Month: March 2024

  • Kerala

    ഗൾഫിലേക്ക് കപ്പൽ സർവീസ്; കേരള മാരിടൈം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചു

    കൊച്ചി: കേരളത്തിലെ പ്രധാന തുറമുഖങ്ങളില്‍ നിന്ന് മിഡില്‍ ഈസ്റ്റ് / ജി.സി.സി രാജ്യങ്ങളിലേക്ക് പാസഞ്ചര്‍/ ക്രൂയിസ് ഷിപ്പ് സര്‍വീസ് നടത്തുന്നിന് അനുഭവപരിചയമുള്ള കമ്ബനികളില്‍ നിന്ന് കേരള മാരിടൈം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള കമ്ബനികള്‍ക്ക് കേരള മാരിടൈം ബോര്‍ഡിന്റെ വെബ്സൈറ്റ് (https://kmb.kerala.gov.in) സന്ദര്‍ശിച്ച്‌ വിശദാംശങ്ങളും താത്പര്യപത്രം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. താത്പര്യപത്രത്തിന് മുന്നോടിയായുള്ള കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ് മാര്‍ച്ച്‌ 27ന് ചേരും. ഇതിനുള്ള രജിസ്‌ട്രേഷനും വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +919544410029 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്. കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായാല്‍ ഗള്‍ഫിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉപയോഗപ്രദമാകും.

    Read More »
  • India

    ജെ.പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ആഡംബര കാര്‍ ഡല്‍ഹിയിൽ മോഷണം പോയി, ഇരുട്ടിൽ തപ്പി പൊലീസ്

       ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ മോഷണം പോയി. 51 ലക്ഷം രൂപ വിലമതിക്കുന്ന ‘ടൊയോട ഫോര്‍ച്യൂണര്‍’ ആണ് മോഷ്ടിക്കപ്പെട്ടത്. തെക്ക് കിഴക്കന്‍ ഡെല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ മാര്‍ച്ച് 19 ന്  വൈകുന്നേരമാണ് മോഷണം നടന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ ജോഗീന്ദര്‍ വാഹനവുമായി ഗോവിന്ദ്പുരിയിലെ സര്‍വീസ് സെന്ററില്‍ എത്തിയിരുന്നു. വാഹനം സര്‍വീസ് സെന്ററില്‍ ഏല്‍പിച്ചതിന് ശേഷം ഇയാള്‍ അത്താഴം കഴിക്കാനായി വീട്ടിലേക്ക് പോയെന്നും തിരിച്ചുവന്നപ്പോഴാണ് വാഹനം മോഷണം പോയത് ശ്രദ്ധയില്‍പെട്ടതെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‍ ചെയ്തു. സര്‍വീസ് കേന്ദ്രത്തില്‍നിന്നാണ് വാഹനം കാണാതായത്. ജോഗീന്ദറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കള്‍ കാറുമായി ഗുരുഗ്രാമിലേക്കാണ് പോയതെന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. കാറില്‍ ഹിമാചല്‍ പ്രദേശ് രെജിസ്‌ട്രേഷന്‍ നമ്പറാണുള്ളതെന്നാണ് വിവരം. ഫോര്‍ച്യൂണര്‍ കണ്ടെത്താനും വീണ്ടെടുക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    തട്ടുകടകളല്ല; ഇത് കേരളത്തിന്റെ സ്വന്തം ഊട്ടുപുരകൾ !

    ദൂരെയെവിടെയെങ്കിലും പോയിട്ടോ, അല്ലെങ്കിൽ എയർപോർട്ടിലോ മറ്റോ പോയി പാതിരാത്രിയിൽ വണ്ടിയോടിച്ചു തിരിച്ചു വരുമ്പോഴോ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി അംഗവൈകല്യം സംഭവിച്ച നാലു കസേരയും മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവുമായി വഴിയോരത്ത് കാണുന്ന തട്ടുകടയ്ക്കു മുൻപിൽ വണ്ടി നിർത്തി എന്നെങ്കിലും ഒരു ചായ കുടിച്ചിട്ടുണ്ടോ.. ? ഇല്ലെങ്കിൽ  മനക്കണക്കുകളെല്ലാം മാറ്റിവെച്ച് ഒരിക്കലെങ്കിലും തട്ടുകടയിലെ ഭക്ഷണം കഴിക്കണം സർ.അടിച്ചു പതപ്പിച്ചു കിട്ടുന്ന വഴിയോരത്തെ ചായ കുടിക്കുമ്പോ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ…എന്റെ സാറേ ലോകത്ത് വേറൊരിടത്തു ചെന്നാലും ഇത്രയും ടേസ്റ്റുള്ള ചായ കിട്ടില്ല! പേരെഴുതി ഒരു ബോർഡ് പോലും വെക്കാത്ത ഇത്തരം തട്ടുകടകളാണ് ഇന്നത്തെ കേരളത്തിന്റെ രാത്രി ജീവിതം നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. ഒരുപക്ഷെ ഹോട്ടലുകളെക്കാൾ കൂടുതൽ വഴിയോര ഭക്ഷണ ശാലകളായ തട്ടുകടകളും മറ്റും ഏറ്റവും കൂടുതലുള്ള(നഗരങ്ങളിലെ കാര്യമല്ല) ഒരു സംസ്‌ഥാനം കേരളമായിരിക്കും.തെരുവോരങ്ങളെ പൂരപ്പറമ്പുകളാക്കി രാത്രി ജീവിതത്തിന്റെ സുഖത്തിലേക്കും അതിജീവനത്തിന്റെ നുറുങ്ങുവെട്ടത്തിലേക്കും കടന്നു വന്നവയാണ് തട്ടുകടകൾ.കട്ടൻ ചായ മുതല്‍ ചിക്കന്‍ ബിരിയാണിയും കുഴിമന്തിയും വരെ വിളമ്പുന്ന തട്ടുകടകൾ…

    Read More »
  • Kerala

    മരണക്കയങ്ങൾ  ഒളിപ്പിച്ച് പെരുന്തേനരുവി; അറിയാതെ പോലും ഇറങ്ങരുത്

    മനസ്സു നിറയ്ക്കുന്ന മാദകസൗന്ദര്യവുമായി നുരഞ്ഞു പതഞ്ഞ് അലതല്ലിയൊഴുകുന്ന കാട്ടരുവി… പേരിനെ അന്വർഥമാക്കുന്ന പോലെ നയനമനോഹരമായ കാഴ്ചകൾക്കൊപ്പം, മരണക്കയങ്ങൾ കൂടി ഒളിപ്പിച്ചു വച്ചാണ് അരുവിയുടെ ഒഴുക്ക്.ഓരോ വർഷവും ഇവിടെ ജീവൻ നഷ്ടപ്പെടുത്തുന്നത് നിരവധി പേരാണ്. പത്തനംതിട്ട ജില്ലയിലെ റാന്നി വെച്ചൂച്ചിറയിലാണ് പെരുന്തേനരുവി വെള്ളച്ചാട്ടം.പശ്ചിമഘട്ടത്തിൽ നിന്നൊഴുകിയെത്തുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാണാൻ ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്.വെള്ളച്ചാട്ടത്തിന്റെ മായിക ദൃശ്യം വിനോദസഞ്ചാരികളെ ആകർഷിക്കുമെങ്കിലും അരുവിയിലെ നിലയില്ലാക്കയങ്ങളിൽ പൊലിഞ്ഞു പോയ ജീവനുകൾ നിരവധിയാണ്. പമ്പയുടെ പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം. പെരുന്തേനരുവിയ്ക്കു മുകൾ ഭാഗത്തായി പനംകുടുന്ത അരുവി, നാവീണരുവി എന്നീ വെള്ളച്ചാട്ടങ്ങളുമുണ്ട്.കോട്ടയം, എരുമേലി, വഴിയോ, റാന്നി, വെച്ചൂച്ചിറ ജംഗ്ഷൻ വഴിയോ പെരുന്തേനരുവിയിലെത്താം.വെള്ളച്ചാട്ടത്തിനൊപ്പം മനോഹരങ്ങളായ പാറക്കെട്ടുകളാണ് ഇവിടെയുള്ളത്. കാലാകാലങ്ങളായി വെള്ളം ശക്തിയായി വീണ് ഈ‌ പാറക്കൂട്ടങ്ങളിൽ ഒരാൾ താഴ്ചയിലേറെ അള്ളുകൾ രൂപപ്പെട്ടിട്ടുണ്ട്.അറിയാതെ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുന്നവർ ഇതിൽ പെട്ടാണ് മരണം വരിക്കുന്നത്. പെരുന്തേനരുവി വെള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്‍റെ വിവിധ സൗകര്യങ്ങളോടുകൂടിയ സമുച്ചയ നിര്‍മാണം…

    Read More »
  • LIFE

    അകാലനരയ്ക്ക് കാരണവും പ്രതിരോധ മാർഗ്ഗങ്ങളും 

    ആധുനിക ജീവിതവും ചുറ്റുപാടുകളും ചേര്‍ന്ന് നമുക്ക് സമ്മാനിച്ച ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ‘അകാല നര’. തലമുടിക്ക് നിറം നല്‍കുന്ന മെലാനിന്‍ പിഗ്‌മെന്റ് ഉല്‍പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്. ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചുപോവുകയോ ചെയ്യുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുപ്പത് വയസിനു മുമ്പേ നര തുടങ്ങുന്നതിനെയാണ് അകാല നര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍ അയണ്‍, വിറ്റാമിനുകള്‍, പോഷണം എന്നിവയുടെ കുറവു മൂലം നരയുണ്ടാകാം മാനസിക – ശാരീരിക സമ്മര്‍ദങ്ങള്‍ നരയ്ക്കു കാരണമാകുന്നു തിരക്കേറിയ ജീവിതം സമ്മാനിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ മൂലം ശരീരോഷ്മാവ് കൂടാനും അതുവഴി മുടി നരയ്ക്കാനും കാരണമായേക്കാം മുടി കഴുകാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത് ദിവസവും രാത്രി അല്‍പം ഉണക്കനെല്ലിക്ക വെള്ളത്തിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക ചുവന്നുള്ളി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ട് കാച്ചി തേച്ചാല്‍ തലമുടി തഴച്ചു വളരും കറിവേപ്പില…

    Read More »
  • India

    ഹൂതികൾക്ക് മുന്നിൽ നെഞ്ച് വിരിച്ച് ഇന്ത്യൻ നേവി; വിവിധ ദൗത്യങ്ങളിലൂടെ 45 ഇന്ത്യക്കാരും 65 വിദേശ പൗരന്മാരുമുള്‍പ്പെടെ രക്ഷിച്ചത് 110 പേരുടെ ജീവൻ

    മുംബൈ: ലോക ശക്തികൾ പതറുമ്പോൾ കടലിലെ രാജാക്കന്മാരാണ് തങ്ങളെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ നാവികസേന.അതാകട്ടെ മലയാളിയായ നാവിക സേനാ മേധാവി ആർ. ഹരികുമാറിന്റെ നേതൃത്വത്തിലും. കടല്‍ക്കൊള്ളക്കാരെയടക്കം നേരിട്ട് 100 ദിവസത്തിനിടെ അറബിക്കടലിലും ഏദൻ ഉള്‍ക്കടലിലുമായി നടത്തിയ വിവിധ ദൗത്യങ്ങളിലൂടെ 45 ഇന്ത്യക്കാരും 65 വിദേശ പൗരന്മാരുമുള്‍പ്പെടെ 110 പേരുടെ ജീവനാണ് സേന രക്ഷിച്ചത്. നേവിയുടെ ‘ഓപ്പറേഷൻ സങ്കല്‍പി’ന്റെ ഭാഗമായിട്ടായിരുന്നു രക്ഷാദൗത്യങ്ങള്‍.രക്ഷപെടുത്തിയ വിദേശികളില്‍ 27 പേർ പാകിസ്ഥാനികളും 30 പേർ ഇറാനികളുമാണ്. ചെങ്കടല്‍ മേഖലയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തുന്ന മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങള്‍, അറബിക്കടലിലെയും കിഴക്കൻ സൊമാലിയൻ തീരത്തെയും കടല്‍ക്കൊള്ളക്കാരുടെ സാന്നിദ്ധ്യം എന്നീ പശ്ചാത്തലങ്ങള്‍ മുൻനിറുത്തിയാണ് നേവി ഓപ്പറേഷൻ സങ്കല്‍പ് ആരംഭിച്ചത്. ഇന്നലെ ദൗത്യത്തിന്റെ 100ാം ദിനമായിരുന്നു. ഇക്കാലയളവിനിടെ 18 സമുദ്ര സുരക്ഷാ ദൗത്യങ്ങളിലാണ് നേവി ഭാഗമായത്. ക്രൂഡ് ഓയില്‍ അടക്കം 15 ലക്ഷം ടണ്‍ ചരക്കുകളാണ് വിവിധ വാണിജ്യ കപ്പലുകളെ രക്ഷിച്ചതിലൂടെ നേവി…

    Read More »
  • India

    അംബാനിയുടെ മകന്റെ വിവാഹ സത്കാരത്തില്‍  കേരളത്തില്‍ നിന്നുള്ള യോഗര്‍ട്ട്

    റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിനു മുന്നോടിയായി മാർച്ച്‌ ആദ്യവാരം നടന്ന വിരുന്നുകളിൽ ഏറെ ശ്രദ്ധ നേടിയത് കേരളത്തില്‍ നിന്നുള്ള യോഗര്‍ട്ട്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയുമൊക്കെ ഉടമകളായ മെറ്റയുടെ സി.ഇ.ഒ. മാർക്ക് സക്കർബെർഗും മുതല്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സെലിബ്രിറ്റികളുമൊക്കെ നിറഞ്ഞ സത്കാരത്തില്‍ വിതരണം ചെയ്ത യോഗർട്ട് കേരളത്തിലെ ഒരു കമ്ബനി ഉത്പാദിപ്പിച്ചതാണ്. തൃശ്ശൂർ ഒരുമനയൂർ സ്വദേശി നഹാസ് ബഷീർ എന്ന യുവ സംരംഭകന്റെ ഉടമസ്ഥതയില്‍ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ക്രെംബെറി’  എന്ന ഡെയറി സ്റ്റാർട്ടപ്പിന്റെ യോഗർട്ടാണ് അനന്ത് അംബാനിയുടെ വിവാഹ സത്കാരത്തിന് വിതരണം ചെയ്തത്. എട്ടുവർഷം മുൻപാണ് ഖത്തറിലെ ജോലി ഉപേക്ഷിച്ച്‌ നഹാസ് ബഷീർ നാട്ടിലെത്തിയത്. സംരംഭകക്കുപ്പായമായിരുന്നു സ്വപ്നം. യോഗർട്ട് എന്ന ഒരിനം കട്ടത്തൈരിന് നാട്ടില്‍ വലിയ സാധ്യതയുണ്ടാകുമെന്ന് നഹാസിന് തീർച്ചയായിരുന്നു. മൂന്നു വർഷമെടുത്തു ആദ്യ ഉത്പന്നം വികസിപ്പിക്കാനും അതെക്കുറിച്ച്‌ പഠിക്കാനും. 2019-ല്‍ സംരംഭത്തിന് തുടക്കമിട്ടെങ്കിലും 2020-ല്‍ കോവിഡ് മഹാമാരിക്ക്…

