Breaking NewsKeralaLead NewsNEWS
പരവൂർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികൾ തിരയിൽപ്പെട്ടു!! രണ്ടു പ്ലസ് വൺ വിദ്യാർഥികളെ കാണാതായി, മൂന്നുപേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

പരവൂർ: കൊല്ലത്ത് പൊഴിക്കര കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ തിരയിൽപ്പെട്ട് കാണാതായി. ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് അപകടം ഉണ്ടായത്.
പൊഴിക്കര മേജർ ദേവി ക്ഷേത്രത്തിനു സമീപമാണ് അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയത്. ഇതിനിടെ അഞ്ച് പേരും വലിയ തിരമാലയിൽപ്പെടുകയായിരുന്നു. ഉടൻ സമീപമുണ്ടായിരുന്ന നാട്ടുകാർ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പ്ലസ് വൺ വിദ്യാർഥികളായ കണ്ണൻ, ബിപിൻ എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു






