Month: March 2024

  • India

    ”മന്ത്രിമാരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുന്നത് കുടുംബ രാഷ്ട്രീയമല്ല”!!!

    ബംഗളൂരു: മന്ത്രിമാരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുന്ന കുടുംബ രാഷ്ട്രീയമാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വോട്ടര്‍മാരുടെ ശിപാര്‍ശ അംഗീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മരുമകനും അഞ്ച് മന്ത്രിമാരുടെ മക്കളും ഇടംപിടിച്ചിട്ടുണ്ട്. ”മണ്ഡലത്തിലെ ജനങ്ങള്‍ ശിപാര്‍ശ ചെയ്തവര്‍ക്കാണ് ഞങ്ങള്‍ ടിക്കറ്റ് നല്‍കിയത്. ഇത് കുടുംബ രാഷ്ട്രീയമല്ല.ജനങ്ങളുടെ അഭിപ്രായം അംഗീകരിക്കുകയാണ്” സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കര്‍ണാടക മന്ത്രിമാരുടെ 10 കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഖാര്‍ഗെയുടെ മരുമകന്‍ രാധാകൃഷ്ണ ദൊഡ്ഡമണി ഗുല്‍ബര്‍ഗ (കലബുറഗി) ലോക്സഭാ മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുന്നത്. പിഡബ്ല്യുഡി മന്ത്രി സതീഷ് ജാര്‍ക്കിഹോളിയുടെ മകള്‍ പ്രിയങ്ക ജാര്‍ക്കിഹോളി ചിക്കോടിയില്‍ നിന്നും ജനവിധി തേടും. ബംഗളൂരു സൗത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ സിറ്റിംഗ് എം.പി തേജസ്വി സൂര്യയ്ക്കെതിരെ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡി മത്സരിക്കും. ടെക്സ്റ്റൈല്‍…

    Read More »
  • Kerala

    രക്ഷിതാക്കള്‍ വോട്ട് ചെയ്യുമെന്നു വിദ്യാര്‍ഥികള്‍ ഒപ്പിട്ട് നല്‍കണം! സത്യവാങ്മൂലം വിവാദത്തില്‍

    കാസര്‍ഗോട്: ജില്ലയിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്നു സത്യവാങ്മൂലത്തില്‍ ഒപ്പിടണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം വിവാദത്തില്‍. ഇതിനെതിരെ പ്രതിഷേധം ഉയരുകയാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താമെന്ന സത്യവാങ്മൂലത്തില്‍ രക്ഷിതാവും വിദ്യാര്‍ഥിയും ഒപ്പിടണമെന്നാണ് ഭരണകൂട നിര്‍ദ്ദേശം. ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി കൈമാറിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് ചെയ്യാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു എന്നു എഴുതി വിദ്യാര്‍ഥി ഒപ്പിടണം. ഉത്തരവാദിത്വപ്പെട്ട പൗരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുമെന്നു പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണം. 26നു ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളും നിശ്ചിത മാതൃകയില്‍ പ്രതിജ്ഞ തയ്യാറാക്കണെന്നാണ് നിര്‍ദ്ദേശം. ജില്ലയിലെ സ്വീപ്പ് കോര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുന്നത്. ഒപ്പിട്ട സത്യവാങ്മൂലം പ്രധാന അധ്യാപകന്‍ തിരികെ കൈപ്പറ്റി ബൂത്തുതല ഓഫീസര്‍മാരെ ഏല്‍പ്പിക്കണമെന്നാണ് ഔദ്യോ?ഗിക നിര്‍ദ്ദേശം. എന്നാല്‍, വോട്ട് ചെയ്യാനുള്ള അവകാശം പോലെ ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടെന്നു പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു.…

    Read More »
  • Kerala

    ടിവി പൊട്ടിത്തെറിച്ച്‌ അപകടം ; പറവൂരിൽ വയോധികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക് 

    പറവൂർ: പ്രവർത്തിച്ചുകൊണ്ടിരുന്ന ടെലിവിഷൻ പൊട്ടിത്തെറിച്ചു.പറയകാട് കാലാക്കശേരി രാമചന്ദ്രന്റെ വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന രാമചന്ദ്രൻ ടിവി കണ്ടുകൊണ്ടിരിക്കുമ്ബോള്‍ തീയും പുകയും ഉയരുകയായിരുന്നു. രാമചന്ദ്രൻ വീടിന് പുറത്തേക്കിറങ്ങി ഓടിയതിനു പിന്നാലെ ടിവി പൊട്ടിത്തെറിച്ചു. പഴയ മോഡല്‍ പിക്ചർ ട്യൂബുള്ള ടിവിയാണ് പൊട്ടിത്തെറിച്ചത്. ടിവി പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല.സംഭവത്തിൽ മുറിയില്‍ സമീപത്തുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു.അതേസമയം വീട്ടിലെ വൈദ്യുതി സംവിധാനത്തിന് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടുമില്ല.

    Read More »
  • Kerala

    പാലായില്‍ ക്രെയിന്‍ ഇടിച്ച് വയോധികന് ദാരുണാന്ത്യം; ചക്രം തലയിലൂടെ കയറിയിറങ്ങി

    കോട്ടയം: പാലാ കടപ്പാട്ടൂര്‍ ബൈപ്പാസില്‍ വയോധികന്‍ ക്രെയിന്‍ സര്‍വീസ് വാഹനം ഇടിച്ച് മരിച്ചു. കടപ്പാട്ടൂര്‍ കേളപ്പനാല്‍ ഔസേപ്പച്ചനാണ് (71) മരിച്ചത്. റോഡില്‍ തെറിച്ച് വീണ ഔസേപ്പച്ചന്റെ തലയില്‍ ചക്രങ്ങള്‍ കയറിയിറങ്ങി ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈപ്പാസില്‍ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച രാവിലെ 8.15-നാണ് അപകടമുണ്ടായത്. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് ഔസേപ്പച്ചനെ ക്രെയിന്‍ ഇടിച്ചത്. പാലാ പോലീസും ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി റോഡും വാഹനത്തിന്റെ ടയറുകളും ശുചിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.  

    Read More »
  • Kerala

    സ്വന്തം പറമ്പില്‍നിന്ന് തേങ്ങയിടുന്നതിന് വയോധികയ്ക്ക് സിപിഎം വിലക്ക്; വസ്തുതാവിരുദ്ധമെന്ന് പാര്‍ട്ടി

    കാസര്‍േഗാഡ്: സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് വയോധികയ്ക്ക് സിപിഎം പ്രവര്‍ത്തകര്‍ വിലക്കേര്‍പ്പെടുത്തി. നീലേശ്വരം പാലായിലെ എംകെ രാധയ്ക്കാണ് വിലക്ക്. ശനിയാഴ്ച തെങ്ങുകയറ്റ തൊഴിലാളിയെത്തി തെങ്ങ് കയറുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്നാണ് പരാതി. ഇതോടൊപ്പം സംഘം കത്തി പിടിച്ചെടുക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കാണ് രാധ പരാതി നല്‍കിയത്. പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2016 മുതല്‍ പ്രദേശത്ത് പ്രശ്‌നം നിലവിലുണ്ട്. സമീപത്തെ റോഡ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കാത്തതാണ് പ്രശ്‌നത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് കേസുകളും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് രാധ തൊഴിലാളികളുമായി എത്തി തേങ്ങയിടാന്‍ ശ്രമിച്ചത്. ഇത് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. എന്നാല്‍, വസ്തുതവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പേരോള്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പാലിയിലെയും പരിസരപ്രദേശങ്ങളിലെയും പറമ്പുകളില്‍ തേങ്ങ പറിക്കുന്നത് ഇവിടത്തെ തൊഴിലാളികളാണ്. പുറമെ നിന്ന് തൊഴിലാളികള്‍ വന്നത് നാട്ടിലെ തൊഴിലാളികള്‍ തടയുകയാണ് ചെയ്തത്. ചോദ്യം ചെയ്ത തൊഴിലാളികളെ അസഭ്യം…

    Read More »
  • Local

    പനച്ചിക്കാട് എസ്‌സി/എസ്ടി ബാങ്ക് തട്ടിപ്പ്: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജാലയും നൈറ്റ് മാര്‍ച്ചും നടത്തി

    കോട്ടയം: പനച്ചിക്കാട് എസ്‌സി/എസ്ടി സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.ഫ്രാന്‍സിസ് ജോര്‍ജ്. നിക്ഷേപകരുടെ പണം തിരികെ എത്രയും പെട്ടെന്ന് നല്‍കാനുള്ള ക്രമീകരണം സര്‍ക്കാര്‍ സ്വീകരിക്കണം പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കൊപ്പം ഏതറ്റം വരെയും പോരാട്ടത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പനച്ചിക്കാട് എസ് സി – എസ് ടി ബാങ്കില്‍ സി പി എം ഭരണസമതിയുടെ നേതൃതത്തില്‍ നടന്ന തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാലയും നൈറ്റ് മാര്‍ച്ചിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 40 വര്‍ഷമായി സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമതിയാണ് ഈ ബാങ്കിന്റ ഭരണം നടത്തുന്നത്. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിയ സാഹചര്യത്തില്‍ പണം നല്‍കാതെ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 300 ലക്ഷം രൂപയാണ് ഈ ബാങ്കില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. പ്രതിഷേധ ജ്വാലയും നൈറ്റ് മാര്‍ച്ചും പുതുപ്പള്ളി എംഎല്‍എ…

    Read More »
  • Kerala

    കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു

    കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനോട് അനുബന്ധിച്ച്‌ വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. പുലർച്ചെ 12ഓടെയായിരുന്നു അപകടം. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റിയെത്തുകയും ഇതിനിടെയുണ്ടായ തിരക്കില്‍ അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് അപകടത്തില്‍പെടുകയുമായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • Kerala

    കേരളത്തില്‍ വേനല്‍മഴ 4 ദിവസം തുടരും, ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളില്‍ മഴ സാധ്യത

    തിരുവനന്തപുരം: കൊടും ചൂടില്‍ വിയർത്ത് വലയുന്ന കേരളത്തിന് ഈ ആഴ്ച വേനല്‍ മഴയുടെ ആശ്വാസമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളില്‍ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്. നിലവിലെ അറിയിപ്പ് പ്രകാരം നാളെയും മറ്റന്നാളും ആലപ്പുഴ, എറണാകുളം ജില്ലകളിലെങ്കിലും വേനല്‍ മഴ ലഭിച്ചേക്കും. 28 -ാം തിയതി 3 ജില്ലകളിലാണ് നിലവില്‍ മഴ സാധ്യതയുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അന്നേ ദിവസം വേനല്‍ മഴ ലഭിക്കാൻ ഏറ്റവും കൂടുതല്‍ സാധ്യത. അതേസമയം കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി മോശമല്ലാത്ത മഴയാണ് തെക്കൻ കേരളത്തിൽ ലഭിക്കുന്നത്.ഇടിയോടു കൂടിയ മഴയായതിനാൽ ഏവരും ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.

    Read More »
  • Local

    മത്സരിക്കാൻ വിമുഖത കാണിച്ച കെ സുരേന്ദ്രനെ നിർബന്ധിച്ച് കളത്തില്‍ ഇറക്കിയത് നരേന്ദ്രമോദിയും അമിത് ഷായും

    ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വിമുഖത കാണിച്ച കെ സുരേന്ദ്രനെ കളത്തില്‍ ഇറക്കിയത് നരേന്ദ്രമോദിയും അമിത് ഷായും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സംസ്ഥാനത്തെ ശക്തനായ ബിജെപി നേതാവ് മത്സരിക്കണം എന്ന് ദേശീയ നേതൃത്വം നിർദ്ദേശിച്ചതോടെ സുരേന്ദ്രന്റെ മുന്നിൽ മറ്റ് വഴിയില്ലായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെയും പ്രതിപക്ഷ നിരയിലെയും പ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധിയും ആനി രാജയും മാറ്റുരയ്ക്കുന്നുവെന്ന സവിശേഷതയാണ് വയനാടിനുള്ളത്. ഇതിലേക്ക് ദേശീയനിരയിലെ ആരെങ്കിലും ബിജെപി സ്ഥാനാർഥിയായി എത്തുമോയെന്നായിരുന്നു പ്രധാന ആകാംക്ഷ. എ.പി.അബ്ദുല്ലക്കുട്ടി, സന്ദീപ് വാരിയര്‍, സി.കെ.ജാനു തുടങ്ങിയ പേരുകളും നേതൃത്വം പരിഗണിച്ചു. ഒടുവിലാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ പേരിലേക്ക് എത്തിച്ചേർന്നത്. വയനാട്ടിൽ സുരേന്ദ്രന്റെ സാന്നിധ്യം, തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണു പാർട്ടി കാണുന്നതെന്ന പ്രതീതി കേരളത്തിലും പുറത്തും സൃഷ്ടിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. നാലു മണ്ഡലങ്ങളിലും സ്ഥാനാർഥികളെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും ബിജെപി നേരത്തേതന്നെ പ്രചാരണം തുടങ്ങിയിരുന്നു.

    Read More »
  • India

    ജെഎൻയുവില്‍ ഇടതുസഖ്യത്തിന്റെ മുന്നേറ്റം; പ്രധാന 4 സീറ്റുകളില്‍ മൂന്നിലും മിന്നും വിജയം

    ഡൽഹി: ജവഹർലാല്‍ നെഹ്റു സ്റ്റുഡനറ്സ് യൂണിയൻ തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വിജയം. തിരഞ്ഞെടുപ്പ് നടന്ന പ്രധാന നാല് സീറ്റുകളില്‍ മൂന്നും നേടിക്കൊണ്ടാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ക്യാമ്ബസില്‍ ഇടതു വിദ്യാർത്ഥി സഖ്യം വിജയം ആവർത്തിച്ചത്. എബിവിപിയായിരുന്നു എല്ലാ സീറ്റുകളിലേക്കും പ്രധാന എതിരാളി. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എഐഎസ്‌എ) ധനഞ്ജയ് യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവിജിത് ഘോഷ് വൈസ് പ്രസിഡന്റായും മുഹമ്മദ് സാജിദ് ജോയിന്റ് സെക്രട്ടറിയായും വിജയിച്ചു. ഇടതുപക്ഷം പിന്തുണച്ച ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷനില്‍ (ബാപ്സ) നിന്നുള്ള പ്രിയാൻഷി ആര്യയാണ് ജനറല്‍ സെക്രട്ടറിയായി വിജയിച്ചത്. നേരത്തേ ഇടതു സഖ്യം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്വാതി സിംഗിനെ സ്ഥാനാർത്ഥിയായി നിർത്തിയിരുന്നെങ്കിലും സ്വാതിയുടെ നോമിനേഷൻ പോളിംഗിന് മണിക്കൂറുകള്‍ക്ക് മുമ്ബ് തള്ളിപ്പോയിരുന്നു. ഇതേത്തുടർന്നാണ് ആര്യക്ക് വോട്ട് ചെയ്യാൻ ഇടത് സഖ്യം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തത്.   കോവിഡ് മൂലമുണ്ടായ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെഎൻയുവില്‍ തിരഞ്ഞെടുപ്പ് നടന്നത്.

    Read More »
Back to top button
error: