ന്യൂഡൽഹി: ദില്ലിക്ക് നാണക്കേടായി വീണ്ടും പീഡനം. കിഴക്കൻ ദില്ലിയിലെ പാണ്ഡവ് നഗറില്‍ 4 വയസുക്കാരിയെ ട്യൂഷൻ ടീച്ചറിന്റെ സഹോദരൻ ബലാത്സഗം ചെയ്തു.
ട്യൂഷൻ സെന്ററില്‍ എത്തിയ 4 വയസ്സുകാരി ടീച്ചർ ഇല്ലാത്ത സമയത്താണ് പീഡനത്തിനിരയായത്. കരഞ്ഞ് കൊണ്ട് വീട്ടില്‍ വന്ന പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പ്രതിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധം വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. നിരവധി വാഹനങ്ങള്‍ തല്ലിതകര്‍ത്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും പീഡനത്തിന് ഇരയായ കുട്ടിയെ എയിംസിലേക്ക് മാറ്റിയെന്നും സുരക്ഷിതയാണെന്നും ഡിസിപി അപൂർവ ഗുപ്ത പ്രതികരിച്ചു.