    Read More »
  • Kerala

    ഐസക്കിനെ ചൊറിയാൻ ചെന്ന ആന്‍റോ ആന്‍റണിക്കെതിരെ ട്രോളുകളും പരിഹാസവും

    പത്തനംതിട്ട: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്‍റെ വെല്ലുവിളിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയൊതുക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി. എസ്‌എഫ്‌ഐക്കാര്‍ കൊന്ന കെഎസ്‍യുക്കാരുടെ പട്ടിക പുറത്തുവിടണമെന്നായിരുന്നു തോമസ് ഐസക്കിന്‍റെ വെല്ലുവിളി. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയാണ് തോമസ് ഐസക് പട്ടിക പുറത്തുവിടാൻ യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണിയെ വെല്ലുവിളിച്ചത്. വാർത്താസമ്മേളനം നടത്തി ലിസ്റ്റ് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച ആന്‍റോ ആന്‍റണി പക്ഷേ ഒടുവില്‍ ഫേസ്ബുക്ക് കുറിപ്പെഴുതി തടിയൂരുകയാണ് ചെയ്തത്. എസ്‌എഫ്‌ഐക്കാർ കൊലപ്പെടുത്തിയ കെഎസ്‍യുക്കാരുടെ പട്ടിക വാർത്താസമ്മേളനത്തിലൂടെ പുറത്തുവിടാമെന്ന് ആന്‍റോ ആന്‍റണി പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് ദിവസത്തിനിപ്പുറവും ആന്‍റോ ആന്‍റണി വാര്‍ത്താസമ്മേളനം നടത്താതായതോടെ പ്രസ് ക്ലബ്ബിലെ സംവാദ പരിപാടിക്കിടെ തോമസ് ഐസക് ഇക്കാര്യം എടുത്തിടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും ആന്‍റോ ആന്‍റണിക്കെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും വന്നു. ഇതോടെ ഫേസ്ബുക്കില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ആന്‍റോ ആന്‍റണി. ഫ്രാൻസിസ് കരിയപ്പയി, സജിത്ത് ലാല്‍, ഷുഹൈബ് തുടങ്ങി ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കൊലപാതകങ്ങള്‍ വരെ പറഞ്ഞായിരുന്നു പ്രതിരോധം.…

    Read More »
  • India

    ദില്ലിയില്‍ നാണക്കേടായി വീണ്ടും പീഡനം;4 വയസുക്കാരിയെ ട്യൂഷൻ ടീച്ചറിന്റെ സഹോദരൻ ബലാൽസംഗം ചെയ്തു

    ന്യൂഡൽഹി: ദില്ലിക്ക്  നാണക്കേടായി വീണ്ടും പീഡനം. കിഴക്കൻ ദില്ലിയിലെ പാണ്ഡവ് നഗറില്‍ 4 വയസുക്കാരിയെ ട്യൂഷൻ ടീച്ചറിന്റെ സഹോദരൻ ബലാത്സഗം ചെയ്തു.  ട്യൂഷൻ സെന്ററില്‍ എത്തിയ 4 വയസ്സുകാരി ടീച്ചർ ഇല്ലാത്ത സമയത്താണ് പീഡനത്തിനിരയായത്. കരഞ്ഞ് കൊണ്ട് വീട്ടില്‍ വന്ന പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പ്രതിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധം വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. നിരവധി വാഹനങ്ങള്‍ തല്ലിതകര്‍ത്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും പീഡനത്തിന് ഇരയായ കുട്ടിയെ എയിംസിലേക്ക് മാറ്റിയെന്നും സുരക്ഷിതയാണെന്നും ഡിസിപി അപൂർവ ഗുപ്ത പ്രതികരിച്ചു.

    Read More »
  • Kerala

    പഴംപൊരിയും ഉള്ളിക്കറിയും ബെസ്റ്റ് കോമ്പിനേഷനെന്ന് മന്ത്രി വി ശിവൻകുട്ടി

    തിരുവനന്തപുരം: പഴംപൊരിയും ഉള്ളിക്കറിയും ബെസ്റ്റ് കോമ്പിനേഷനെന്ന് മന്ത്രി വി ശിവൻകുട്ടി.വയനാട് ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് വഴി മന്ത്രിയുടെ ഒളിയമ്പ്. നേരത്തെ സോഷ്യൽ മീഡിയയിൽ  വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വന്നിട്ട് പഫ്സ്  തിന്നുക,പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുക ഇതാണോ ഒരു നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു കൂടുതൽ പേരും ചോദിച്ചത്. അതേപോലെ സുരേന്ദ്രനും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രം ‘ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ്’ എന്നുപറഞ്ഞ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.   എന്നാൽ തന്റെ ജീവിതത്തില്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്നും ഹോട്ടലില്‍ ഇരുന്ന് ഉള്ളിക്കറി കഴിക്കുന്നതിന്റെ ചിത്രം ബീഫാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയായിരുന്നെന്നും കെ. സുരേന്ദ്രന്‍ ഇതിന് മറുപടിയും പറഞ്ഞിരുന്നു.   ഇപ്പോൾ രാഹുൽ ഗാന്ധിക്കൊപ്പം വയനാട്ടിൽ മത്സരിക്കാൻ സുരേന്ദ്രനും എത്തിയതോടെ മന്ത്രി ശിവൻകുട്ടി…

    Read More »
Back to top button
error: