Breaking NewsCrimeLead NewsNEWSNewsthen Specialpolitics

എന്തിനാണ് വി.ഡി. സതീശന്‍ ഇത്രയും നുണ പറയുന്നത്? പാഠപുസ്തകം പരിഷ്‌കരിച്ചില്ലെന്ന വാദം നുണയെന്ന് മന്ത്രി; വയനാട് ദുരന്തബാധിതര്‍ക്കുള്ള വീടു നിര്‍മാണം മുതല്‍ ‘അവന്‍, ഇവന്‍’ വരെ; എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നുണകളുടെ രാജാവാണെന്നും പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടില്ലെന്നുമുള്ള വാദം അസംബന്ധമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി. പഴയ പാഠപുസ്തകങ്ങള്‍ നേരത്തേ പ്രിന്റ് ചെയ്തു കൊടുക്കുന്നതു ക്രെഡിറ്റ് ആയിട്ട് എടുക്കേണ്ടെന്നും പാഠ്യപദ്ധതി പരിഷ്‌കരണം നടന്നിട്ടില്ലെന്നുമുള്ള കഴിഞ്ഞ ദിവസത്തെ പ്രതികരണമടക്കമാണ് ശിവന്‍ കുട്ടിയുടെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നുണകളുടെ രാജാവാണ്. പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടില്ലെന്നും പഴയ പാഠപുസ്തകങ്ങള്‍ പ്രിന്റ് ചെയ്ത് നല്‍കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത് എന്നുമാണ് സതീശന്‍ പറയുന്നത്. ഏറെ കാലത്തിന് ശേഷം ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച് കഴിഞ്ഞിട്ടുണ്ട്. പുതിയ പാഠപുസ്തകങ്ങളാണ് കുട്ടികള്‍ പഠിക്കുന്നത് എന്ന് വി ഡി സതീശന്‍ ഒഴികെ എല്ലാവര്‍ക്കും അറിയാം. പ്ലസ് വണ്ണില്‍ ഇനി വരുന്ന അക്കാദമിക വര്‍ഷം മുതല്‍ പുതിയ പാഠപുസ്തകങ്ങളാണ് കുട്ടികള്‍ പഠിക്കുക. അതിന്റെ അടുത്ത അധ്യയന വര്‍ഷം പ്ലസ് ടു പാഠപുസ്തകങ്ങളും പരിഷ്‌കരിക്കപ്പെടും. എന്തിനാണ് വി.ഡി. സതീശന്‍ ഇത്രയും നുണ പറയുന്നത്?

Signature-ad

 

നേരത്തേ, വി.ഡി. സതീശന്റെ സഭയിലെ പ്രസംഗവും വലിയ ചര്‍ച്ചയായിരുന്നു. ശിവന്‍കുട്ടിയെ ഒരു പ്രസംഗത്തില്‍ ‘ഇവന്‍’ അവന്‍ എന്നൊക്കെ വിമര്‍ശിച്ചെന്ന പേരിലായിരുന്നു വിവാദം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടും താനിതൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു നിലപാട്. ശിവന്‍ കുട്ടിയെ വിമര്‍ശിച്ചിട്ടില്ലെന്നും അല്‍പം കടന്നു കയറി പറയുകയാണു ചെയ്തതെന്നും പറഞ്ഞു സതീശന്‍ തടിയൂരാനാണു ശ്രമിച്ചത്. അവന്‍ ഇവന്‍ എന്നൊന്നും പറഞ്ഞിട്ടില്ല. പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാണ്. സോണിയ ഗാന്ധിയെക്കുറിച്ച് പറഞ്ഞത് മന്ത്രിയും പിന്‍വലിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവന്‍, ഇവന്‍ എന്നു പറയുന്ന ഭാഗങ്ങള്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്തിട്ടും നുണപ്രചാരണം തിരുത്താന്‍ സതീശന്‍ തയാറായിട്ടില്ല.

ഇതിനു മുമ്പും സതീശന്റെ നുണകള്‍ വലിയ ചര്‍ച്ചയായിരുന്നു. വയനാട്ടില്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന വീടുകളില്‍ 300 എണ്ണം കോണ്‍ഗ്രസ് നിര്‍മിക്കുന്നതാണെന്നായിരുന്നു സതീശന്റെ വാദം. ഏറെ പരിഹാസ്യമായ വാദമായിരുന്നു ഇത്. പിന്നീടു സര്‍ക്കാര്‍ സ്ഥലം നല്‍കാമെന്നു പറഞ്ഞു കബളിപ്പിച്ചെന്നായിരുന്നു പ്രസംഗത്തില്‍ പറഞ്ഞത്. ഇതു മുന്‍കുട്ടിക്കണ്ട് മുസ്ലിംലീഗ് സ്ഥലം വാങ്ങിയെന്നും സര്‍ക്കാരിനെ വിശ്വസിച്ച് ഇരുന്നതാണ് ഞങ്ങള്‍ക്കു പറ്റിയ തെറ്റെന്നുമായിരുന്നു വാദം.

എന്നാല്‍, സര്‍ക്കാര്‍ ആര്‍ക്കും സ്ഥലമേറ്റെടുത്തു നല്‍കാമെന്നു വാഗ്ദാനം നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണമെടുത്താണ് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഏറ്റെടുത്തതും നിര്‍മാണം ആരംഭിച്ചതും. ഒരുവര്‍ഷത്തോളം നിയമ നടപടികളില്‍ കുരുങ്ങുകയും ചെയ്തു. ഇതിനെ ‘സര്‍ക്കാര്‍ പദ്ധതി ഒരുവര്‍ഷം വൈകിച്ചു’ എന്നായിരുന്നു സതീശന്റെ നിലപാട്. സര്‍ക്കാര്‍ നല്‍കിയ പണം മതിയാകില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലും മേല്‍ക്കോടതിയിലും പോയശേഷമാണ് സ്ഥലം കൈമാറാന്‍ എല്‍സ്റ്റന്‍ എസ്‌റ്റേറ്റ് ഉടമകള്‍ തയാറായത്. വസ്തുത ഇതായിരിക്കേ സതീശന്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നു.

വയനാടു ദുരിതത്തെത്തുടര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്കു പണം നല്‍കരുതെന്നു ഞങ്ങളാരും പറഞ്ഞിട്ടില്ല എന്നായിരുന്നു സതീന്റെ മറ്റൊരു നുണ. അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന കെ. സുധാകരന്റെ വീഡിയോ പുറത്തു വന്നതോടെ ഇതും പൊളിഞ്ഞു. സിപിഎമ്മിനു പണം നല്‍കേണ്ടെന്നും കോണ്‍ഗ്രസിന്റെ ആപ്പിലൂടെ പണം നല്‍കിയാല്‍ മതിയെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്. രമേശ് ചെന്നിത്തലയടക്കം ഇതിനെ തള്ളിപ്പറഞ്ഞെങ്കിലും അദ്ദേഹമൊഴിച്ച് അധികം യുഡിഎഫ് എംപിമാരോ എംഎല്‍എമാരോ നിധിയിലേക്കു പണം നല്‍കിയില്ല.

 

ഇതിനുമുമ്പ് സ്പ്രിംക്ലര്‍ എന്ന സ്ഥാപനത്തിലൂടെ സര്‍ക്കാര്‍ രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നായിരുന്നു സതീശന്റെ ആരോപണം. ഇത് കോടതിയില്‍ അമ്പേ പൊളിഞ്ഞുപോയി. കോവിഡുമായി ബന്ധപ്പെട്ടു ഡാറ്റ ഉപയോഗിച്ചു രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാനുള്ള ശ്രമമായിരുന്നു ഇത്. കെ. സുരേന്ദ്രനും, വി.ഡി. സതീശനും അടക്കമുള്ളവര്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി തീര്‍പ്പു കല്‍പ്പിച്ചപ്പോള്‍ ഒരുതരത്തിലുമുള്ള ഡാറ്റ ചോര്‍ച്ചയും നടന്നിട്ടില്ല എന്ന് അടിവരയിട്ടു വ്യക്തമാക്കി. അഞ്ചുവര്‍ഷം കേരളം കത്തിച്ചു നിര്‍ത്തിയ ദുരാരോപണമായിരുന്നു സ്പ്രിംക്ലറുമായി ബന്ധപ്പെട്ട് ഉണ്ടായത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ശബരിമല കേസ് അന്വേഷിക്കുന്ന എസ്ഐടിക്കു സമ്മര്‍ദം എന്നായിരുന്നു മറ്റൊന്ന്. എന്നാല്‍, എസ്ഐടി സമര്‍പ്പിക്കുന്ന ഇടക്കാല റിപ്പോര്‍ട്ടിന്‍മേലുള്ള ഇടക്കാല ഉത്തരവുകളിലൊന്നിലും ഇത്തരത്തില്‍ ഒരു സൂചനയോ അതൃപ്തിയോ ഹൈക്കോടതി രേഖപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു എന്നു ‘കോടതി പറഞ്ഞില്ലേ’ എന്ന് മാധ്യമങ്ങളോടും സതീശന്‍ പ്രതികരിച്ചിരുന്നു.

 

എസ്ഐടിക്കെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എസ്ഐടിക്കെതിരേ രൂക്ഷമായ ഭാഷയിലാണ് സതീശന്‍ രംഗത്തുവന്നത്. അന്നും രണ്ട് എംഎല്‍എമാരെ സത്യഗ്രഹം ഇരുത്താന്‍ വിട്ടിരുന്നു. എസ്ഐടിക്ക് ഉത്തരവിട്ടിരിക്കുന്നത് കോടതിയാണ്. മേല്‍നോട്ടവും റിപ്പോര്‍ട്ട് നിരീക്ഷണവും ഹൈക്കോടതിയാണ് നിര്‍വഹിക്കുന്നത് എന്നതു മറച്ചുവച്ചായിരുന്നു സതീശന്റെ പ്രതികരണം.

 

#EducationMinister, #TextbookRevision, #NewCurriculum. #WayanadRelief, #HousingProject, #CMDRF #AssemblySpeech, #PoliticalDebate, #ControversialStatement #SprinklrScam, #SITReport, #HighCourtKerala. #KingOfLies, #KeralaUpdates, #PoliticalWarfare, #DailyhuntPolitics, #MalayalamNews, #LatestKerala, #SatheeshanVsShivankutty

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: