”ഞാന്‍ നോ എന്ന് പറഞ്ഞാല്‍ അതില്‍ സത്യമില്ല. യെസ് എന്ന് പറഞ്ഞാലും അതൊക്കെ നമ്മള് നില്‍ക്കുന്നത് പോലെയിരിക്കും”! മുകേഷിനൊപ്പമുള്ള ജീവിതത്തിലുണ്ടായ പ്രശ്നം; ആദ്യമായി സൂചന നല്കി മേതില്‍ ദേവിക
നര്‍ത്തകിയായി ജനപ്രീതി നേടാന്‍ കഴിഞ്ഞ മേതില്‍ ദേവിക മിക്കപ്പോഴും വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. നായികയായി സിനിമകളില്‍ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് നൃത്തത്തിലേക്ക് ശ്രദ്ധ നല്‍കാനാണ് മേതില്‍ ദേവിക തീരുമാനിച്ചത്. അടുത്തിടെയാണ് മേതില്‍ ദേവി സിനിമാ രംഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോന് നായകനാകുന്ന ‘കഥ ഇന്ന് വരെ’ ആണ് ആദ്യ സിനിമ. മേതില്‍ ദേവികയുടെ വ്യക്തി ജീവിതവും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട് നടനും എംഎല്‍എയുമായ മുകേഷുമായുണ്ടായ വിവാഹ ബന്ധവും വേര്പിരിയലുമാണ് ഇതിന് കാരണമായത്.
പലപ്പോഴും ആള്ക്കാര് വിചാരിക്കുന്നത് എഴുത്തുകാരന് രാജീവ് നായരാണ് തന്റെ മുന്‍ ഭര്‍ത്താവെന്നാണ്. എന്നാല്‍, അദ്ദേഹമല്ലെന്ന് ദേവിക വ്യക്തമാക്കി. അദ്ദേഹം വേറെ പ്രൊഫഷനാണ് സോഷ്യല്‍ മീഡിയയിലേ ഇല്ല. പിരിയുമ്പോള്‍ പോലും ഐക്യം ഉണ്ടാകണം. കുട്ടിയുടെ കാര്യത്തില്‍ അങ്ങനെയൊന്നും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഞാനാണ് അമ്മ. അമ്മയുടെ കൂടെ തന്നെയാണല്ലോ കുറേക്കാലം കുട്ടി. ഇപ്പോള്‍ ദേവാംഗ് ബാംഗ്ലൂരില്‍ പഠിക്കുന്നു. വീക്കെന്റില്‍ അച്ഛനെ കാണും. അതുമൊരു അനുഗ്രഹമാണെന്ന് ദേവിക വ്യക്തമാക്കി.
മുകേഷുമായുള്ള രണ്ടാം വിവാഹം വേണ്ടെന്ന് തോന്നിയിട്ടില്ലെന്നും മേതില്‍ ദേവിക പറയുന്നു. എല്ലാം നല്ലതിനാണ്. വഴക്കിടാതിരിക്കലാണ് തന്റെ വഴി. അതേസമയം, ശണ്ഠ ചെയ്യേണ്ടിടത്ത് ചെയ്യാനറിയാം. പാവമേയല്ല. ശാന്തത എല്ലായിടത്തും എപ്പോഴും കാണിക്കേണ്ടതില്ല. നമുക്ക് നമ്മളോട് ഒരു ഉത്തരവാദിത്വം ഉണ്ട്. പ്രൊഫഷണലി ആയാലും വീട്ടിലായാലും കുട്ടികളുടെ അടുത്തായാലും നമ്മളോട് നമ്മള് കാണിക്കേണ്ട ഉത്തരവാദിത്വമുണ്ട്.
കലാകാരി എന്ന നിലയിലുള്ള സ്വാതന്ത്ര്യമായിരിക്കണം വ്യക്തി ജീവിതത്തെ ബാധിച്ചു. ചെറുപ്പത്തിലേ ഞാന്‍ പ്രോഗ്രസീവാണ്. കല തരുന്ന ഫ്രീ തിംങ്കിഗ് ഉണ്ടെന്നും ദേവിക വ്യക്തമാക്കി. വിവാഹ മോചനത്തിന്റെ കാരണത്തെക്കുറിച്ച് വന്ന ചോദ്യത്തിനും ദേവിക മറുപടി നല്കി.
വളരെ പുരുഷാധിപത്യപരവും സാഡിസ്റ്റിക്കുമായ സമീപനമാണ് മുകേഷില്‍ നിന്നുണ്ടായതെന്ന അറിയാന്‍ കഴിഞ്ഞു. അത് സത്യമാണോ എന്ന ചോദ്യം കേട്ട് കുറച്ച് നിമിഷം നിശബ്ദയായിരുന്ന ദേവിക ‘കട്ട്’ പറഞ്ഞു. ”ഞാന്‍ നോ എന്ന് പറഞ്ഞാല്‍ അതില്‍ സത്യമില്ല. യെസ് എന്ന് പറഞ്ഞാലും അതൊക്കെ നമ്മള് നില്‍ക്കുന്നത് പോലെയിരിക്കും” -മേതില്‍ ദേവിക മറുപടി നല്കി.