LocalNEWS

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളിയില്‍ ഓശാന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: ലോക്‌സഭാ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളിയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച ഓശാന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

രാവിലെ അഞ്ചേമുക്കാല്‍ മുതല്‍ എട്ടര വരെ പള്ളിയിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു. കുരുത്തോല വെഞ്ചരിപ്പ് ചടങ്ങുകള്‍ക്ക് ശേഷം അതിരമ്പുഴ ചെറിയ പള്ളിയില്‍ നിന്നും വലിയ പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുത്തു.

ഓശാന ഞായര്‍ ആചരണത്തോടെ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ച വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള
സൗഹൃദ സംഭാഷണത്തിനു ശേഷമാണ് സ്ഥാനാര്‍ഥി മടങ്ങിയത്.

അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, ജൊറോയി പൊന്നാറ്റില്‍, ജൂബി ഐക്കരക്കുഴി, അഡ്വ.ജയ്‌സണ്‍ ജോസഫ്, മൈക്കിള്‍ ജയിംസ്, പി.സി പൈലോ ,തോമസ് പുതുശ്ശേരി,എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Back to top button
error: