തിരുവനന്തപുരം: ആറ്റിങ്ങലിൽ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ ഫ്ലക്സില്‍ മത ചിഹ്നം ഉപയോഗിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എല്‍ഡിഎഫ്.
പ്രധാനമന്ത്രിയുടെയും സ്ഥാനാർത്ഥിയുടെയും ചിത്രത്തിനൊപ്പമാണ് മത ചിഹ്നം ഉള്‍പ്പെടുത്തിയത്. വിവാദമായതിന് പിന്നാലെ ഫ്ലക്സുകള്‍ നീക്കം ചെയ്തിരുന്നു.
വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്‌ളക്‌സുകള്‍ വെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉപയോഗിക്കുകയായിരുന്നു. വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.