IndiaNEWS

ജെ.പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ആഡംബര കാര്‍ ഡല്‍ഹിയിൽ മോഷണം പോയി, ഇരുട്ടിൽ തപ്പി പൊലീസ്

   ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ മോഷണം പോയി. 51 ലക്ഷം രൂപ വിലമതിക്കുന്ന ‘ടൊയോട ഫോര്‍ച്യൂണര്‍’ ആണ് മോഷ്ടിക്കപ്പെട്ടത്. തെക്ക് കിഴക്കന്‍ ഡെല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ മാര്‍ച്ച് 19 ന്  വൈകുന്നേരമാണ് മോഷണം നടന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഡ്രൈവര്‍ ജോഗീന്ദര്‍ വാഹനവുമായി ഗോവിന്ദ്പുരിയിലെ സര്‍വീസ് സെന്ററില്‍ എത്തിയിരുന്നു. വാഹനം സര്‍വീസ് സെന്ററില്‍ ഏല്‍പിച്ചതിന് ശേഷം ഇയാള്‍ അത്താഴം കഴിക്കാനായി വീട്ടിലേക്ക് പോയെന്നും തിരിച്ചുവന്നപ്പോഴാണ് വാഹനം മോഷണം പോയത് ശ്രദ്ധയില്‍പെട്ടതെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‍ ചെയ്തു. സര്‍വീസ് കേന്ദ്രത്തില്‍നിന്നാണ് വാഹനം കാണാതായത്.

ജോഗീന്ദറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കള്‍ കാറുമായി ഗുരുഗ്രാമിലേക്കാണ് പോയതെന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. കാറില്‍ ഹിമാചല്‍ പ്രദേശ് രെജിസ്‌ട്രേഷന്‍ നമ്പറാണുള്ളതെന്നാണ് വിവരം. ഫോര്‍ച്യൂണര്‍ കണ്ടെത്താനും വീണ്ടെടുക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

Back to top button
error: