Month: March 2024
-
Kerala
പത്തനംതിട്ടയില്‍ പ്രചാരണം കാര്യക്ഷമമല്ല; സിപിഎം ജില്ലാസെക്രട്ടേറിയറ്റില്‍ നേതാക്കള്‍ തമ്മില്‍ ബഹളം
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണം കാര്യക്ഷമമല്ലെന്ന ആരോപണത്തെത്തുടര്‍ന്ന് സി.പി.എം. പത്തനംതിട്ട ജില്ലാസെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ബഹളം. തിങ്കളാഴ്ച രാത്രി നടന്ന യോഗത്തിലാണ് ബഹളമുണ്ടായത്. സ്ഥാനാര്‍ഥി തോമസ് ഐസക്കിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോരായ്മകളുണ്ടായെന്ന് ഒരംഗം വിമര്‍ശനം ഉന്നയിച്ചു. ഇതില്‍ പ്രകോപിതനായ മറ്റൊരംഗം അതിരൂക്ഷമായി പ്രതികരിച്ചതോടെയാണ് ബഹളമുണ്ടായത്. മറ്റുള്ളവര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അല്പനേരം ബഹളം നീണ്ടുനിന്നു. ഒരു മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. എന്നാല്‍, സംഭവത്തില്‍ ഉള്‍പ്പെട്ട ആരെങ്കിലുമോ പാര്‍ട്ടി നേതൃത്വമോ ഇതേപ്പറ്റി പ്രതികരിക്കാനോ മറുപടി പറയാനോ തയ്യാറായിട്ടില്ല.
Read More » -
Crime
വീടുപണിക്ക് പണത്തിനായി തട്ടിക്കൊണ്ടുപോകല്‍; 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് 9 വയസ്സുകാരനെ കൊന്നു, അയല്‍വാസി പിടിയില്‍
മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. താനെയിലെ ബദ്‌ലാപൂരിലെ ഗോരെഗാവ് ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. കേസിലെ മുഖ്യ പ്രതി സല്‍മാന്‍ മൗലവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വെകുന്നേരമാണ് സംഭവം നടന്നത്. പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇബാദ് എന്ന കുട്ടിയെ അയല്‍വാസി കൂടിയായ സല്‍മാന്‍ മൗലവി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തയ്യല്‍ക്കാരനായ സല്‍മാന്‍ മൗലവിയുടെ പുതിയ വീടിന്റെ നിര്‍മാണത്തിന് 23 ലക്ഷം രൂപ ആവശ്യമായിരുന്നു.ഇത് നേടിയെടുക്കാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പള്ളിയില്‍ പോയി ഏറെ നേരം കഴിഞ്ഞും മകന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ തിരച്ചില്‍ ആരംഭിച്ചു.ഈ സമയത്താണ് ഇബാദിന്റെ പിതാവ് മുദ്ദാസിറിന് മകനെ തട്ടിക്കൊണ്ടുപോയതാണെന്നും 23 ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ മോചിപ്പിക്കാം എന്ന് പറഞ്ഞ് ഫോണ്‍ സന്ദേശം വരുന്നത്. കൂടുതല്‍ വിവരങ്ങളൊന്നും പറയാതെ ഫോണ്‍ കോള്‍ അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, കുട്ടിക്ക് വേണ്ടി നാട്ടുകാരും പൊലീസും തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.…
Read More » -
Kerala
മുഖം ചുട്ട കശുവണ്ടി പോലെ; എംഎം മണിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ്
ഇടുക്കി: സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് ഒ ആര്‍ ശശി. എംഎം മണിയുടെ മുഖത്ത് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നതുപോലെ എന്നായിരുന്നു ഒ ആര്‍ ശശിയുടെ പരാമര്‍ശം. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരായ മണിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ഒ ആര്‍ ശശിയുടെ അധിക്ഷേപം. ഇന്നലെ മൂന്നാറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ആയിരുന്നു കോണ്‍ഗ്രസ് നേതാവും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കണ്‍വീനറുമായ ഒ ആര്‍ ശശി വിവാദ പരാമര്‍ശം നടത്തിയത്.ഡീന്‍ കുര്യാക്കോസിനേ പ്രസവിച്ചത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ്. മണിയെ പ്രസവിച്ചത് ഏതോ പാറമടയിലെന്നുള്‍പ്പെടെ നിരവധി അധിക്ഷേപങ്ങൾ പ്രസംഗത്തിലുടനീളമുണ്ടായിരുന്നു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന എം പിയാണ് ഡീന്‍ കുര്യാക്കോസെന്നും പൗഡര്‍ പൂശി നടക്കുന്നുവെന്നും ഉള്‍പ്പെടെ എം എം മണി കഴിഞ്ഞ ദിവസം അധിക്ഷേപിച്ചിരുന്നു
Read More » -
Crime
പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കൊല്ലാന്‍ ‘ടൂള്‍സു’മായെത്തി; യുവാവ് അറസ്റ്റില്‍
ആലപ്പുഴ: പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ആള്‍ അറസ്റ്റില്‍. മാന്നാര്‍ എരമത്തൂര്‍ കണ്ണമ്പള്ളി വീട്ടില്‍ പ്രമോദ് (40) ആണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ സ്‌ഫോടക വസ്തുക്കളും പെട്രോളും മറ്റുമായി ഭാര്യവീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. പൊലീസ് സാഹസികമായിട്ടാണ് പ്രമോദിനെ കീഴ്‌പ്പെടുത്തിയത്. രണ്ട് ആണ്‍മക്കളുമൊത്ത് ഭാര്യ രാധു കഴിഞ്ഞ ജനുവരി മുതല്‍, തോട്ടപ്പള്ളിയിലെ വീട്ടില്‍ മാറിത്താമസിക്കുകയായിരുന്നു. 24ന് രാത്രി എട്ടുമണിയോടെ പ്രമോദ് സ്‌കൂട്ടറില്‍ വരുമ്പോള്‍ വഴിയില്‍ ഭാര്യയെയും മക്കളെയും കണ്ടു. തുടര്‍ന്ന് ഇയാള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭാര്യയുടെ അച്ഛനുമായി വാക്കുതര്‍ക്കവുമുണ്ടായി. അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോള്‍ പെട്രോളും ലൈറ്ററുമായി അവര്‍ക്കെതിരെ തിരിഞ്ഞു. പ്രമോദിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് 6 ഗുണ്ടുകള്‍, 3 ലീറ്റര്‍ പെട്രോള്‍, കത്തി, കയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമോദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
India
വിവാദ പരാമര്‍ശത്തിനു മറുപടിയുമായി കങ്കണ; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കോണ്‍. നേതാവ്
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്ന നടി കങ്കണ റണൗട്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് നടത്തിയ പരാമര്‍ശം വിവാദത്തില്‍. സ്ഥാനാര്‍ഥി പട്ടികയില്‍ കങ്കണയുടെ പേര് ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വിവാദങ്ങളുടെ തുടക്കം. കങ്കണയുടെ ചിത്രസഹിതം സുപ്രിയ ശ്രീനേതിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് വിവാദത്തിലായത്. പിന്നാലെ സുപ്രിയ ശ്രീനേതിന് മറുപടിയുമായി കങ്കണ രംഗത്ത് വന്നു. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് കങ്കണ മറുപടി നല്‍കിയത്. എല്ലാ സ്ത്രീകളും സമൂഹത്തില്‍ അന്തസ്സ് അര്‍ഹിക്കുന്നുണ്ടെന്ന് പറഞ്ഞ കങ്കണ നമ്മുടെ പെണ്‍കുട്ടികളെ മുന്‍വിധികളില്‍ നിന്ന് സ്വതന്ത്രമാക്കണമെന്നും അവയവങ്ങളെക്കുറിച്ച് ജിഞ്ജാസപ്പെടുക എന്നതിനപ്പുറത്തേക്ക് ചിന്തിക്കാന്‍ പഠിപ്പിക്കണമെന്നും പറഞ്ഞു. എക്‌സിലായിരുന്നു കങ്കണയുടെ പ്രതികരണം. 20 വര്‍ഷമായി ഒരു കലാകാരിയെന്ന നിലയില്‍ താന്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും എല്ലാ തരത്തിലുള്ള സ്ത്രീയായും ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. നിഷ്‌കളങ്കയായ പെണ്‍കുട്ടിമുതല്‍ ചാരവൃത്തിനടത്തുന്ന സ്ത്രീയും ആരാധനകഥാപാത്രമായും നെഗറ്റീവ് കഥാപാത്രമായും വേശ്യ മുതല്‍ വിപ്ലവാത്മക നേതാവായും വരെയുള്ള കഥാപാത്രങ്ങളെ ഇതിനകം താന്‍…
Read More » -
Kerala
ഇന്നസെന്റിന്റെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് ഒരു വർഷം
തൃശൂർ: നടനും ചാലക്കുടിയുടെ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ നര്‍മ്മമധുരമായ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് ഒരു വർഷം. സിനിമയിലെന്നപോലെ നേര്‍ജീവിതത്തിലും നര്‍മ്മം സൂക്ഷിച്ചിരുന്ന ആളാണ് ഇന്നസെന്റ്. 2014 ല്‍ പി.സി. ചാക്കോയെ തോല്‍പ്പിച്ചാണ് അദ്ദേഹം ചാലക്കുടിയിൽ നിന്നും എംപിയായത്.ഇന്നസെന്റിന്റെ വിയോഗത്തിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ ഇന്ന് വൈകുന്നേരം നാലരയ്ക്ക് ഇരിങ്ങാലക്കുട എസ്.എന്‍.ബി.എസ് സമാജം ശ്രീനാരായണ ഹാളില്‍ ചേരുന്ന കലസാംസ്‌കാരിക സംഗമം ഇന്നസെന്റിന്റെ പത്നി ആലീസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആര്‍. ബിന്ദു അദ്ധ്യക്ഷയാകും. ഓര്‍മ്മകളില്‍ ഇന്നസെന്റ്’ സാംസ്‌കാരിക സംഗമത്തില്‍, സത്യന്‍ അന്തിക്കാട്, കമല്‍, വി.കെ. ശ്രീരാമന്‍, അശോകന്‍ ചരുവില്‍, സിബി കെ. തോമസ്, പ്രേംലാല്‍, ഗായത്രി വര്‍ഷ, സിജി പ്രദീപ് തുടങ്ങിയവര്‍ പങ്കെടുക്കും.
Read More » -
India
ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് പരസ്യമായി അപമാനിക്കുന്നത് മാനസികപീഡനം; വിവാഹമോചനം അനുവദിച്ചു
ന്യൂഡല്‍ഹി: ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുന്‍പില്‍വെച്ച് ഭര്‍ത്താവിനെ പരസ്യമായി അപമാനിക്കുന്നതും ലൈംഗികജീവിതം ചര്‍ച്ച ചെയ്യുന്നതും മാനസികപീഡനമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയില്‍നിന്നുള്ള ഇത്തരം ക്രൂരത വിവാഹമോചനത്തിന് കാരണമാണെന്നും കോടതി പറഞ്ഞു. ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ സുരേഷ് കെയ്ത്, നീന ബന്‍സല്‍ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 2011-ലാണ് ദമ്പതിമാര്‍ വിവാഹിതരായത്. എന്നാല്‍, സ്വാഭാവിക ഗര്‍ഭധാരണം സാധ്യമായില്ല. ഇതോടെ ദമ്പതിമാര്‍ ഐ.വി.എഫ്. ചികിത്സയ്ക്ക് വിധേയരായി. പക്ഷേ, രണ്ടുതവണ ഐ.വി.എഫിന് വിധേയമായെങ്കിലും ഗര്‍ഭം ധരിക്കാനായില്ല. ഇതോടെയാണ് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ആംഭിച്ചത്. ഗര്‍ഭം ധരിക്കാന്‍ കഴിയാതിരുന്നതോടെ തനിക്ക് ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭാര്യ അപമാനിച്ചെന്നാണ് ഭര്‍ത്താവിന്റെ പരാതി. ഭാര്യയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുന്‍പില്‍വെച്ച് ഷണ്ഡനാണെന്ന് വിളിച്ച് ഭാര്യ അപമാനിച്ചെന്നും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇങ്ങനെ വിളിച്ചതെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേസമയം, ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഭാര്യ കോടതിയില്‍ നിഷേധിച്ചു. ഭര്‍ത്താവില്‍നിന്ന് സ്ത്രീധന പീഡനത്തിനിരയായെന്നും ഇവര്‍ അവകാശപ്പെട്ടു. എന്നാല്‍, ഭാര്യയുടെ ആരോപണങ്ങള്‍ക്കും സ്ത്രീധനപീഡന പരാതിക്കും തെളിവില്ലെന്നായിരുന്നു…
Read More » -
Kerala
ഈസ്റ്റര്‍, റംസാൻ, വിഷു ചന്തകള്‍ വ്യാഴാഴ്ച മുതല്‍; സബ്‌സിഡി നിരക്കില്‍ 13 ഇനം സാധനങ്ങള്‍
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ, വിഷു ചന്തകള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാവും. ഏപ്രില്‍ 13 വരെയാവും ചന്തകള്‍ പ്രവർത്തിക്കുക. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ ചന്തകളില്‍ ലഭിക്കും. സപ്ലൈകോ ഉല്‍പ്പന്നങ്ങളും മറ്റ് സൂപ്പർ മാർക്കറ്റ് ഇനങ്ങളും കുറഞ്ഞ വിലയില്‍ ലഭ്യമാകും. മാവേലിസ്റ്റോറുകള്‍, സൂപ്പർമാർക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍, അപ്‌ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1,630 വില്‍പ്പനശാലകളും ഇതിലുണ്ട്.
Read More » -
India
ഖലിസ്ഥാന്‍ ഭീകരന്റെ മോചനത്തിന് കേജ്രിവാളുമായി ധാരണ; എഎപിക്ക് 133.54 കോടി കൊടുത്തെന്ന് പന്നു
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് 2014 മുതല്‍ 2022 വരെ 133.54 കോടി രൂപ നല്‍കിയെന്ന് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പദ്വന്ത് സിങ് പന്നു അവകാശപ്പെട്ടു. ജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ ഭീകരന്‍ ദേവേന്ദര്‍പാല്‍ സിങ് ഭുള്ളറെ മോചിപ്പിക്കാന്‍ 2014ലാണ് എഎപിയുടെ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളുമായി ധാരണയായതെന്നും ഇതിനുള്ള പ്രത്യുപകാരമായി പണം കൈമാറുകയുമായിരുന്നെന്നും സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ നേതാവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ ആരോപിച്ചു. ഇത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കാതിരുന്ന എഎപി, ഖലിസ്ഥാന്‍ അനുകൂലികളോടു മറുപടി പറയേണ്ടി വരുമെന്നും പന്നു പറയുന്നു. 2014ല്‍ ന്യൂയോര്‍ക്കില്‍ ഖലിസ്ഥാന്‍ അനുകൂലികളുമായി നടന്ന കൂടിക്കാഴ്ചയിലാണു ഭുള്ളറെ മോചിപ്പിക്കാമെന്ന വാഗ്ദാനം കേജ്രിവാള്‍ നടത്തിയതെന്നാണു വിശദീകരണം. ലുധിയാനയില്‍ എന്‍ജിനീയറിങ് കോളജ് അധ്യാപകനായിരുന്ന ഭുള്ളര്‍, ചണ്ഡീഗഡ് എസ്്എസ്പി: എസ്.എസ്.സൈനിയെയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മനീന്ദര്‍ സിങ് ബിട്ടയെയും വധിക്കാന്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളില്‍ പങ്കുവഹിച്ചെന്നായിരുന്നു കണ്ടെത്തല്‍. നേരത്തെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ഭുള്ളറുടെ ശിക്ഷ 2014 ല്‍ സുപ്രീം കോടതി ജീവപര്യന്തമാക്കിയിരുന്നു. ജയില്‍…
Read More » -
India
കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കും : എം.കെ സ്റ്റാലിൻ
നാഗർകോവില്‍: ഒരു അമ്മയുടെ മക്കളായി വാഴുന്ന ഇന്ത്യയിലെ ജനങ്ങളെ വെറുപ്പ് വിതച്ച് ബി.ജെ.പി ഭിന്നിപ്പിച്ച് നാശത്തിലേയ്ക്ക് തള്ളുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നാങ്കുനേരിയില്‍ കന്യാകുമാരി, തിരുനെല്‍വേലി ലോക്സഭാ സ്ഥാനാർഥികള്‍ക്കും വിളവങ്കോട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയ്ക്കും വോട്ട് അഭ്യർഥിച്ച് നടത്തിയ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മോദി പൊഴിക്കുന്ന കണ്ണീർ സ്വന്തം കണ്ണുകള്‍ പോലും വിശ്വസിക്കില്ല. പിന്നെയല്ലേ തമിഴ് ജനത വിശ്വസിക്കുന്നത്. പ്രകൃതി ദുരന്തം കാരണം തമിഴ് ജനത ദുരിതമനുഭവിച്ചപ്പോള്‍ വരാത്ത മോദി, 37000 കോടി സഹായം ചോദിച്ചപ്പോള്‍ ഒരു രൂപ നല്‍കാത്ത മോദി എന്തിനാണ് വീണ്ടും വീണ്ടും തമിഴ്നാട്ടിലേയ്ക്ക് വരുന്നതെന്നും ഒരു ആശ്വാസ വാക്കെങ്കിലും പറഞ്ഞോ എന്നും സ്റ്റാലിൻ ചോദിച്ചു. എന്നാല്‍ സംസ്ഥാനം ഉണർന്ന് പ്രവർത്തിച്ച് ജനങ്ങളെ സഹായിച്ചു. സഹായം നല്‍കാത്ത യൂനിയൻ സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More »