മംഗളൂരു:ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് യുവതിക്കും യുവാവിനും ദാരുണാന്ത്യം.ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇരുവരും.
മംഗളൂരുവിനടുത്ത നാട്ടക്കലിലാണ് സംഭവം.ബൈക്ക് ഓടിച്ച യതീഷ് ദേവഡിഗ(24), ബന്ധുവും ബൊണ്ടേലിലെ ദീക്ഷിതിന്റെ ഭാര്യയുമായ ശ്രീനിധി(29) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലേക്കുള്ള വഴിയില്‍ മരിച്ചിരുന്നു. യുവാവ് ചികിത്സക്കിടെയും മരിച്ചു. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്തു.