FeatureLIFE

അകാലനരയ്ക്ക് കാരണവും പ്രതിരോധ മാർഗ്ഗങ്ങളും 

ധുനിക ജീവിതവും ചുറ്റുപാടുകളും ചേര്‍ന്ന് നമുക്ക് സമ്മാനിച്ച ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ‘അകാല നര’. തലമുടിക്ക് നിറം നല്‍കുന്ന മെലാനിന്‍ പിഗ്‌മെന്റ് ഉല്‍പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്.

ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചുപോവുകയോ ചെയ്യുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുപ്പത് വയസിനു മുമ്പേ നര തുടങ്ങുന്നതിനെയാണ് അകാല നര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍

  1. അയണ്‍, വിറ്റാമിനുകള്‍, പോഷണം എന്നിവയുടെ കുറവു മൂലം നരയുണ്ടാകാം
  2. മാനസിക – ശാരീരിക സമ്മര്‍ദങ്ങള്‍ നരയ്ക്കു കാരണമാകുന്നു
  3. തിരക്കേറിയ ജീവിതം സമ്മാനിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ മൂലം ശരീരോഷ്മാവ് കൂടാനും അതുവഴി മുടി നരയ്ക്കാനും കാരണമായേക്കാം
  4. മുടി കഴുകാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്
  5. ദിവസവും രാത്രി അല്‍പം ഉണക്കനെല്ലിക്ക വെള്ളത്തിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക
  6. കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക
  7. ചുവന്നുള്ളി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ട് കാച്ചി തേച്ചാല്‍ തലമുടി തഴച്ചു വളരും
  8. കറിവേപ്പില ധാരാളം ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തലയില്‍ തേയ്ക്കുക
  9. തല തണുക്കെ എണ്ണതേച്ച് കുളിക്കുന്നത് ശരീരോഷ്മാവ് കുറയ്ക്കാന്‍ സഹായിക്കും.
  10. ഭക്ഷണത്തില്‍ പച്ചക്കറി, പഴം ഇവയുടെ അളവ് വര്‍ധിപ്പിക്കുക, കൊഴുപ്പ് കൂടുതലുള്ളതും വറുത്തതും പൊരിച്ചതുമായ ആഹാര വസ്തുക്കള്‍ പാടെ നിര്‍ത്തുക
  11. ഷാംപൂ, ഹെയര്‍ഡൈ തുടങ്ങിയവ മുടി നരയ്ക്കാന്‍ പ്രേരക ഘടകങ്ങളാണ്
  12. ക്ലോറിന്‍ ചേര്‍ന്ന വെള്ളം അകാലനരയുണ്ടാക്കുന്ന ഏറ്റവും പ്രധാനവില്ലനാണ്
  13. ആഹാരത്തില്‍ ചീര, തഴുതാമ, കാരറ്റ് എന്നിവ ധാരാളമായി ചേര്‍ക്കുക
  14. സോയമില്‍ക്ക്, ധാന്യങ്ങള്‍ എന്നിവയില്‍ അകാലനര തടയാന്‍ കഴിവുള്ള വിറ്റാമിനുകള്‍ ബി അടങ്ങിയിട്ടുണ്ട്
  15. ധാരാളം ശുദ്ധജലം കുടിക്കുക. കുറഞ്ഞത് പത്ത് ഗ്ലാസ് ശുദ്ധജലമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം
  16. കഠിനജലം (സാന്ദ്രത കൂടിയ വെള്ളം) ആണ് ലഭ്യമെങ്കില്‍ തിളപ്പിച്ചാറിയ ശേഷമേ കുളിക്കാവൂ.

Back to top button
error: