ബിജെപിയുടെ വായനാട് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ പൊതുയോഗത്തിലാണ് രാഹുലിനെതിരേ സുരേന്ദ്രൻ ആഞ്ഞടിച്ചത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതിന്‍റെ ഇരട്ടി ആനകള്‍ മണ്ഡലത്തില്‍ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നതെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
ടൂറിസ്റ്റു വിസയില്‍ ആറേഴു തവണ വയനാട്ടില്‍ വരുന്ന രാഹുല്‍ മണ്ഡലത്തിലെ ഒരു പ്രശ്നത്തിലും ഇടപെടാറില്ലെന്നു പറഞ്ഞ സുരേന്ദ്രൻ ‘രാഹുല്‍ വയനാട്ടില്‍ വരും, 2 പൊറോട്ട കഴിക്കും, ഇൻസ്റ്റഗ്രാമില്‍ 2 പോസ്റ്റിടും, പോവും’ ഇതാണ് നടക്കുന്നതെന്നും പരിഹസിച്ചു. വയനാടിനെ ആസ്പിരേഷനാല്‍ ജില്ലയായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തിരുമാനിച്ചെങ്കിലും സ്ഥലം എംഎല്‍എ എന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കാൻ പോലും രാഹുല്‍ ഗാന്ധി തയാറായില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വന്യജീവി ശല്യം നേരിടാൻ കോടികള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത് കേരളം എന്തുചെയ്തു എന്നെങ്കിലും രാഹുല്‍ തിരക്കിയിട്ടുണ്ടോ , എല്ലാം കാര്യങ്ങളും ചെയ്യാമായിരുന്നിട്ടും രാഹുല്‍ ഗാന്ധി വയനാടിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.