ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ അപകീർത്തി പരാമർശം നടത്തിയ എഐഡിഎംകെ, ബിജെപി നേതാക്കള്‍ക്കെതിരെ മാനനഷ്ടപരാതി.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തമിഴ്‌നാട്ടില്‍ മയക്കുമരുന്ന് വിതരണം നടത്തിയെന്ന പരാമർശം നടത്തിയതിനാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി, ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ അണ്ണാമലൈ എന്നിവർക്കെതിരെ സെഷൻസ് കോടതിയില്‍ പരാതി സമർപ്പിച്ചത്.
ഡിഎംകെ നേതാവ് ജി.ദേവരാജനാണ് പരാതി സമർപ്പിച്ചത്.