KeralaNEWS

തിരുവനന്തപുരത്ത് ഏപ്രില്‍ 5, 10 തീയതികളിൽ പ്രാദേശിക അവധി

തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണിമഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 10ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ തിരുവനന്തപുരം ജില്ലാ കളക്ടര്‍.

ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) എന്നീ താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 10 ന് അവധിയായിരുക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. എന്നാല്‍, മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

അതേസമയം പോത്തൻകോട് ശ്രീ പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ച്‌ ഏപ്രില്‍ അഞ്ചിന് പോത്തൻകോട്, അണ്ടൂർക്കോണം, വെമ്ബായം, മാണിക്കല്‍, മംഗലപുരം ഗ്രാമ പഞ്ചായത്തുകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ കഴക്കൂട്ടം, ശ്രീകാര്യം ഭാഗമായിരുന്നതും, ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തെയും അവധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

Back to top button
error: