Month: March 2024
-
Kerala
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ….? കടമ്മനിട്ടയുടെ കവിത വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കറുത്ത നിറമുള്ള കുറത്തിയുടെയും കുറത്തിയുടെ കറുത്ത മക്കളുടെയും കഥപറയുന്ന കവിത.പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണന്റെ തീ തുപ്പുന്ന വരികൾ വീണ്ടും ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ‘നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ,നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ’ -കടമ്മനിട്ട എന്ന വലിയ കവി തൊണ്ട പൊട്ടികീറും മട്ടില്‍ ഉച്ചത്തില്‍ പാടി കേരളത്തെയാകെ ഞെട്ടിച്ച ‘കുറത്തി’ എന്ന അതിഗംഭീരമായ കവിതയിലെ മൂർച്ചയേറിയ വരികളാണിത്. കലാമണ്ഡലം സത്യഭാമ കറുപ്പിനെയും കറുത്ത മനുഷ്യരെയും അധിക്ഷേപിച്ചതോടെയാണ് സോഷ്യൽ മീഡിയ കടമ്മനിട്ട കവിതയുടെ ശക്തമായ തിരിച്ചുവരവ് നടത്തിയത്. 1978 കാലത്തെ ഒരു പകല്‍ സമയത്ത് തിരുവനന്തപുരത്ത് കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്ബസിലെ ഗാന്ധിഭവൻ ഓഡിറ്റോറിയത്തിലിരുന്നാണ് കടമ്മനിട്ട കുറത്തി ചൊല്ലുന്നത് ശ്വാസമടക്കിപ്പിടിച്ചിരുന്നു ജനം അത് കേട്ടത്. യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ്സ് യൂണിയനാണ് കടമ്മനിട്ടയെ കവിത ചൊല്ലാൻ കാമ്ബസിലേക്ക് ക്ഷണിച്ചത്.ജുബ്ബയും മുണ്ടും ധരിച്ച് മൈക്കിനു മുന്നില്‍ വേദി നിറഞ്ഞു നിന്ന കവി ഉയർന്ന ശബ്ദത്തിലാണ് കവിത ചൊല്ലുന്നത്. ‘നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ’ എന്ന വരിയാവുമ്ബോഴേയ്ക്ക് ശബ്ദം…
Read More » -
India
ലോകത്തെ ഏറ്റവും വൃത്തികെട്ട രാജ്യം ഇന്ത്യ; സ്ഥാനം 180
ലോകത്തിലെ ഏറ്റവും വൃത്തിയേറിയ രാജ്യങ്ങളുടെ പട്ടികയിൽ ഡെൻമാർക്കിന് ഒന്നാം സ്ഥാനവും ഇന്ത്യക്ക് അവസാന സ്ഥാനവും.ലോകത്തെ 180 രാജ്യങ്ങളിലെ കണക്കെടുത്തപ്പോള്‍ ഇന്ത്യയുടെ സ്ഥാനം 180 ആണ്. വൃത്തിയുള്ള രാജ്യമായിരിക്കാനുള്ള യോഗ്യത ശുദ്ധമായ ജലം, വായു, കൃത്യമായ മാലിന്യനിർമ്മാർജന സംവിധാനം, ശരിയായ ശുചീകരണം എന്നിവ നടക്കുന്ന രാജ്യങ്ങളാണ് ഈ വിഭാഗത്തില്‍ വരിക.പരിസ്ഥിതി പ്രകടന സൂചിക(ഇപിഐ) വഴിയാണ് രാജ്യങ്ങളെ ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്നത്. ഡെൻമാർക്ക് ഇപിഐ സ്‌കോർ 77.9 ഉള്ള ഡെന്മാർക്ക് ആണ് വൃത്തിയേറിയതും അന്തരീക്ഷം ശുദ്ധമായതുമായ രാജ്യം. മലിനജല നിവാരണം, ജലജീവി സംരക്ഷിത പ്രദേശങ്ങള്‍, തുടങ്ങി പല മേഖലകളിലും ഡെന്മാർക്ക് 100 പോയിന്റും നേടി. ഹരിതഗൃഹവാതകങ്ങള്‍ക്ക് എതിരെ പ്രവർത്തിച്ചും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടിയെടുത്തുമാണ് ഡെൻമാർക്ക് ഈ നില നേടിയെടുത്തത്. യുണൈറ്റഡ് കിംഗ്‌ഡം ഇപിഐ സ്‌കോർ 77.7 ഉള്ള യു.കെയാണ് രണ്ടാം സ്ഥാനത്തുള്ളത്. 67.5 മില്യണ്‍ ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് ഇത് വലിയ അംഗീകാരമുള്ള സ്‌കോറാണ്. കുടിവെള്ളം, ശുചീകരണം, മലിനീകരണം എന്നിവയില്‍ മുഴുവൻ മാർക്കുകളും യു.കെ…
Read More » -
Kerala
ഇരു മുന്നണികളും അവഗണിച്ചു; ഇത്തവണ കൊല്ലത്തിന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും: കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ
കൊല്ലം: കൊല്ലത്തെ ഇരു മുന്നണികളും ഇത്രയും കാലമായി അവഗണിക്കുകയായിരുന്നെന്നും ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്നും കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. കൊല്ലത്തെ സ്ഥാനാർത്ഥിത്വം വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും തന്നെ സ്ഥാനാർത്ഥിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.ജില്ലയിൽ ഏതെങ്കിലും ഒരു മേഖലയില്‍ വികസനം കാണാൻ കഴിയുന്നുണ്ടോ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ചോദിച്ചു. സർവ മേഖലയിലും മുന്നിട്ട് നിന്ന സ്ഥലമായിരുന്നു കൊല്ലം.എന്നാൽ ഇന്ന് വികസനത്തിനായി ദാഹിച്ചിരിക്കുന്ന ജനതയാണ് അവിടെയുള്ളതെന്ന് കൃഷ്ണകുമാർ പറഞ്ഞു.ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റം പ്രതിഫലിക്കും.കൊല്ലത്താണ് ഇനി തന്റെ ഇല്ലമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന് വളരെ വളക്കൂറുള്ള സ്ഥലമാണ് കൊല്ലം.എന്നാൽ ഇരു മുന്നണികളും കൊല്ലത്തെ തീർത്തും അവഗണിച്ച് ഇന്ന് വികസനമില്ലാതാക്കിയിരിക്കുകയാണ്. നരേന്ദ്ര മോദി ആവിഷ്കരിച്ച വികസനമല്ലാതെ കൊല്ലത്ത് ഏതെങ്കിലും തരത്തിലുള്ള വികസനം എംപിക്ക് കാണിച്ച് തരാൻ കഴിയുമോയെന്നും അദ്ദേഹം ആരാഞ്ഞു. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തുടർന്നും ഞാൻ ബിജെപിക്കായി പ്രവർത്തിച്ചു കൊണ്ടിരുന്നു.ഇതെല്ലാം കേന്ദ്രത്തിലെ ബിജെപി നേതൃത്വം വീക്ഷിച്ചിട്ടുണ്ടാവാം.തന്റെ പ്രവർത്തനത്തിൽ നേതൃത്വം…
Read More » -
Kerala
വയനാട്ടിലെ തോൽവിയോടെ കെ.സുരേന്ദ്രൻ ഇത്തവണ ഗിന്നസ് ബുക്കിൽ ഇടം നേടുമെന്ന് സോഷ്യൽ മീഡിയ
വയനാട്ടിൽ ലോക്സഭാ സ്ഥാനാർത്ഥിയായി എത്തിയതോടെ കെ.സുരേന്ദ്രൻ ഇത്തവണ ഗിന്നസ് ബുക്കിൽ ഇടം നേടുമെന്ന് സോഷ്യൽ മീഡിയ.ഒ.രാജഗോപാലിനെ മറികടന്ന് ഏറ്റവും കൂടുതൽ തോൽവിയുടെ പേരിലായിരിക്കും ഇതെന്നും സോഷ്യൽ മീഡിയ പറയുന്നു. തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ തോല്‍വികളാണ് കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിയെ ഒ രാജഗോപാല്‍ ഏറ്റുവാങ്ങിയിരുന്നത് ഇതോടെ അദ്ദേഹത്തെ പരിഹസിച്ചിച്ചവർ ഏറെയാണ് .എങ്കിലും ജയിച്ച ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞത്. കെട്ടിവെച്ച കാശ് കിട്ടില്ലെന്നറിഞ്ഞുതന്നെയാണ് ഒ. രാജഗോപാൽ പലപ്പോഴും തിരഞ്ഞെടുപ്പിനിറങ്ങിയത്.ജയിക്കില്ലെങ്കിലും പ്രസ്ഥാനം വളരാനുള്ള പ്രായോഗിക സമീപനമായാണ് തിരഞ്ഞെടുപ്പിനെ രാജഗോപാൽ കണ്ടിരുന്നതും.ഇങ്ങനെയൊരു പാർട്ടിയുണ്ടെന്ന് ജനത്തെ അറിയിക്കാനാകുമല്ലോ എന്നായിരുന്നു അതിന് ന്യായമായി അദ്ദേഹം പറഞ്ഞിരുന്നത്. അതോടെ തോൽക്കാനൊരു സ്ഥാനാർഥിയെന്നൊരു പേരും രാജഗോപാലിന് വീണും കിട്ടി. “എബ്രഹാം ലിങ്കൺ 15 തവണയാണ് തോറ്റത്. 16-ാം തവണ ജയിച്ചു.” എന്നായിരുന്നു ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നത്. അതുപോലെയായിരുന്നു രാജഗോപാലിന്റെയും വിജയം. 16-ാമത് മത്സരത്തിലാണ് അദ്ദേഹം നേമം എം.എൽ.എ.യായത്.ഇതോടെ ഇനിയൊരു മത്സരത്തിനില്ലയന്ന് രാജഗോപാൽ തീരുമാനിക്കുകയായിരുന്നു. ഒ.രാജഗോപാലിന്റെ അത്ര തിരഞ്ഞെടുപ്പ് പരീക്ഷണങ്ങൾ വരില്ലെങ്കിലും…
Read More » -
Kerala
ശോഭ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും: കെ. സുരേന്ദ്രൻ
ആലപ്പുഴ: കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വനിതകള്‍ക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് നല്‍കിയ പാർട്ടിയാണ് ബിജെപിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശോഭാ സുരേന്ദ്രൻ ആലപ്പുഴയില്‍ സ്ഥാനാർത്ഥിയായതോടെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഉറക്കം നഷ്ടപ്പെട്ടുവെന്നും ശോഭ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ നടന്ന മണ്ഡലം കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നിട്ടും ആലപ്പുഴയ്‌ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ശബരിമലയിലേക്ക് യുവതികളെ കയറ്റിവിടാൻ തിടുക്കം കൂട്ടുകയും പരിശ്രമിക്കുകയും ചെയ്തയാളാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫ്. നിരോധിത തീവ്രവാദ സംഘടനകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഈരാറ്റുപേട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്താക്കണം. “അവിലും മലരും കുന്തിരിക്കവും” മുദ്രാവാക്യം ഉയർന്നത് ആലപ്പുഴയില്‍ വച്ചായിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി തന്റെ നിലപാട് പറയാൻ ഇതുവരെ തയ്യാറായിട്ടില്ല. എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടുബാങ്ക് രാഷ്‌ട്രീയം മാത്രമാണുള്ളത്. എന്നാല്‍ എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന ഏക മുന്നണി എൻഡിഎ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സഹോദരങ്ങൾ അറസ്‌റ്റിൽ
കൊല്ലം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സഹോദരങ്ങൾ അറസ്‌റ്റിൽ. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ കക്കാക്കുന്ന് പൂമുറ്റത്ത് വീട്ടില്‍ അഭിനോ സുനില്‍ (23), സഹോദരന്‍ അക്വിനോ സുനില്‍ (25) എന്നിവരാണ് അറസ്റ്റിലായത്. യുവാവും കൂട്ടാളികളും ബൈക്കുകളിലും കാറുകളിലുമായി പെൺകുട്ടിയുടെ വീട്ടിലെത്തുകയും എതിർത്ത ബന്ധുക്കളെ പരിക്കേല്‍പ്പിച്ച് പെണ്‍കുട്ടിയുമായി കടക്കുകയുമായിരുന്നു. എന്നാല്‍ അഭിനോയെയും സഹോദരനെയും നാട്ടുകാര്‍ തടഞ്ഞ് വച്ചു തെക്കുംഭാഗം പൊലീസിനു കൈമാറി. അക്രമി സംഘം വീടിനും കേടുപാടു വരുത്തി. പിടിയിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഇനി അഞ്ചു പേര്‍ കൂടി പിടിയിലാകാനുണ്ട്. പൊലീസ് ഇന്‍സ്പെക്ടര്‍ വി.പ്രസാദ്,ഇന്‍സ്പെക്ടര്‍ വി.പ്രസാദ്, എസ്‌ഐമാരായ സലിം, മണിലാല്‍, സജികുമാര്‍, എഎസ്‌ഐ രഞ്ജിത്ത് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി ഇന്നലെ തെക്കുംഭാഗം സ്റ്റേഷനില്‍ ഹാജരായി. ശനി രാത്രി 10ന് ചവറ സൗത്ത് വടക്കുംഭാഗത്തായിരുന്നു സംഭവം.
Read More » -
Kerala
കോതമംഗലത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ
കൊച്ചി: കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം നടന്നത്. പരേതനായ ചെങ്ങമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മ (അമ്മിണി-72) യെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ഇവരുടെ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. ഇന്നലെ വൈകുന്നേരം 3.45 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്.മരുമകളും ചേലാട് ബെസ് അനിയ പബ്ലിക് സ്‌കൂളിലെ അധ്യാപികയുമായ സിന്‍ജു വീട്ടിലെത്തിയപ്പോള്‍ സാറാമ്മ മരിച്ചുകിടക്കുകയായിരുന്നു. ഇവർ ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.സാറാമ്മയുടെ ധരിച്ചിരുന്ന സ്വര്‍ണവളകളും മാലയും നഷ്‌ടപ്പെട്ടിട്ടുണ്ട്. വീണുകിടന്നതിനു സമീപം മഞ്ഞള്‍പ്പൊടി വിതറിയിരുന്നു. ഭക്ഷണാവശിഷ്‌ടങ്ങളും ചിതറിക്കിടന്നിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്ബോള്‍ തലയ്‌ക്കു പിന്നില്‍ കഠിമായതെന്തോ ഉപയോഗിച്ച് അടിച്ചാതാകാമെന്നാണു പോലീസ് നിഗമനം. സ്വര്‍ണം നഷ്‌ടപ്പെട്ടതിനാല്‍ മോഷണമാണു ലക്ഷ്യമെന്നു കരുതുന്നു. ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളില്‍ ഇരുന്ന സാറാമ്മയെ പിന്നില്‍ നിന്ന് മാരകായുധം വച്ച് അടിച്ചുവെന്നാണ് കരുതുന്നത്. സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്. വീടിനോടു ചേര്‍ന്നുള്ള പഴയ വീട്ടില്‍…
Read More » -
Kerala
കൊല്ലത്തും കോഴിക്കോടും ഉറങ്ങിക്കിടന്ന 2 യുവാക്കളുടെ തലയിലൂടെ വാഹനം കയറി, തത്ക്ഷണം മരണം
കൊല്ലം കണ്ണനല്ലൂരിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാത്രി കലാപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങിയ യുവാവ് തലയിലൂടെ മിനി ബസ് കയറിയിറങ്ങി തത്ക്ഷണം മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാ(25)ണ് മരിച്ചത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തായിരുന്നു അപകടം. പൊന്നമ്മ ഉത്സവപരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ, ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പന്തീരാങ്കാവിൽ ഉറങ്ങി കിടന്ന ഇതര സംസ്ഥാന തൊഴിലാളി ടിപ്പര്‍ ലോറി കയറി മരിച്ചു. ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി സനിഷേക് കുമാര്‍ ആണ് മരിച്ചത്. 20 വയസായിരുന്നു. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനായി മണ്ണ് ഇറക്കാന്‍ വന്ന ലോറിയാണ് ഉറങ്ങുകയായിരുന്ന സനിഷേക് കുമാറിനു മുകളിലൂടെ കയറിയത്.
Read More » -
Kerala
കോട്ടയത്ത് സ്‌കൂട്ടർ ലോറിക്കടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുമ്പോഴാണ് അപകടം
കോട്ടയത്ത് ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മ കണ്ടെയ്നർ ലോറിയുടെ ടയറിനിടയിലേക്കു തെറിച്ചു വീണ് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലകുഴിയിൽ ബിനോയിയുടെ ഭാര്യ പ്രിയ (46) ആണു മരിച്ചത്. പ്രിയ ടയറിനിടയിൽ കുടുങ്ങിയത് കണ്ടെയ്നർ ഡ്രൈവർ അറിഞ്ഞില്ല. പ്രിയ ടയറിനിടയിൽ കുടുങ്ങി കിടക്കുന്നതു കണ്ട പൊലീസ് സംഘം കണ്ടെയ്നർ ലോറി തടഞ്ഞു നിർത്തി. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ നാഗമ്പടം മേൽപ്പാലത്തിലാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ പ്രിയയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ലോറി സ്കൂട്ടറിൽ തട്ടിയപ്പോൾ പ്രിയ തെറിച്ച് കണ്ടെയ്നർ ലോറിയുടെ ടയറിനിടയിൽ കുടുങ്ങിയെന്നാണു കരുതുന്നത്. ഇന്നലെ വൈകിട്ട് നാഗമ്പടത്തിനു സമീപം മറ്റൊരു അപകടം നടന്നു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗതാഗതക്കുരുക്കുണ്ടായി. ഗതാഗത തടസം പരിഹരിക്കാനായി വരുന്നതിനിടെയാണു കണ്ടെയ്നർ ലോറിയുടെ ടയറിനിടയിൽ പ്രിയ അപകടത്തിൽപ്പെട്ടു കിടക്കുന്നതു പൊലീസ് കാണുന്നത്. ഉടൻ തന്നെ കണ്ടെയ്നർ നാഗമ്പടം പാലത്തിനു മുകളിൽ തടഞ്ഞിട്ടു. പ്രിയയെ ഉടൻ…
Read More » -
Kerala
ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു; ഓര്‍മ്മയാകുന്നത് ആനച്ചന്തം
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ (55) ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 8.15 നാണ് മരണം. കഴിഞ്ഞ 8 മാസമായി പാദരോഗത്തിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ മദപ്പാട് സമയത്താണ് അസുഖം പിടിപ്പെട്ടത്. ഈ സീസണിലെ ഉത്സവങ്ങളില്ലൊന്നും പങ്കെടുത്തിരുന്നില്ല. 1992 ലാണ് മംഗലാംകുന്നിലെ എം.എ.പരമേശ്വരനും സഹോദരന്‍ എം.എ.ഹരിദാസനും ബിഹാര്‍ സോണ്‍പൂരിലെ മേളയില്‍നിന്നും അയ്യപ്പനെ വാങ്ങുന്നത്. 305 സെന്റിമീറ്റര്‍ ഉയരമുണ്ട്. തൃശൂര്‍ പൂരത്തിലെ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ സ്വകാര്യ ഉടമസ്ഥതയിലുള്ള അപൂര്‍വം ആനകളിലൊന്നാണ് അയ്യപ്പന്‍. ചെറായി, ചക്കുമലശ്ശേരി ഉത്സവങ്ങളിലെ തലപ്പൊക്ക മത്സരങ്ങളില്‍ പല തവണ വിജയിച്ചിട്ടുണ്ട്. നെന്‍മാറ വല്ലങ്ങിവേല, ചിനക്കത്തൂര്‍ പൂരം, ഉത്രാളികാവ് പൂരം, പരിയാനമ്പറ്റ പൂരം, പറക്കോട്ടുകാവ് താലപ്പൊലി തുടങ്ങിയവയ്ക്ക് നിരവധി വര്‍ഷം തിടമ്പേറ്റി. ഗജരാജ വൈസൂര്യ പട്ടം നല്‍കി അയ്യപ്പനെ ആദരിച്ചിട്ടുണ്ട്.
Read More »