കോട്ടയം: രണ്ടാം ഘട്ട പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ എല്‍ഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തില്‍. ഇതിനകം മണ്ഡലത്തില്‍ ഗൃഹസന്ദര്‍ശനങ്ങള്‍ രണ്ടുവട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ വികസന രേഖയും സര്‍ക്കാരിന്റെ നേട്ടങ്ങളും ഉള്‍പ്പെടെ വീടുകളില്‍ എത്തിച്ചു കഴിഞ്ഞു. വിശുദ്ധ വാരത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥിയുടെ വാഹന പ്രചരണമടക്കം തുടങ്ങുക.
അതിനിടെ സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സന്ദര്‍ശനവും തുടരുകയാണ്. ഇന്നലെ (ഞായര്‍) രാവിലെ ഏഴുമണിക്ക് സ്വന്തം ഇടവക ദേവാലത്തിലെ ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. വിശ്വാസികള്‍ക്കൊപ്പം കുരുത്തോല പ്രദക്ഷിണത്തിലും കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തു. സ്ഥാനാര്‍ത്ഥിക്ക് വിശ്വാസികളും ആശംസ നേര്‍ന്നു. തുടര്‍ന്ന് ഒരു ഡസനിലധികം വിവാഹങ്ങളിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു വധുവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കോട്ടയത്ത് സൗഹൃദ സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ നേരില്‍ കണ്ടു.
രാത്രി ഇറഞ്ഞാലില്‍ നടന്ന കുടംബയോഗത്തിനും സ്ഥാനാര്‍ത്ഥിയെത്തി. കുടുംബയോഗത്തിനെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ചെറിയ വാക്കുകളില്‍ വികസനം പറഞ്ഞ് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് സ്ഥാനാര്‍ത്ഥിയുടെ ചെറു പ്രസംഗം. പിന്നാലെ നല്‍കിയ ലഘുഭക്ഷണം എല്ലാവര്‍ക്കും ഒപ്പമിരുന്ന് കഴിച്ചു മടക്കം. ഇന്നും സൗഹൃദ സന്ദര്‍ശനങ്ങളിലൂടെ പരമാവധി വോട്ടര്‍മാരെ കാണാനാണ് സ്ഥാനാര്‍ത്ഥിയുടെ തീരുമാനം.