയ്ക്കും നിര്‍മാതാവിനും ഇടയില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഷൂട്ടിംഗ് മുടങ്ങുമെന്ന സാഹചര്യമായപ്പോള്‍ സംവിധായകന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നഗ്മ ഇതിന് തയ്യാറായില്ല. താന്‍ ദേഷ്യപ്പെട്ടപ്പോള്‍ നഗ്മ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നും സംവിധായകന്‍ പറയുന്നു. നഗ്മയെ തിരി കൊണ്ട് വരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ സിനിമയുടെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. പിന്നീടൊരിക്കലും താന്‍ നഗ്മയ്‌ക്കൊപ്പം സിനിമ ചെയ്തിട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.

അഭിനയ രംഗത്ത് വര്‍ഷങ്ങളായി നഗ്മ സജീവമല്ല. സിനിമാ കരിയറില്‍ താരത്തിളക്കം കുറഞ്ഞ ഘട്ടത്തില്‍ നടി രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് വിവാദങ്ങള്‍ വന്നെങ്കിലും ഇതെല്ലാം നേരിടാന്‍ നഗ്മയ്ക്ക് കഴിഞ്ഞു. നടി ജ്യോതികയുടെ അര്‍ധ സഹോദരിയാണ് നഗ്മ. അരവിന്ദ് മൊറാര്‍ജിയെന്നാണ് നഗ്മയുടെ പിതാവിന്റെ പേര്. ഷമ കാസി എന്നാണ് അമ്മയുടെ പേര്.

നഗ്മയുടെ പിതാവ് അരവിന്ദ് മൊറാര്‍ജിയുമായി വേര്‍പിരിഞ്ഞ ശേഷം ഷമ കാസി, ചന്ദര്‍ സദന എന്ന നിര്‍മാതാവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ പിറന്ന മകളാണ് ജ്യോതിക. റോഷ്‌നി എന്ന സഹോദരിയും ജ്യോതികയ്ക്കുണ്ട്. നഗ്മ സിനിമാ രംഗത്ത് നിന്ന് മാറി നില്‍ക്കുകയാണെങ്കിലും ജ്യോതിക ഇപ്പോഴും സിനിമാ രംഗത്ത് സാന്നിധ്യം അറിയിക്കുന്നുണ്ട്.

 

 

Back to top button
error: